ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ സെമി ലൈനപ്പില്‍ അവശേഷിക്കുന്ന ഒരു സ്‌ഥാനത്തിനായി ഇനി നോര്‍ത്ത് ഈസ്‌റ്റ് - ചെന്നൈയിന്‍ പോരാട്ടം. ഇന്നലെ നടന്ന മത്സരത്തില്‍ പൂനെയെ 3-2ന് കീഴടക്കിയാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് സെമി സാധ്യത നിലനിര്‍ത്തിയത്. തോല്‍വിയോടെ പൂനെ സെമി കാണാതെ പുറത്തായി. ആവശേകരമായ മത്സരത്തില്‍ നിക്കോളാസ് വെലസ്, ഡിയോമൊന്‍ഡി കാമറ, ആന്ദ്രെ ബെക്കി എന്നിവരാണ് നോര്‍ത്ത് ഈസ്‌റ്റിനായി ലക്ഷ്യം കണ്ടത്. ജെയിംസ് ബെയിലി, അഡ്രിയാന്‍ മുട്ടു എന്നിവരാണ് പുനെയുടെ ഗോളുകള്‍ നേടിയത്. നോര്‍ത്ത് ഈസ്‌റ്റിന്റെ 14 ഗ്രൂപ്പ് മത്സരങ്ങളും കഴിഞ്ഞതോടെ 20 പോയിന്റുമായാണ് അവര്‍ പോയിന്റ് പട്ടികയില്‍ നാലാം സ്‌ഥാനത്ത് നില്‍ക്കുന്നത്. ഒരു മത്സരം കുറച്ചു കളിച്ച ചെന്നൈയിന്‍ എഫ്.സി 19 പോയിന്റുമായി അഞ്ചാമതുണ്ട്. പുനെയുമായാണ് അവരുടെ അവസാന മത്സരം. മികച്ച ഗോള്‍ശരാശരി ഉള്ളതിനാല്‍ ഈ മത്സരത്തില്‍ ഒരു സമനില പോലും ചെന്നൈയിനെ സെമിയിലെത്തിക്കും; നോര്‍ത്ത് ഈസ്‌റ്റിന് പുറത്തേക്കുള്ള വഴിയും തുറക്കും. അതേസമയം സെമി സാധ്യത പൊലിഞ്ഞ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ഗ്രൂപ്പിലെ അവസാന മത്സരത്തിനിറങ്ങും. ഡല്‍ഹി ഡൈനാമോസിനെതിരേ അവരുടെ തട്ടകത്തിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അവസാന അങ്കം.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ : പുനെ കീഴടക്കി; നോര്‍ത്ത് ഈസ്‌റ്റ് സജീവം -
ഗുവാഹത്തി∙ ഐഎസ്എൽ രണ്ടാം സീസണിലെ അവശേഷിക്കുന്ന ഒരേയൊരു സെമിഫൈനൽ സ്ഥാനത്തിനായുള്ള പോരാട്ടത്തിന് തീവ്രതയേറ്റി പുണെ സിറ്റി എഫ്സിക്കെതിരെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിന് ജയം. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു നോർത്ത് ഈസ്റ്റിന്റെ വിജയം. ഇതോടെ, ഐഎസ്എൽ പോയിന്റ് പട്ടികയിൽ നോർത്ത് ഈസ്റ്റ് നാലാം സ്ഥാനത്തേക്ക് കയറി. ആദ്യപകുതിയിലായിരുന്നു മൽസരത്തിലെ നാലു ഗോളുകൾ. നോർത്ത് ഈസ്റ്റിനായി നിക്കോളാസ് വെലസ് (4-ാം മിനിറ്റ്), കമാറ (18), ബിക്കി അമൗഗു (43) എന്നിവർ ഗോളുകൾ നേടിയപ്പോൾ ജയിംസ് ബെയ്‌ലി (8), അഡ്രിയാൻ മുട്ടു (86) വകയായിരുന്നു പുണെയുടെ ഗോളുകൾ.
ഇന്നത്തെ മൽസരത്തോടെ ലീഗ് ഘട്ടം പൂർത്തിയാക്കിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 14 മൽസരങ്ങളിൽ നിന്ന് 20 പോയിന്റുമായാണ് നാലാം സ്ഥാനത്തേക്ക് കയറിയത്. ഇനിയും ഒരു മൽസരം ബാക്കി നിൽക്കുന്ന ചെന്നൈയിൻ എഫ്സിയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സെമി സാധ്യതകൾക്ക് വെല്ലുവിളി ഉയർത്തുന്നത്. നിലവിൽ 13 മൽസരങ്ങളിൽ നിന്നും 19 പോയിന്റുള്ള ചെന്നൈയിൻ മികച്ച ഗോൾ ശരാശരി നിലനിർത്തുന്നതിനാൽ ശനിയാഴ്ച പുണെ സിറ്റിക്കെതിരെ നടക്കുന്ന അവസാന മൽസരത്തിൽ സമനില സ്വന്തമാക്കിയാൽ പോലും സെമിയിൽ കടക്കും. നിലവിലെ ചാംപ്യൻമാരായ അത്‌ലറ്റിക്കോ ഡി കൊൽക്കത്ത, സീക്കോയുടെ എഫ്സി ഗോവ, റോബർട്ടോ കാർലോസിന്റെ ഡൽഹി ഡൈനാമോസ് എന്നീ ടീമുകളാണ് നിലവിൽ സെമി ഉറപ്പിച്ചിരിക്കുന്നത്.
അതേസമയം, നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ തോൽവിയോടെ പുണെയുടെ െസമി സാധ്യതകളും അവസാനിച്ചു. 13 മൽസരങ്ങളിൽ നിന്നും 15 പോയിന്റുള്ള പുണെയ്ക്ക് അവസാന മൽസരത്തിൽ വിജയം നേടിയാലും 18 പോയിന്റേ ആകൂ. കേരളാ ബ്ലാസ്റ്റേഴ്സിനും മുംബൈ സിറ്റി എഫ്സിക്കും പിന്നാലെ ഐഎസ്എൽ രണ്ടാം സീസണിൽ നിന്നും പുറത്താകുന്ന മൂന്നാമത്തെ ടീമാണ് പുണെ സിറ്റി എഫ്സി.
െസമി സാധ്യതകൾ നിലനിർത്തുന്നതിന് വിജയം അനിവാര്യമെന്ന നിലയിലാണ് ഇരുടീമുകളും നോർത്ത് ഈസ്റ്റിന്റെ തട്ടകത്തിൽ കളത്തിലിറങ്ങിയത്. മൽസരത്തിന്റെ ആവേശച്ചൂടേറ്റി ആദ്യം മുന്നിലെത്തിയത് ആതിഥേയരായ നോർത്ത് ഈസ്റ്റ്. ആദ്യ ഗോൾ നേടിയത് നിക്കോളാസ് വെലസ്. സൊക്കോറയിൽ നിന്നും തട്ടിയെടുത്ത പന്ത് ബ്രൂണോ ഹെറേരോ മെൻഡിക്ക് മറിച്ചു. മെൻഡിയിൽ നിന്നും പന്ത് സ്വീകരിച്ച് നിക്കോളാസ് വെലസ് തൊടുത്ത ഷോട്ട് നേരെ വലയിൽ. സ്കോർ 1-0. നാലു മിനിറ്റിന് ശേഷം പുണെ ഗോൾ മടക്കി. ബോക്സിന് പുറത്തുനിന്നും ജയിംസ് ബെയ്‌ലി തൊടുത്ത ലോങ്റേഞ്ചർ നേരെ നോർത്ത് ഈസ്റ്റ് വലയിൽ. സ്കോർ 1-1. ഐഎസ്എല്ലിൽ ബെയ്‌ലിയുടെ ആദ്യ ഗോൾ.
18-ാം മിനിറ്റിൽ നായകൻ ഡിയോമാൻസി കമാറയിലൂടെ നോർത്ത് ഈസ്റ്റ് വീണ്ടും ലീഡ് നേടി. മെൻഡിയിൽ നിന്നും ലഭിച്ച പന്തിൽ അർജന്റീനാ താരം വെലസിന്റെ ക്ലാസിക് ക്രോസ്. കൃത്യസമയത്ത് പന്ത് ലക്ഷ്യമാക്കി ഓടിയെത്തിയ കമാറയുടെ ക്ലിനിക്കൽ ഫിനിഷിങ്. സ്കോർ 2-1. ഇടവേളയ്ക്ക് തൊട്ടുമുൻപ് നോർത്ത് ഈസ്റ്റ് ലീഡ് വർധിപ്പിച്ചു. വെലസിനെ പുണെ ബോക്സിൽ വീഴ്ത്തിയതിനെത്തുടർന്ന് നോർത്ത് ഈസ്റ്റിന് അനുകൂലമായി ഫ്രീകിക്ക്. ബ്രൂണോ ഹെരേര ഉയർത്തി വിട്ട പന്തിൽ അമൗഗുവിന്റെ തകർപ്പൻ ഹെഡർ. സ്കോർ 3-1.
ഇടവേളയ്ക്ക് ശേഷവും ഇരുടീമുകളും പോരാട്ടം കനപ്പിച്ചെങ്കിലും അടുത്ത ഗോൾ വന്നത് കളിയുടെ അന്ത്യനിമിഷങ്ങളിൽ. എത്താനൽപം വൈകിയെങ്കിലും റുമാനിയൻ താരം അഡ്രിയാൻ മുട്ടുവിന്റെ ഫ്രീകിക്ക് ഗോൾ ഐഎസ്എൽ കണ്ട മികച്ച ഗോളുകളിലൊന്ന്. മലയാളി ഗോളി ടി.പി. രഹനേഷിനോ നോർത്ത് ഈസ്റ്റ് പ്രതിരോധനിരയ്ക്കോ, എന്തിന് പുണെ താരങ്ങൾക്ക് പോലും സംഗതി പിടികിട്ടുന്നതിന് മുൻപ് പന്ത് നേരെ വലയിൽ. സ്കോർ 3-2.
പൂണൈയെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റ്ഡ്
കീഴടക്കി. 3-2
ഗുഹാവതി: ഇന്ത്യന്‍ സോക്കര്‍ ലീഗില്‍ ബുധനാഴ്ച്ച നടന്ന മത്സരത്തില്‍ പൂണൈയെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റ്ഡ് കീഴടക്കി. 3-2നായിരുന്നു നോര്‍ത്ത് ഈസ്റ്റിന്റെ വിജയം. ആവശേകരമായ മത്സരത്തിന്റെ ആദ്യ പകുതിയുടെ നാലാം മിനുട്ടില്‍ തന്നെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് സ്‌ക്കോര്‍ ചെയ്തു. ഐ.എസ്.എല്ലില്‍ പിറന്ന 150ാമത്തെ ഗോള്‍ നോര്‍ത്ത് ഈസ്റ്റ് താരം നിക്കോളാസ് വലെസിന്റേതായിരുന്നു. ഇടതു വിങ്ങില്‍ നിന്നും ലഭിച്ച മനോഹരമായ ക്രോസില്‍ നിന്നാണ് നിക്കോളാസ് ഗോള്‍ സ്‌ക്കോര്‍ ചെയ്തത്. എന്നാല്‍, എട്ടാം മിനുട്ടില്‍ തന്നെ പൂണെ തിരിച്ചടിച്ചു. ജെയിംസ് ബെയിലിയുടേതായിരുന്നു ഗോള്‍.
എന്നാല്‍, പൂണെയെ സമനിലയില്‍ വിടാന്‍ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡ് ഒരുക്കമായിരുന്നില്ല. പതിനെട്ടാം മിനുട്ടില്‍ നോര്‍ത്ത് ഈസ്റ്റ് വീണ്ടും പൂണൈയുടെ വല ചലിപ്പിച്ചു. ഡിയോമാന്‍സി കമാരയുടേതായിരുന്നു രണ്ടാമത്തെ ഗോള്‍.
വലതു വിങ്ങിലൂടെ പന്തുമായി ഓടി കയറിയ നിക്കോളാസ് വെലേസ് നീട്ടി നല്‍കിയ പന്ത് പിടിച്ചെടുക്കാന്‍ പൂണൈയുടെ ഗോളി നടത്തിയ ശ്രമം വിഫലമായപ്പോള്‍ കമാരക്ക് ഒഴിഞ്ഞ നെറ്റിലേക്ക് പന്ത് തട്ടിയിടേണ്ട ജോലിയേ ഉണ്ടായിരുന്നൊള്ളു. 20ാം മിനുട്ടില്‍ നോര്‍ത്ത് ഈസ്റ്റ് വീണ്ടും ഗോളിനടുത്തെത്തിയെങ്കിലും ഗോള്‍കീപ്പര്‍ നടത്തിയ മനോഹരമായ ഇടപെടലാണ് പൂണെയെ രക്ഷപ്പെടുത്തിയത്. 24ാം മിനുട്ടില്‍ പൂണെക്ക് മികച്ച ഒരു ഫ്രീകിക്ക് ലഭിച്ചെങ്കിലും ഗോള്‍ വിട്ടുനിന്നു. അഡ്രിയാന്‍ മുട്ടു എടുത്ത ഫ്രീകിക്ക് നോര്‍ത്ത് ഈസ്റ്റിന്റെ മനുഷ്യമതിലില്‍ തട്ടിത്തെറിച്ചു.
27ാം മിനുട്ടില്‍ നിക്കോളാസ് വാലേസ് വീണ്ടും പൂണൈയുടെ ഗോള്‍മുഖം വിറപ്പിച്ചെങ്കിലും പൂണെയുടെ പ്രതിരോധം വലേസിനെ തടഞ്ഞു. 30ാം മിനുട്ടില്‍ ലഭിച്ച ഫ്രീക്കിക്കും പൂണെക്ക് ഗോള്‍ ആക്കാന്‍ കഴിഞ്ഞില്ല. കളിയുടെ 43ാം മിനുട്ടില്‍ നോര്‍ത്ത് ഈസ്റ്റിന്റെ മൂന്നാം ഗോള്‍ പിറന്നു. ഇടതു വിങ്ങില്‍ നിന്നും ബ്രൂണോ എടുത്ത മനോഹരമായ ഒരു ഫ്രീകിക്ക് പൂണെയുടെ പെനാല്‍റ്റി ബോക്‌സിലേക്ക് താഴ്ന്നിങ്ങിയപ്പോള്‍ ആഫ്രിക്കന്‍ താരമായ ആന്ദ്രെ ബൈക്കിയുടെ ഹെഡര്‍ പൂണൈയുടെ വലകുലുക്കി. 56ാം മിനുട്ടില്‍ അഡ്രിയാന്‍ മുട്ടുവിന് നോര്‍ത്ത് ഈസ്റ്റിന്റെ ഗോള്‍മുഖത്ത് മനോഹരമായ ഒരവസരം ലഭിച്ചെങ്കിലും മുട്ടുവിന്റെ ഷോട്ട് ലക്ഷ്യം തെറ്റി പുറത്തേക്ക് പോയി.
61ാം മിനുട്ടില്‍ മുട്ടുവിന് ലഭിച്ച ഫ്രീകിക്ക് പൂണെയുടെ മനുഷ്യമതിലിനിടയിലൂടെ ഉള്ളിലേക്ക് കയറിയെങ്കിലും പിന്നോട്ടിറങ്ങുകയായിരുന്ന ഒരു നോര്‍ത്ത് ഈസ്റ്റ് കളിക്കാരന്റെ ദേഹത്ത് തട്ടി പുറത്തേക്ക് പോവുകയായിരുന്നു. ഒടുവില്‍ പൂണൈയുടെ നിരന്തരമായ ശ്രമങ്ങള്‍ ലക്ഷ്യം കാണാന്‍ 86ാം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു. അഡ്രിയാന്‍ മുട്ടുവിന്റേതായിരുന്നു ഗോള്‍. പിന്നീട് സമനിലക്കായി പൂണെ കിണഞ്ഞ് ശ്രമിച്ചെങ്കിലും ശേഷിച്ച നാലുമിനുട്ടുകളും പിന്നീടുള്ള അഞ്ചു മിനുട്ട് ഇഞ്ച്വറി ടൈമും പൂണെക്കൊപ്പം നിന്നില്ല
13 കളികളില്‍ നിന്ന് 17 പോയിന്റുമായാണ് നോര്‍ത്ത് ഈസറ്റ് 12 കളികളില്‍ നിന്ന് 15 പോയന്റ് നേടിയ പൂണെ സിറ്റിയെ നേരിടാനിറങ്ങിയത്. പ്ലേ-ഓഫില്‍ കളിക്കണമെങ്കില്‍ നോര്‍ത്ത് ഈസ്റ്റിന് ഈ കളി ജയിച്ചാല്‍ മാത്രം പോര; പക്ഷെ ജയിക്കുക നിര്‍ബന്ധമായിരുന്നു. അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും എഫ്.സി ഗോവയും ഡല്‍ഹി ഡയനാമോസും നേരത്തെ തന്നെ പ്ലേഓഫ് ഉറപ്പിച്ച സാഹചര്യത്തില്‍ ശേഷിക്കുന്ന ഒരേയൊരു സ്ഥാനമാണ് നിര്‍ണായകമായിട്ടുള്ളത്.
പൂണെക്ക് പ്ലേ ഓഫില്‍ സ്ഥാനം നേടണമെങ്കില്‍ നോര്‍ത്ത് ഈസ്റ്റിനെ തോല്‍പ്പിക്കണമായിരുന്നു. നോര്‍ത്ത് ഈസ്റ്റിനാകട്ടെ ഈ കളി ജയിച്ചാല്‍ മാത്രം പോര.. ചെന്നൈയുടെ അടുത്ത കളിയിലെ റിസല്‍റ്റിനെ ആശ്രയിച്ചായിരിക്കും നോര്‍ത്ത് ഈസ്റ്റിന്റെ ഈ സീസണിലെ ഭാവി. എന്തായാലും പൂണെക്കെതിരയുള്ള ജയത്തോടെ തങ്ങളുടെ പ്ലേ ഓഫ് സ്വപ്‌നങ്ങള്‍ സജീവമാക്കി നിലനിര്‍ത്തയിരിക്കുകയാണ് നോര്‍ത്ത് ഈസ്റ്റ്.
No comments:
Post a Comment