Tuesday, December 8, 2015

MATCH 55 : FC Pune City 0 Chennaiyin FC 1


ജയം: ചെന്നൈ സെമിയിൽ

S
പുണെ∙ നിർണായക മൽസരത്തിൽ എഫ്സി പുണെയെ തോൽപിച്ച് ചെന്നൈയിൻ എഫ്സി ഐഎസ്എൽ ഫുട്ബോൾ സെമിഫൈനലിൽ കടന്നു. 1–0നാണ് ചെന്നൈയുടെ ജയം. 64–ാം മിനിറ്റിൽ ജെജെയാണ് വിലപിടിപ്പുള്ള ഗോൾ നേടി. ജെജെയുടെ ആദ്യ ഷോട്ട് പുണെ ഗോളി ബ്ലോക്ക് ചെയ്തെങ്കിലും റീബൗണ്ടിൽ ലക്ഷ്യം കണ്ടു. പുണെ ജയിക്കാൻ പ്രാർഥിച്ചു നിന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇതോടെ പുറത്തായി. സ്വന്തം ഗ്രൗണ്ടിൽ പുണെയാണ് നന്നായി തുടങ്ങിയത്. 

ഗോളിലേക്കുള്ള ആദ്യ അവസരം ലഭിച്ചത് ചെന്നൈയ്ക്കും. മെൻഡോസയുടെ ഷോട്ട് പുണെ ഗോൾകീപ്പർ രക്ഷപ്പെടുത്തി. സെമിഫൈനൽ ഉറപ്പാക്കുന്ന നാലാം ടീമാണ് ചെന്നൈ. ഡൽഹി, കൊൽക്കത്ത, ഗോവ എന്നിവയാണ് നേരത്തെ പ്ലേഓഫ് ഉറപ്പാക്കിയവർ


പുണെയെ തോല്‍പിച്ച്‌ ചെന്നൈയിന്‍ സെമിയില്‍; നോര്‍ത്ത്‌ ഈസ്റ്റ്‌ പുറത്ത്‌


പുണെ: അവസാന മത്സരത്തില്‍ പുണെയെ എതിരില്ലാത്ത ഒരു ഗോളിന്‌ തോല്‍പിച്ച്‌ ചെന്നൈയിന്‍ എഫ്‌സി ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സെമി ഉറപ്പിച്ചു. 14 മത്സരങ്ങളില്‍ 22 പോയന്റുമായാണ്‌ ചെന്നൈയിന്‍ അവസാന നാലില്‍ എത്തിയിരിക്കുന്നത്‌. 64ാം മിനിറ്റില്‍ ജെജെയാണ്‌ ചെന്നൈയിനായി സ്‌കോര്‍ ചയ്‌തത്‌.
ചെന്നൈയിന്റെ ജയത്തോടെ 14 മത്സരങ്ങളില്‍ 20 പോയന്റുമായി നാലാംസ്ഥാനത്തുണ്ടായിരുന്ന നോര്‍ത്ത്‌ ഈസ്റ്റ്‌ ആദ്യ നാലില്‍ നിന്ന്‌ പുറത്തായി. അഞ്ചാം സ്ഥാനത്താണ്‌ നോര്‍ത്ത്‌ ഈസ്റ്റ്‌. ചെന്നൈയിന്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ്‌.
ഇന്നത്തെ മത്സരത്തോടെ സെമിയിലെത്തുന്ന ടീമുകള്‍ ഏതൊക്കെയാണെന്ന്‌ വ്യക്തമായി. എന്നാല്‍ ആദ്യ നാലിലെ സ്ഥാനങ്ങള്‍ നാളെ നടക്കുന്ന ഗോവഡല്‍ഹി മത്സരത്തിലെ ഫലമാകും നിര്‍ണയിക്കുക.
ഇന്നത്തെ തോല്‍വിയോടെ 14 മത്സരങ്ങളില്‍ നിന്ന്‌ 16 പോയന്റുമായി പുണെ ഏഴാം സ്ഥാനം ഉറപ്പാക്കി. ബ്ലാസ്‌റ്റേഴ്‌സ്‌ ആണ്‌ അവസാന സ്ഥാനത്ത്‌.

No comments:

Post a Comment