Tuesday, December 8, 2015

MATCH 56 Delhi Dynamos 2 FC Goa 3


റിഹേഴ്സലിൽ ഗോവ

ന്യൂഡൽഹി ∙ സെമി ഫൈനൽ ഉറപ്പിച്ചിട്ടും ഇത്ര നന്നായി കളിച്ചതിന് ഡൽഹിക്കും ഗോവയ്ക്കും കയ്യടി കൊടുക്കണം. ഐഎസ്‍എൽ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന കളിയിൽ പിറന്നത് അ‍‍‍ഞ്ചു ഗോൾ. ആദ്യ പകുതിയിൽ രണ്ടു ഗോളിനു മുന്നിൽ നിന്ന ഡൽഹി കളി തീർന്നപ്പോൾ 3–2നു തോറ്റു. 68, 69 മിനിറ്റുകളിൽ റോമിയോ ഫെർണാണ്ടസ്, 90–ാം മിനിറ്റിൽ ജോഫ്രെ എന്നിവരാണ് ഗോവയുടെ ഗോൾ നേടിയത്.

സെമിഫൈനലിൽ ഡൽഹി തന്നെയാണ് ഗോവയുടെ എതിരാളികൾ. ജയത്തോടെ ഒന്നാമൻമാരായാണ് ഗോവയുടെ പ്ലേഓഫ് പ്രവേശം. ഡൽഹി നാലാം സ്ഥാനത്ത്. രണ്ടാം സെമിഫൈനലിൽ അത്‌ലറ്റിക്കോ ഡി കൊൽക്കത്തയും ചെന്നൈയിൻ എഫ്സിയും ഏറ്റുമുട്ടും. സെമിഫൈനൽ വെള്ളിയാഴ്ച തുടങ്ങും. 

ന്യൂഡല്‍ഹി > ഐഎസ്എല്‍ അവസാന ലീഗ് മത്സരത്തില്‍ ഡല്‍ഹി ഡൈനാമോസിനെ രണ്ടിനെതിരെ മൂന്ന് ഗോളിന് എഫ്സിഗോവ തോല്‍പിച്ചു. ഒന്നാംപകുതിയില്‍ സെര്‍ഗിന്യോ ഗ്രീനിന്റെയും ആദില്‍ നബിയുടെയും ഗോളുകള്‍ക്ക് ഡൈനാമോസ് മുന്നിലെത്തി. ഇടവേളയ്ക്കുശേഷം പകരക്കാരനായിറങ്ങിയ റോമിയോ ഫെര്‍ണാണ്ടസിന്റെ ഇരട്ടഗോളുകള്‍ക്ക് ഗോവ ഒപ്പമെത്തി. പരിക്കുസമയത്ത് ജോഫ്രി ഗോവയുടെ വിജയഗോള്‍ നേടി. ജയത്തോടെ 25 പോയിന്റുമായി ഗോവ ലീഗ് പട്ടികയില്‍ ഒന്നാമതെത്തി. 22 പോയിന്റുള്ള ഡല്‍ഹി നാലാമതായി. - See more at: http://www.deshabhimani.com/news-sports-all-latest_news-522236.html#sthash.wrLcHIca.dpuf

No comments:

Post a Comment