Wednesday, December 16, 2015

Semi-Final 1 (2nd Leg) FC Goa 3 - 0 Delhi Dynamos FC

Goa beat Delhi 3-0 to enter the final

Goa reached the final of the 2015 Hero Indian Super League after beating Delhi Dynamos FC 3-0 in the second leg of their semi-final clash at the Jawaharlal Nehru Stadium in Fatorda on Tuesday night. Strikes from Joffre and Rafael Coelho in the first half and a Dudu goal in the second were enough for Goa to overturn a 1-0 deficit from the first leg.
The hosts made their intentions clear from the word go. Romeo Fernandes whipped in a dangerous looking cross from the right inside the opening minute as the Gaurs put together their first attack of the game. His cross though was just beyond Goa’s attackers in the penalty box.
The first ten minutes saw an onslaught of attacks by Goa and in the 11th minute they opened their account after Joffre picked up the ball on the right flank and dribbled past John Arne Riise to get off a low shot on goal.
Goa should have made it 2-0 ten minutes later after Delhi’s keeper Antonio Doblas punched out a deflected effort from Romeo straight back at him. The 23-year-old, however, failed to keep his rebound on target much to the dismay of the Goan faithful.
Adil Nabi had Delhi’s first big chance of the game in the 26th minute when Sehnaj Singh’s attempted shot on goal found its way to Nabi in Goa’s penalty box. Nabi got his shot off on goal but failed to keep his effort on target.
Goa capitalised on the miss and scored from their next attack a minute later when a long ball over the top of Delhi’s backline fell favourably for Coelho. Coelho then gathered the ball and ran at Riise again before unleashing a right-footed strike that hit the back of the net to make it 2-0 for FC Goa.
Delhi could have pulled one back before half-time through a Florent Malouda strike. Only a brave block from FC Goa skipper Lucio kept things at 2-0 as Goa went in at the break leading 2-1 on aggregate.
Nabi had the first shot of the second period when he fired an effort at FC Goa’s goal from distance. Laxmikant Kattimani, however, was perfectly positioned in goal to save Nabi’s shot. Goa had their first shot of the half soon after, as Romeo forced Doblas into a stunning save. The remainder of the second half was mostly a cagey affair with both teams desperate not to give away another goal. Both sides defended valiantly but Delhi’s resistance was finally broken six minutes before normal time as they went in search of a goal to bring them back into match. It was a Joffre cross that found Romeo at the far post. The pacey winger then cut back the ball brilliantly for Dudu who made it 3-0 for the Gaurs from inside the six-yard box as the Fatorda Stadium erupted in celebration.
Delhi tried to make a late comeback into the game through efforts from Anas Edathodika and Gustavo dos Santos but FC Goa’s defenders held their own and led the Gaurs to their first final ever.

മൂന്നടിച്ച് ഗോവ ഫൈനലിൽ



മ‍ഡ്ഗാവ് ∙ അന്തിമജയം സീക്കോയുടെ ആവേശപ്പടയ്ക്കു തന്നെ. ഇന്ത്യൻ സൂപ്പർ ലീഗ് സെമിഫൈനൽ രണ്ടാംപാദത്തിൽ റോബർട്ടോ കാർലോസിന്റെ ഡൽഹി ഡൈനമോസിനെ 3–0നു തകർത്ത് സീക്കോയുടെ എഫ്സി ഗോവ ഫൈനലിൽ കടന്നു.ഇരുപാദങ്ങളിലുമായി ജയം 3–1ന്. ആദ്യപാദം ഡൽഹി 1–0നു ജയിച്ചിരുന്നു. ഇന്നു നടക്കുന്ന കൊൽക്കത്ത–ചെന്നൈ മൽസരവിജയികളെ 20നു നടക്കുന്ന ഫൈനലിൽ ഇതേ മൈതാനത്ത് ഗോവ നേരിടും. ജോഫ്രെ, റാഫേൽ കൊയ്‍ലോ, ഡുഡു എന്നിവരാണ് ഗോവയുടെ ഗോളുകൾ നേടിയത്. മൂന്നാം ഗോൾ നേടി ഗോവയ്ക്കു വേണ്ടി നിറ‍ഞ്ഞു കളിച്ച ഡുഡുവാണ് ഹീറോ ഓഫ് ദ് മാച്ച്.

ഫറ്റോർഡ സ്റ്റേഡിയത്തിലെ മുപ്പതിനായിരം കാണികളുടെ ആരവത്തിലേക്ക് ഇറങ്ങിയപ്പോൾ തന്നെ ആദ്യപാദത്തിൽ വഴങ്ങിയ ഒരു ഗോളിന്റെ മാനസികഭാരം ഗോവ മറികടന്നു. 11–ാം മിനിറ്റിൽ സ്പാനിഷ് താരം ജോഫ്രെ കടം വീട്ടി. പ്രണോയ് ഹാൽദറിന്റെ പാസ് സ്വീകരിച്ച് വലതുവിങിലൂടെ കയറിയ ജോഫ്രെ ആദ്യം ലെഫ്റ്റ് ബാക്ക് റോബർട്ടിനെ വെട്ടിയൊഴിഞ്ഞു. ജോൺ അർനെ റീസെ സ്ഥാനം തെറ്റി നിൽക്കുന്നതു മുതലെടുത്ത് ഇടംകാൽ ഷോട്ട്. ഗോൾകീപ്പർ ഡോബ്ലാസ് അതു പ്രതീക്ഷിച്ചില്ല. ഗാലറിയുടെ ആവേശത്തിനൊപ്പം സൈഡ് ലൈനിനു പുറത്ത് സീക്കോയും തുള്ളിച്ചാടി.

ഗോൾ നേടിയതോടെ ഉത്തേജിതരായ ഗോവൻ താരങ്ങൾ ഡൽഹി പകുതിയിലേക്ക് നിരന്തരം പന്തുമായി കയറി. 23–ാം മിനിറ്റിൽ ഡോബ്ലാസ് കുത്തിയിട്ട പന്ത് റോമിയോ ഫെർമാണ്ടസിന്റെ കാലിൽ കിട്ടിയെങ്കിലും ആളില്ലാ പോസ്റ്റിലേക്കുള്ള ഷോട്ട് തലനാരിഴയ്ക്ക് പുറത്തേക്കു പോയി. നാലു മിനിറ്റിനുള്ളിൽ ഗോവ നിരാശയകറ്റി. ബോക്സിനെ ചാരിയുള്ള റാഫേൽ കൊയ്‌ലോയുടെ ഷോട്ട് ഡോബ്ലാസിന്റെ വിരിച്ച കൈകളെ മറികടന്ന് പോസ്റ്റിലുരുമ്മി അകത്തേക്ക്. ഗോവയ്ക്കു ലീഡ്. അര മണിക്കൂറായപ്പോഴേക്കും റീസെയെ പിൻവലിച്ച് കാർലോസ് ഹാൻസ് മുൽദറെ ഇറക്കി. മുന്നേറ്റം മെച്ചപ്പെടുത്താനുള്ള ശ്രമം പക്ഷെ ഫലിച്ചില്ല. കോർണറിൽ നിന്ന് നേരിട്ടു ലക്ഷ്യം കാണാനുള്ള മലൂദയുടെ ശ്രമം കണിശമായിരുന്നെങ്കിലും ഗോവൻ ഗോളി ലക്ഷ്മികാന്ത് കാട്ടിമണി രക്ഷപ്പെടുത്തി.

രണ്ടാം പകുതിയിലും ഗോവയുടെ ആധിപത്യം തുടർന്നു. ദോസ് സാന്റോസ് നിറം മങ്ങുകയും റോബിൻ സിങിനു പന്തു കിട്ടാതെ വരികയും ചെയ്തതോടെ ഡൽഹി കളി കൈവിട്ടു. മറുഭാഗത്ത് ഗോവ നിരന്തരം മുന്നേറ്റങ്ങൾ തുടർന്നു. ഡൽഹി പ്രതിരോധം പലപ്പോഴും ചിതറിയെങ്കിലും ഡോബ്ലാസിന്റെ സേവുകൾ അവരെ രക്ഷിച്ചു. എന്നാൽ 84–ാം മിനിറ്റിൽ ഡോബ്ലാസ് ഒരിക്കൽ കൂടി കീഴടങ്ങി. ഡൽഹി ഗോൾമുഖത്തെത്തിയ ക്രോസ് റോമിയോ വലിച്ച് ഡുഡുവിനു നൽകി. നൈജീരിയൻ താരത്തിന്റെ ക്ലോസ് റേഞ്ച് ഷോട്ടിൽ ഗോവയുടെ മൂന്നാം ഗോൾ. പിന്നാലെ ആദിൽ നബി ചുവപ്പു കാർഡ് കണ്ടതോടെ ഇതു ഡൽഹിയുടെ ദിനമല്ല എന്നതിനു വീണ്ടും ഉറപ്പ്

മൂന്ന് ഗോള്‍ ജയം; എഫ്.സി ഗോവ ഫൈനലില്‍

മഡ്ഗാവ്: കാല്‍പന്ത് ആരാധകര്‍ ആശിച്ചപോലെ സ്വന്തം മുറ്റത്തെ കലാശപ്പോരിന് സീകോയുടെ എഫ്.സി ഗോവയുണ്ടാവും. ആദ്യ പാദ സെമിയില്‍ ഡല്‍ഹിയോടേറ്റ ഒരു ഗോള്‍ തോല്‍വിയുടെ പാപഭാരത്തില്‍ ഫട്ടോര്‍ഡയിലെ കളിമുറ്റത്ത് നാട്ടുകാരുടെ ആരവങ്ങള്‍ക്കൊപ്പം ഗോവ രണ്ടാം പാദത്തില്‍ പൊരുതിയപ്പോള്‍ പിറന്നത് മോഹിച്ചപോലൊരു ജയം. മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ റോബര്‍ട്ടോ കാര്‍ലോസിന്‍െറ കുട്ടികളുടെ വലയിലേക്ക് അടിച്ചുകയറ്റിയാണ് ഗോവയുടെ ആദ്യ ഫൈനല്‍ പ്രവേശം. ആദ്യ പാദത്തില്‍ 0-1നേറ്റ തോല്‍വി ഉള്‍പ്പെടെ 3-1 അഗ്രിഗേറ്റിലാണ് ഗോവ ഫൈനലില്‍ ഇടംനേടിയത്.
കളിയുടെ 11ാം മിനിറ്റില്‍ ജൊഫ്രി മാറ്റ്യൂവിന്‍െറ ത്രില്ലിങ് ഗോളിലൂടെ തുടങ്ങിയ ഗോവക്കുവേണ്ടി 27ാം മിനിറ്റില്‍ റാഫേല്‍ കൊയ്ലോ രണ്ടാം ഗോളടിച്ചു. 84ാം മിനിറ്റില്‍ ഡുഡു ഒമഗ്ബെമി കൂടി സ്കോര്‍ ചെയ്തതോടെ പട്ടികയും പൂര്‍ത്തിയായി.
ഗാലറിയില്‍ തിങ്ങിനിറഞ്ഞ ആരാധകര്‍ തുറന്നുവിട്ട ആവേശം കളത്തിലേക്കും പടര്‍ന്നൊഴുകിയപ്പോള്‍ കളി കുമ്മായവര കടന്ന് കൈയാങ്കളിയിലത്തെി. 88ാം മിനിറ്റില്‍ റഫറിയുമായി കൊമ്പുകോര്‍ത്ത ഡല്‍ഹി ഫോര്‍വേഡ് ആദില്‍ നബി ചുവപ്പുകാര്‍ഡുമായി പുറത്തായതും റോബര്‍ട്ടോ കാര്‍ലോസിന്‍െറ ചൂടന്‍ രംഗങ്ങളുമായതോടെ കളി കൊഴുത്തു.
ഇന്നത്തെ ചെന്നൈയിന്‍-അത്ലറ്റികോ ഡി കൊല്‍ക്കത്ത രണ്ടാം സെമിയിലെ വിജയികളാവും 20ന് ഫട്ടോര്‍ഡയില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ഗോവയുടെ എതിരാളി.

സീകോ തിരുത്തി; ഗോവ നേടി

ആദ്യ പാദത്തില്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞ് കളിച്ചതിന് നല്‍കിയത് സീകോ നല്‍കിയ വില തോല്‍വിയായിരുന്നു. പക്ഷേ, രണ്ടാം പാദത്തില്‍ സ്വന്തം തട്ടകത്തിലത്തെിയപ്പോള്‍ സീകോ അത് തിരുത്തി. അഞ്ചു മാറ്റങ്ങളുമായി ടീമിനെ ഒരുക്കിയ പരിശീലകന്‍ ആദ്യ മിനിറ്റുമുതല്‍ ഇരമ്പിയാര്‍ക്കാനായിരുന്നു കുട്ടികള്‍ക്ക് നല്‍കിയ ഉപദേശം. രണ്ടുഗോള്‍ വ്യത്യാസത്തില്‍ ജയം അനിവാര്യമായ മത്സരത്തില്‍ ഡുഡു, റാഫേല്‍, മനദര്‍ ദേശായി, ബിക്രംജിത്, റോമിയോ ഫെര്‍ണാണ്ടസ് എന്നിവര്‍ പ്ളെയിങ് ഇലവനിലത്തെി. ഡുഡുവും റാഫേലും നയിച്ച മുന്നേറ്റത്തിന് പന്തത്തെിക്കാനുള്ള നിയോഗവുമായി ജൊഫ്രിയും ലിയോ മൗറയും. വിങ്ങില്‍ മന്ദര്‍ ദേശായും റോമിയോയും ചേര്‍ന്നതോടെ ആദ്യ നിമിഷം മുതല്‍ ഗോവ ഇരമ്പിയാര്‍ത്തു.
ഡല്‍ഹിയാവട്ടെ കഴിഞ്ഞ കളിയില്‍നിന്ന് ഒരു മാറ്റവുമില്ലാതെയാണിറങ്ങിയത്. റോബിന്‍ സിങ് നയിച്ച മുന്നേറ്റത്തിന് പിന്തുണയുമായി ആദില്‍ നബിയും ഫ്ളോറന്‍റ് മലൂദയും മധ്യനിരയില്‍നിന്ന് കളി നിയന്ത്രിച്ചു.
പക്ഷേ, കിക്കോഫിനു പിന്നാലെ സീകോയെഴുതിയ തിരക്കഥ വള്ളിപുള്ളി വിടാതെ ഗ്രൗണ്ടില്‍ നടപ്പാവുകയായിരുന്നു. ഒന്നാം മിനിറ്റില്‍ ലിയോ മൗറ നടത്തിയ റോക്കറ്റ് വേഗത്തിലെ മുന്നേറ്റം, തലനാരിഴ വ്യത്യാസത്തില്‍ ഗോള്‍പോസ്റ്റില്‍ അകന്നുപോയി. തൊട്ടുപിന്നാലെ, റോബിന്‍ സിങ്ങിന്‍െറ മുന്നേറ്റത്തെ ലൂസിയോ തടഞ്ഞിട്ടു.
ഏഴാം മിനിറ്റിലാണ് ജൊഫ്രിയുടെ വലതുവിങ്ങിലെ ഓപറേഷനില്‍ റീസെ ആദ്യമായി പരീക്ഷിക്കപ്പെട്ടത്. അധികം വൈകും മുമ്പേ ഗോവക്ക് ആത്മവിശ്വാസമേകിയ ഗോളും പിറന്നു. ഏതുനിമിഷവും വലകുലുങ്ങുമെന്ന മൂഡിലായിരുന്നു കളി. 11ാം മിനിറ്റില്‍ മൗറയുടെ ഫ്രീകിക്കിലൂടെ പന്ത് വലതുവിങ്ങിലേക്ക് പറന്നിറങ്ങിയപ്പോള്‍ പന്ത് റാഞ്ചിയെടുത്ത് ജൊഫ്രി പറന്നു. തടയാനത്തെിയ റീസെയെ കബളിപ്പിച്ച് ബോക്സിന്‍െറ മൂലയില്‍നിന്ന് തൊടുത്ത ഷോട്ട് ഡല്‍ഹി ഗോളി ഡൊബ്ളാസിന്‍െറ അക്രോബാറ്റിക് സേവിങ്ങും കടന്ന് വലയിലേക്ക്. പ്രണോയ് ഹാല്‍ദറുടെ അസിസ്റ്റായിരുന്നു സഹായിച്ചത്.
അഗ്രിഗേറ്റ് ഒപ്പമത്തെിയതോടെ ഗോവയുടെ പകുതി ലക്ഷ്യം പൂര്‍ത്തിയായി. ആവേശം ഇരട്ടിച്ച ആതിഥേയര്‍ ആക്രമണത്തിന് വീണ്ടും മൂര്‍ച്ചകൂട്ടുകയായിരുന്നു. 23ാം മിനിറ്റില്‍ റൊമിയോയുടെ രണ്ട് മുന്നേറ്റങ്ങള്‍ റീസെ തടഞ്ഞിട്ടു. പക്ഷേ, 27ാം മിനിറ്റിലെ ശ്രമം പാഴായില്ല. വലതുവിങ്ങിലൂടെ തന്നെ ബിക്രംജിത് നല്‍കിയ ലോങ് ക്രോസില്‍ പന്തുമായി കുതിച്ച റാഫേല്‍ കൊയ്ലോ ബോക്സിന്‍െറ മൂലയില്‍ നിന്നെടുത്ത ഷോട്ടില്‍ റീസെ വീണ്ടും നിരായുധനായി. ഗോളിയെയും കടന്ന് പന്ത് പോസ്റ്റിന്‍െറ വലതു മൂലയില്‍. ഗോവക്ക് ലീഡ്.
തുടര്‍ച്ചയായി പരാജയപ്പെട്ട റീസെയെ 30ാം മിനിറ്റില്‍ തന്നെ കാര്‍ലോസ് പിന്‍വലിച്ചു. പകരമത്തെിയ ഹാന്‍സ് മുല്‍ഡര്‍ക്കും ഗോവന്‍ കുത്തൊഴുക്കിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഒന്നാം പകുതി പിരിയും മുമ്പേ മൂന്ന് അവസരങ്ങള്‍ കൂടി ഗോവ സൃഷ്ടിച്ചിരുന്നു.
രണ്ടാം പകുതിയില്‍ കൂടുതല്‍ ഒത്തിണക്കം കാണിക്കാനായിരുന്നു ഡല്‍ഹിയുടെ ശ്രമം. ഗോവന്‍ മുന്നേറ്റത്തില്‍ ചിതറിപ്പോയ കളി തന്ത്രത്തിലേക്ക് തിരിച്ചുവരാന്‍ ഡല്‍ഹിക്ക് എളുപ്പം കഴിഞ്ഞില്ല. 58ാം മിനിറ്റില്‍ നബിക്ക് പകരം, സൂപ്പര്‍ സബ്സ്റ്റിറ്റ്യൂഷന്‍ റിച്ചാര്‍ഡ് ഗാഡ്സെ എത്തിയിട്ടും പന്തില്‍ കാര്യമായ നിയന്ത്രണമേറ്റെടുക്കാന്‍ ഡല്‍ഹിക്കാര്‍ക്കായില്ല. അതേസമയങ്ങളിലെല്ലാം ഗോവക്കാര്‍ ഗോള്‍മുഖത്തേക്ക് പന്ത് ചലിപ്പിക്കുകയും ചെയ്തു. 84ാം മിനിറ്റില്‍, റോമിയോ ഫെര്‍ണാണ്ടസിന്‍െറ ക്രോസിലൂടെയായിരുന്നു ഡുഡുവിന്‍െറ ഗോള്‍ പിറന്നത്. മൂന്നാം ഗോളും വഴങ്ങിയതിനു പിന്നാലെ ഡല്‍ഹി താരങ്ങളുടെ നിയന്ത്രണവും തെറ്റി.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ സെമിയുടെ രണ്ടാം പാദത്തില്‍ തകര്‍പ്പന്‍ ജയവുമായി ഗോവ എഫ്‌.സി. ഫൈനലില്‍ 


ഫട്ടോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ സെമിയുടെ രണ്ടാം പാദത്തില്‍ തകര്‍പ്പന്‍ ജയവുമായി ഗോവ എഫ്‌.സി. ഫൈനലില്‍. ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം സീക്കോയുടെ ശിക്ഷണത്തില്‍ ഇറങ്ങിയ ഗോവ ഒരു ഗോളിന്റെ മേല്‍കൈയുമായെത്തിയ റോബര്‍ട്ടോ കാര്‍ലോസിന്റെ ഡല്‍ഹി ഡൈനാമോസിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക്‌ കെട്ടുകെട്ടിച്ചാണ്‌ ഫൈനലിലേക്ക്‌ കുതിച്ചത്‌. 

ഇരുപാദങ്ങളിലുമായി 3-1നായിരുന്നു ഗോവയുടെ ജയം. ഗോവയ്‌ക്കു വേണ്ടി ജോഫ്രെ, റാഫേല്‍ കോയിലോ, ഡുഡു എന്നിവരാണ്‌ ഇന്നലെ വലചലിപ്പിച്ചത്‌. ഡല്‍ഹിയില്‍ നടന്ന ആദ്യ പാദത്തില്‍ റോബിന്‍ സിങ്‌ നേടിയ ഏക ഗോളിനായിരുന്നു ഡൈനാമോസിന്റെ ജയം. ഇന്നു നടക്കുന്ന രണ്ടാം സെമിയുടെ രണ്ടാം പാദത്തില്‍ ചെന്നൈയിന്‍ എഫ്‌.സി-അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത മത്സരത്തിലെ വിജയികളെയാണ്‌ ഗോവ കലാശപ്പോരാട്ടത്തില്‍ നേരിടുക. ഒരു സമനില പോലും ഫൈനല്‍ ബര്‍ത്ത്‌ സമ്മാനിക്കുമെന്ന ആത്മവിശ്വാസത്തിലിറങ്ങിയ ഡല്‍ഹിക്ക്‌ തൊട്ടതെല്ലാം പിഴയ്‌ക്കുകയായിരുന്നു. കഴിഞ്ഞ മത്സരം ജയിച്ച ടീമിനെ കാര്‍ലോസ്‌ അതേപടി നിലനിര്‍ത്തിയപ്പോള്‍ അഞ്ചു മാറ്റങ്ങളുമായാണ്‌ ഗോവ ഇറങ്ങിയത്‌. 

മാറ്റങ്ങള്‍ ഗുണം ചെയ്‌തപ്പോള്‍ മത്സരത്തിന്റെ 11-ാം മിനിറ്റില്‍ തന്നെ അവര്‍ ലീഡ്‌ നേടി. പ്രണോയ്‌ ഹാള്‍ഡറിന്റെ പാസില്‍ നിന്ന്‌ ജെഫ്രിയാണ്‌ അവരുടെ ആദ്യഗോള്‍ നേടിയത്‌. ലീഡ്‌ പിടിച്ച്‌ കടം വീട്ടിയതോടെ ആക്രമണത്തിന്റെ മൂര്‍ച്ച കൂട്ടിയ ഗോവ 27-ാം മിനിറ്റില്‍ രണ്ടാം ഗോളും നേടി. ബിക്രമജിത്ത്‌ സിങ്ങിന്റെ പാസില്‍ നിന്ന്‌ റാഫേല്‍ കൊയ്‌ലോയാണ്‌ വലചലിപ്പിച്ചത്‌.ആദ്യപകുതിയില്‍ രണ്ടുഗോള്‍ ലീഡ്‌ നിലനിര്‍ത്തിയ ഗോവയ്‌ക്കെതിരേ രണ്ടാം പകുതിയില്‍ ഡല്‍ഹി മികച്ച കളി കെട്ടഴിച്ചു. സമനില നേടിയാല്‍ എവേ ഗോളിന്റെ ആനുകൂല്യത്തില്‍ ഫൈനല്‍ബര്‍ത്ത്‌ നേടാന്‍ ലക്ഷ്യമിട്ടായിരുന്നു അത്‌. എന്നാല്‍ കളിയുടെ ഗതിക്കു വിപരീതമായി 84-ാം മിനിറ്റില്‍ ഡുഡവിലൂടെ മൂന്നാം ഗോളും നേടി ഗോവ ഡല്‍ഹിക്കുമേല്‍ അവസാന ആണിയുമടിച്ചു.


.

No comments:

Post a Comment