Friday, October 30, 2015

Match 26 Kerala Blasters1 Chennaiyin FC 1


കൊച്ചി 
ആദ്യ പകുതിയിലെ ചെന്നൈയിന്‍ എഫ്‌സിയുടെ പെനല്‍റ്റി ഗോള്‍, രണ്ടാം പകുതിയിലെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ പെനല്‍റ്റി നഷ്ടം, ബ്ലാസ്‌റ്റേഴ്‌സിന്റെ ഇംഗ്ലീഷ്‌ സ്‌െ്രെടക്കര്‍ ക്രിസ്‌ ഡാഗ്‌നലിന്റെ 100ാം കരിയര്‍ ഗോള്‍, 75ാം മിനിറ്റില്‍ സ്റ്റീവന്‍ മെന്‍ഡോസയുടെ മുഖത്ത്‌ ചവിട്ടിയ ബ്രൂണോ പെറോണിന്‌ ചുവപ്പു കാര്‍ഡ്‌. സംഭവബഹുലമായ നാലാം ഹോം മല്‍സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്‌ സമനില (11). ചെന്നൈയിന്‍ എഫ്‌സിക്കായി ആദ്യ പകുതിയില്‍ പെനല്‍റ്റിയില്‍ നിന്ന്‌ എലാനോയും (34), ബ്ലാസ്‌റ്റേഴ്‌സിനായി രണ്ടാം പകുതിയില്‍ ക്രിസ്‌ ഡാഗ്‌നലും (46) ഗോള്‍ നേടി. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഡാഗ്‌നലിന്റെ ആദ്യ ഗോളാണിത്‌. ഡാഗ്‌നലിന്റെ 100ാം കരിയര്‍ ഗോളും.

നാലു തുടര്‍തോല്‍വികള്‍ക്കു ശേഷമുള്ള സമനിലയുടെ ആശ്വാസത്തിനിടയിലും 52ാം മിനിറ്റില്‍ ഹോസു പ്രീറ്റോ ബ്ലാസ്‌റ്റേഴ്‌സിന്‌ അനുകൂലമായി ലഭിച്ച പെനല്‍റ്റി പാഴാക്കിയത്‌ ആരാധകര്‍ക്കും ടീമിനും നൊമ്പരക്കാഴ്‌ചയായി. സമനിലയുടെ പിന്‍ബലത്തില്‍ ലഭിച്ച ഒരു പോയിന്റുള്‍പ്പെടെ 10 പോയിന്റുമായി ചെന്നൈയിന്‍ എഫ്‌സി നാലാം സ്ഥാനത്തേക്ക്‌ കയറി. ബ്ലാസ്‌റ്റേഴ്‌സ്‌ ആകട്ടെ അഞ്ചു പോയിന്റുമായി അവസാന സ്ഥാനത്തു തുടരുന്നു.കളിക്കാരെ വിശ്വാസത്തിലെടുക്കുന്നില്ലെന്ന്‌ ഏറെ പഴി കേട്ട തന്റെ മുന്‍ഗാമി പീറ്റര്‍ ടെയ്‌ലറിന്റെ ശൈലിയില്‍ ഭേദഗതി വരുത്തിക്കൊണ്ടായിരുന്നു ട്രെവര്‍ മോര്‍ഗന്റെ തുടക്കം. പുണെയ്‌ക്കെതിരായ മല്‍സരം തോറ്റെങ്കിലും അന്ന്‌ കളിച്ച പ്ലേയിങ്‌ ഇലവനില്‍ മോര്‍ഗന്‍ വരുത്തിയത്‌ മൂന്നു മാറ്റം മാത്രം. മാര്‍ക്കസ്‌ വില്യംസിന്‌ പകരം ഇന്ത്യന്‍ താരം സൗമിക്‌ ഡേയും ഹോസു പ്രീറ്റോയ്‌ക്ക്‌ പകരം ബ്രൂണോ പെറോണും ശങ്കര്‍ സാമ്പിഗിരാജിന്‌ പകരം സാഞ്ചസ്‌ വാട്ടും വന്നു. ഇറ്റാലിയന്‍ പരിശീലകന്‍ മാര്‍ക്കോ മറ്റരാസിയും ടീമിനെ ഇറക്കിയത്‌ രണ്ടു മാറ്റങ്ങളുമായി. ബര്‍ണാര്‍ഡ്‌ മെന്‍ഡിയും ധനചന്ദ്ര സിങ്ങും ജയേഷ്‌ റാണെയും പുറത്തിരുന്നപ്പോള്‍ റാള്‍ട്ടെയും ലാല്‍പെഖുലയും പൊട്ടെന്‍സയും ആദ്യ ഇലവനിലെത്തി.

ആദ്യ മല്‍സരങ്ങളില്‍ മൂടിക്കെട്ടിയ ആകാശത്തിന്‌ കീഴിലായിരുന്നു മല്‍സരമെങ്കില്‍ ഇന്നത്തെ മല്‍സരത്തിന്റെ തുടക്കം തന്നെ മഴയുടെ അകമ്പടിയോടെയായിരുന്നു. ആദ്യപകുതിയിലുടനീളം മഴയുണ്ടായിരുന്നു. മല്‍സരത്തിലെ ആദ്യത്തെ നീക്കമുണ്ടായത്‌ ചെന്നൈയിന്‍ എഫ്‌സി വക. പന്തുമായി മുന്നേറിയ വാഡു ബോക്‌സിലേക്ക്‌ പന്ത്‌ ഉയര്‍ത്തി നല്‍കുമ്പോള്‍ സ്വീകരിക്കാന്‍ ചെന്നൈയിന്‍ താരങ്ങള്‍ ഇല്ലാതെ പോയത്‌ ഭാഗ്യം.

ചാറിപ്പെയ്‌തുകൊണ്ടിരുന്ന മഴയിലും കാണികളെ ആവേശത്തിലാഴ്‌ത്തി പിന്നീട്‌ ശ്രദ്ധേയ നീക്കങ്ങള്‍ നടത്തിയത്‌ കേരളാ ബ്ലാസ്‌റ്റേഴ്‌സ്‌. അഞ്ചാം മിനിറ്റില്‍ത്തന്നെ ഭേക്കെയില്‍ നിന്നു ലഭിച്ച പന്തുമായി മുന്നേറാനുള്ള കോയിമ്പ്രയുടെ ശ്രമം പൊട്ടെന്‍സ തടഞ്ഞത്‌ കോര്‍ണര്‍ വഴങ്ങി. എന്നാല്‍ മെഹ്‌താബ്‌ ഹുസൈന്‍ എടുത്ത കോര്‍ണര്‍ ഗോളി ലളിതമായി കൈയിലൊതുക്കി.

തുടര്‍ന്നും ബ്ലാസ്‌റ്റേഴ്‌സ്‌ ഇടതടവില്ലാതെ ചെന്നൈയിന്‍ ഗോള്‍മുഖത്ത്‌ ആക്രമണം നടത്തി. അലകടലായെത്തിയ ബ്ലാസ്‌റ്റേഴ്‌സ്‌ നീക്കങ്ങള്‍ക്കിടെ മെന്‍ഡോസയും എലാനോയുമുള്‍പ്പെട്ട ചെന്നൈയിന്‍ നിര ബ്ലാസ്‌റ്റേഴ്‌സ്‌ ഗോള്‍മുഖത്ത്‌ അപകടം വിതച്ചത്‌ അപൂര്‍വമായി മാത്രം. എന്നാല്‍, ഗോളുകള്‍ ഫലം നിര്‍ണയിക്കുന്ന മല്‍സരത്തില്‍ കേരളം ഞെട്ടിയത്‌ 34ാം മിനിറ്റില്‍. ബ്ലാസ്‌റ്റേഴ്‌സിന്റെ വിശ്വസ്‌തനായ പ്രതിരോധനിരതാരം സന്ദേശ്‌ ജിങ്കാന്‍ വഴങ്ങിയ പെനല്‍റ്റിയാണ്‌ കേരളത്തെ പിന്നോട്ടടിച്ചത്‌.

34ാം മിനിറ്റിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ നെഞ്ച്‌ തകര്‍ത്ത ഗോള്‍. ബോക്‌സിന്‌ പുറത്തുനിന്നും എലാനോ ഉയര്‍ത്തിക്കൊടുത്ത പന്ത്‌ പിടിച്ചെടുക്കാനുള്ള ശ്രമത്തില്‍ കൊളംബിയന്‍ താരം സ്റ്റീവന്‍ മെന്‍ഡോസയെ ബോക്‌സിനുള്ളില്‍ സന്ദേശ്‌ ജിങ്കാന്‍ വീഴ്‌ത്തി. ചെന്നൈയിന്‍ എഫ്‌സിക്ക്‌ അനുകൂലമായി പെനല്‍റ്റി. പെനല്‍റ്റി അനുവദിച്ചതിനെതിരെ നായകന്‍ പീറ്റര്‍ റാമേജിന്റെ നേതൃത്വത്തില്‍ ബ്ലാസ്‌റ്റേഴ്‌സ്‌ താരങ്ങള്‍ പ്രതിഷേധിച്ചുനോക്കിയെങ്കിലും ഫലംകണ്ടില്ല. കിക്കെടുത്തത്‌ സെറ്റ്‌പീസ്‌ വിദഗ്‌ധന്‍ ബ്രസീലിന്റെ എലാനോ. അദേഹത്തിന്റെ കിക്ക്‌ ഗോളിയെ കബളിപ്പിച്ച്‌ വലയില്‍. ബ്ലാസ്‌റ്റേഴ്‌സ്‌ ഒരു ഗോളിന്‌ പിന്നില്‍. തൊട്ടുപിന്നാലെ ലീഡ്‌ വര്‍ധിപ്പിക്കാന്‍ ചെന്നൈയിന്‌ അവസരം ലഭിച്ചതാണ്‌. വാഡു ബോക്‌സിനുള്ളിലേക്ക്‌ ഉയര്‍ത്തി നല്‍കിയ പന്തില്‍ മെന്‍ഡോസയുടെ ഷോട്ട്‌ ബൈവാട്ടര്‍ കുത്തിയകറ്റി.

40ാം മിനിറ്റില്‍ പരുക്കേറ്റ കോയിമ്പ്രയ്‌ക്ക്‌ പകരം ഹോസു പ്രീറ്റോ കളത്തിലിറങ്ങി. 44ാം മിനിറ്റില്‍ ഹോസുവിന്റെ ഷോട്ട്‌ ബോക്‌സിനുള്ളില്‍ മെയ്‌ല്‍സന്‍ തടഞ്ഞു. പിന്നാലെ തലയ്‌ക്കൊപ്പം വന്ന പന്തില്‍ ഹെഡറിനുള്ള റാഫിയുടെ ശ്രമം ചെന്നൈയിന്‍ പ്രതിരോധം തടഞ്ഞു. ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ ഇരു ടീമുകള്‍ക്കും ഓരോ അവസരം ലഭിച്ചു. ചെന്നൈയിന്‌ ലഭിച്ച അവസരം ലാനോയും ബ്ലാസ്‌റ്റേഴ്‌സിന്റേത്‌ ഡാഗ്‌നലും പാഴാക്കി.

ഇടവേളയ്‌ക്ക്‌ ശേഷം തൊട്ടടുത്ത മിനിറ്റില്‍ത്തന്നെ കേരളം സമനില പിടിച്ചു. കരിയറിലെ 100ാം ഗോളും ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ ഗോളും നേടിയ ക്രിസ്‌ ഡാഗ്‌നലിന്റെ തകര്‍പ്പന്‍ ഹെഡറിന്‌ നന്ദി. ഇടതുവിങ്ങില്‍ നിന്നും അളന്നുമുറിച്ച ക്രോസ്‌ നല്‍കിയ ഇന്ത്യന്‍ താരം സൗമിക്‌ ഡേ ആയിരുന്നു ഗോളിന്‌ പിന്നിലെ ബുദ്ധികേന്ദ്രം. ചെന്നൈയിന്‍ പ്രതിരോധ നിര താരങ്ങള്‍ക്കിടയില്‍നിന്നുള്ള ഡാഗ്‌നലിന്റെ ഹെഡര്‍ പിഴച്ചില്ല. പന്ത്‌ വലയെ ചുംബിച്ചതും സ്‌റ്റേഡിയം അക്ഷരാര്‍ഥത്തില്‍ പൊട്ടിത്തെറിച്ചു. സ്‌കോര്‍ 11.

52ാം മിനിറ്റിലായിരുന്നു ലീഡ്‌ നേടുന്നതിനുള്ള സുവര്‍ണാവസരമൊരുക്കി റഫറി കേരളത്തിന്‌ പെനല്‍റ്റി അനുവദിച്ചത്‌. ഹോസു പ്രീറ്റോയെടുത്ത ഫ്രീകിക്ക്‌ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമത്തിനിടെ ബോക്‌സിനുള്ളില്‍ മെയ്‌ല്‍സന്‍ പീറ്റര്‍ റാമേജിനെ വീഴ്‌ത്തിയതിനായിരുന്നു പെനല്‍റ്റി. ചെന്നൈയിന്‍ താരങ്ങള്‍ ശക്തമായി പ്രതിഷേധിച്ചെങ്കിലും റഫറി തീരുമാനത്തില്‍ ഉറച്ചുനിന്നു. ബ്ലാസ്‌റ്റേഴ്‌സിനായി കിക്കെടുത്തത്‌ ഹോസു പ്രീറ്റോ. എന്നാല്‍, പോസ്റ്റിന്റെ വലതുമൂല ലക്ഷ്യമാക്കി ഹോസു തൊടുത്ത ഷോട്ട്‌ അതേ ദിശയിലേക്ക്‌ ചാടിയ ചെന്നൈയിന്‍ ഗോളി കരണ്‍ജിത്ത്‌ സിങ്‌ തട്ടിയകറ്റി. ഹോസു പ്രീറ്റോയുടെ പിഴവിനേക്കാള്‍ കരണ്‍ജിത്തിന്റെ മികവിനെ നമിച്ചുപോകുന്ന സേവ്‌.

61ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്‌ മുന്നില്‍ കരണ്‍ജിത്ത്‌ വീണ്ടും വിലങ്ങുതടിയായി. ഹോസു പ്രീറ്റോയെടുത്ത ഫ്രീകിക്കില്‍ ക്രിസ്‌ ഡാഗ്‌നലിന്റെ തകര്‍പ്പന്‍ ഹെഡര്‍. എന്നാല്‍ വലത്തേക്ക്‌ ഡൈവ്‌ ചെയ്‌ത കരണ്‍ജിത്ത്‌ സിങ്‌ അത്‌ കുത്തിയകറ്റി. 63ാം മിനിറ്റില്‍ വീണ്ടും ബ്ലാസ്‌റ്റേഴ്‌സിന്‌ അനുകൂലമായി ഫ്രീകിക്ക്‌. പ്രീറ്റോ നിലം പറ്റെ തൊടുത്ത ഷോട്ട്‌ പോസ്റ്റിന്‌ വലതുഭാഗത്തുകൂടെ പുറത്തേക്ക്‌ പോയി. 68ാം മിനിറ്റില്‍ ഭേക്കെ ഉയര്‍ത്തി നല്‍കിയ പന്തില്‍ സാഞ്ചസ്‌ വാട്ട്‌ തൊടുത്ത ഷോട്ട്‌ ചെന്നൈയിന്‍ പ്രതിരോധ നിര താരത്തിന്റെ ദേഹത്ത്‌ തട്ടി പുറത്തേക്ക്‌. പിന്നാലെ ചെന്നൈയിന്‌ കിട്ടിയ മികച്ചൊരു അവസരം എലാനോയുടെ ഷോട്ട്‌ പക്ഷേ ബൈവാട്ടര്‍ കൈയിലൊതുക്കി.

75ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ്‌്‌ ബോക്‌സിന്‌ പുറത്ത്‌ മെന്‍ഡോസയുടെ മുഖത്ത്‌ തൊഴിച്ച ബ്രൂണോ പെറോണ്‍ ചുവപ്പു കാര്‍ഡ്‌ കണ്ടു പുറത്തേക്ക്‌. പന്തുമായി മുന്നേറാന്‍ ശ്രമിച്ച മെന്‍ഡോസയെ തടയാനുള്ള പെറോണിന്റെ ശ്രമമാണ്‌ ചുവപ്പുകാര്‍ഡില്‍ കലാശിച്ചത്‌. എലാനോയെടുത്ത ഫ്രീകിക്ക്‌ ആകട്ടെ പുറത്തുപോയി. പിന്നാലെ ലഭിച്ച കോര്‍ണറില്‍ എലാനോ ഉയര്‍ത്തി നല്‍കിയ പന്ത്‌ ബ്ലാസ്‌റ്റേഴ്‌സ്‌ വലയിലെത്തിക്കാനുള്ള മെയ്‌ല്‍സന്റെ ശ്രമം പുറത്തേക്ക്‌.

80ാം മിനിറ്റില്‍ മുഹമ്മദ്‌ റാഫിക്ക്‌ പകരം ഇഷ്‌ഫാക്‌ അഹമ്മദ്‌ എത്തി. അവസാന നിമിഷങ്ങളില്‍ ഇരുടീമുകളും ലീഡിനായി സമ്മര്‍ദം ചെലുത്തിയെങ്കിലും ഗോളൊഴിഞ്ഞു നിന്നതോടെ സീസണില്‍ കേരളത്തിന്‌ രണ്ടാം സമനില. നാലു തുടര്‍ തോല്‍വികളില്‍ നിന്നുള്ള മോചനവും.


PREVIEW
KOCHI: Kerala Blasters caretaker coach Trevor Morgan believes his team is only one win away from getting back on track as they battle Chennaiyin FC in the Hero Indian Super League clash in Kochi on Saturday.


Kerala Blasters have lost four matches in a row and parted ways with head coach Peter Taylor after their 2-3 loss against FC Pune City. Morgan has now been named caretaker coach and the man who has been assistant to David James and Peter Taylor at Kerala Blasters is keen to start a turnaround at the earliest.



“There will be something different tomorrow but what that is I cannot say at the moment,” Morgan said during the pre-match media briefing.



“All I can say is that we need to win the game and to win the game, we got to do well going forward. We will field a team that will give us a lot of options going forward, and at the same time, also make sure we do not concede goals,” said Morgan.



Morgan said Kerala Blasters have not been outplayed in any of the four matches which they lost and were unlucky to lose by narrow solitary goal margins.



“Last year, we were making mistakes but not getting punished. This season, every mistake you make, you get punished. In football, you are one result away from finding form. I cannot say there is lack of self-belief in the team because we are trying everyday. We just need that one win to set you off,” said Morgan.



Chennaiyin FC have not had the best of starts and are now placed fifth with nine points from six matches. But some of their electric performances have led many to believe they are the most dangerous side.



Chennaiyin FC now meet Southern rivals Kerala Blasters and assistant coach Vivek Nagul knows the hosts will be difficult opponents despite their bottom rank on the league table.



“They are a good football team and we are ready for the match. They have a strong side and have strong support and we look at this game like any other. It’s an away game and we expect tough competition,” said Nagul.



Chennaiyin FC have been reliant on Colombian striker Stiven Mendoza and Brazilian marquee player Elano Blumer to get them the goals, although Nagul gave a different assessment.



“We have trust in all our players. Others will also start scoring. If Elano and Mendoza are scoring, it’s good for us but we are not entirely dependent on them. We have other good players and have full trust in them,” he said.

Match 25 FC Goa 1-1 FC Pune City

FC Pune City held FC Goa to a 1-1 draw in the 2015 Hero Indian Super League at the Jawaharlal Nehru Stadium in Fatorda in front of an 18,521-strong crowd. Both goals came in the second half with Roger Johnson putting into his own net to give Goa the lead before a Eugeneson Lyngdoh drew parity for the men in orange and purple stripes.

Mandar Rao Dessai took FC Goa’s first shot at goal five minutes into the game. The Goan side were a whisker away from taking the lead five minutes later when Leo Moura split open the Pune’s defence.

Thongkhosiem Haokip got his toe to Moura’s exquisite pass ahead of an out-rushing Steven Simonsen as the ball trickled goal-wards but a last-ditched sliding clearance by Johnson denied Goa.
Joaquim Abranches should have hit the target in the 19th minute, but shot wide as Goa grew in confidence. Dessai beat Simonsen but hit Pune’s crossbar minutes later with the Gaurs absolutely dominating proceedings.

FC Pune City had to wait till the 36th minute to get their first attempt on target. It came from a corner when a ball fell to their top-scorer Kalu Uche with his back to goal. The Nigerian striker tried to catch out Simonsen with a cheeky back-heel, but the Englishman was equal to the task and cleared safely.

A beautifully hit Nicky Shorey free-kick into the box found Tuncay Sanli’s head just before the break. His effort though flew over Goa’s goal summing up his side’s half as FC Goa head coach Zico and his side were visibly disheartened going in at half-time having failed to score.

Goa took the lead immediately after the restart. Jonatan Lucca put in a dangerous ball across Pune’s six-yard box with Romeo Fernandes shooting across the face of goal from the right. Johnson, who made a goal-line clearance in the first period, stuck a leg out and netted into his own goal as the home team finally got their noses in front.

Uche almost drew level for FC Pune City two minutes later but he hit the goalpost. Lenny Rodrigues was next to have a pop at the Goa goal as the visitors upped the tempo in search of an equalizer. Goa should have been 2-0 up in the 59th minute but keeper Simonsen was in inspired form and saved from Dessai first which led to a corner. The resulting corner saw the Englishman save another (from a Luciano Sobrosa header), leading to another corner. The Goans were relentless as Lucio headed the following corner straight at the Pune keeper’s grateful hands to finally avert the danger.

FC Pune City made Goa pay for missing their string of chances four minutes later when Lyngdoh found himself on the end of a cross by substitute Wesley Verhoek. Lyngdoh’s towering header gave FC Goa’s keeper no chance as the Stallions made it 1-1.

It was end-to-end stuff from here on as both sides went on in search of a winner. Dessai put in a wicked cut-back from the left that could have easily ended up in goal, had any of his team-mates making a run into the box held their runs. While Jackichand Singh nearly made it 2-1 for the visitors by firing in a curler after cutting in from the left.

Both sides tried to clinch all three points in the four minutes of additional time, however, the score remained at 1-1 as FC Pune City consolidated their top spot, while FC Goa moved up to third.

പുണെ സിറ്റി എഫ്സി–എഫ്സി ഗോവ മൽസരം സമനിലയിൽ (1-1)


മഡ്ഗാവ്∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഒന്നാം സ്ഥാനക്കാരായ പുണെ സിറ്റി എഫ്സിയും നാലാം സ്ഥാനക്കാരായ ഗോവ എഫ്സിയും തമ്മിലുള്ള മൽസരം ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും ഒട്ടേറെ അവസരങ്ങൾ പാഴാക്കുന്നതു കണ്ട മൽസരത്തിൽ പുണെ താരം റോജർ ജോൺസൻ വഴങ്ങിയ സെൽഫ് ഗോളിന്റെ ബലത്തിൽ ഗോവ മുന്നിൽക്കയറിയെങ്കിലും 64–ാം മിനിറ്റിൽ യൂജിൻസൺ ലിങ്ദോ നേടിയ ഗോൾ പുണെയ്ക്ക് സമനില നേടിക്കൊടുത്തു.
ഗോളൊഴിഞ്ഞ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു ഇരുഗോളുകളും. സമനില വഴി ലഭിച്ച ഒരു പോയിന്റിന്റെ പിൻബലത്തിൽ പുണെ സിറ്റി എഫ്സി 13 പോയിന്റുമായി തങ്ങളുടെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചപ്പോൾ 11 പോയിന്റുമായി എഫ്സി ഗോവ മുംബൈെയ മറികടന്ന് മൂന്നാമതെത്തി.
ആദ്യ സ്ഥാനത്തുള്ള പുണെയെ അപേക്ഷിച്ച് ആദ്യപകുതിയിൽ മേധാവിത്തം പുലർത്തിയത് ഗോവയായിരുന്നെങ്കിലും ലഭിച്ച അവസരങ്ങൾ അവർക്ക് മുതലാക്കാനായില്ല. ഗോളിലേക്കെന്ന് ഉറച്ച ഏതാനും അവസരങ്ങൾ ആദ്യപകുതിയിൽ അവർ സൃഷ്ടിച്ചെങ്കിലും ഗോളിന് മുന്നിൽ ക്രോസ്ബാറും ഗോൾലൈൻ രക്ഷപ്പെടുത്തലുകളിലൂടെ പുണെ പ്രതിരോധവും അർഹിച്ച പെനൽറ്റി നിഷേധിച്ച് റഫറിയും അവർക്ക് തടയിട്ടു. എന്നാൽ, രണ്ടാം പകുതിയുടെ തുടക്കത്തിൽത്തന്നെ അർഹിച്ച ഗോൾ അവരെ തേടിയെത്തി. മധ്യനിരയ്ക്ക് സമീപത്തുനിന്നും ലൂക്കാ ഉയർത്തിവിട്ട പന്ത് റോമിയോ ഫെർണാണ്ടസ് ഗോൾപാകത്തിൽ ബോക്സിനുള്ളിലേക്ക് മറിച്ചു. തടയാനെത്തിയ പുണെ പ്രതിരോധനിര താരം റോജർ ജോൺസന്റെ കാലിൽത്തട്ടി പന്ത് സ്വന്തം വലയിൽ. സ്കോർ 1–0
ആദ്യ ഗോളിന് തൊട്ടുപിന്നാലെ തന്നെ ഗോൾ മടക്കാനുള്ള സുവർണാവസരം പുണെയ്ക്ക് ലഭിച്ചു. എന്നാൽ, ഷൂറെയുടെ ക്രോസിൽ ഉച്ചെ തൊടുത്ത ദുർബലമായ ഷോട്ട് പോസ്റ്റിലിടിച്ച് ഗോളിയുടെ കൈകളിലെത്തി. എന്നാൽ, 64–ാം മിനിറ്റിൽ പുണെ കാത്തിരുന്ന സമനില ഗോളെത്തി. വെസ്‌ലി വെറോക്ക് ഉയർത്തി നൽകിയ പന്ത് തകർപ്പൻ ഹെഡറിലൂടെ ലിങ്ദോ ഗോവൻ വലയിലെത്തിച്ചു. ലീ‍ഡ് നേടാനുള്ള ഇരുടീമുകളുടെയും തുടർശ്രമങ്ങൾ പാഴായതോടെ സമാസമത്തിൽ അവസാനവിസിൽ.

ഗോവയ്‌ക്കെതിരെ പുണെയ്ക്ക് സമനില

പുണെ: ഗോവയ്‌ക്കെതിരായ ഹോം മത്സരത്തില്‍ പുണെയ്ക്ക് സമനില. മുഴുവന്‍ സമയം പൂര്‍ത്തിയാകുമ്പോള്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി ഒപ്പത്തിനൊപ്പം നിന്നു. രണ്ടാം പകുതിയിലാണ് മത്സരത്തിലെ ഇരു ഗോളുകളും പിറന്നത്.
ഗോള്‍ രഹിതമായ ആദ്യ പകുതിയ്ക്ക് ശേഷം രണ്ടാം പകുതിയുടെ ആദ്യ മിനിറ്റില്‍ തന്നെ മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നു. പുണെ പോസ്റ്റിലേക്ക് ഗോവ നടത്തിയ മുന്നേറ്റം സെല്‍ഫ് ഗോളില്‍ കലാശിക്കുകയായിരന്നു. ഗോവന്‍ താരം റോമിയോ ഫെര്‍ണാണ്ടസിന്റെ ഗോള്‍മുഖത്തേക്കുള്ള ഷോട്ട് തടയാനുള്ള ശ്രമത്തിനിടെ റോജര്‍ ജോണ്‍സനാണ് സ്വന്തം പോസ്റ്റില്‍ ബോളെത്തിച്ചത്.
എന്നാല്‍ 64-ാം മിനിറ്റില്‍ പുണെ ഗോള്‍ മടക്കി മത്സരത്തിലേക്ക് തിരിച്ചുവന്നു. വെസ്ലി വെര്‍ഹോക്കിന്റെ ക്രോസിന് കൃത്യമായി തലവെച്ച ഇന്ത്യന്‍ താരം യുജിന്‍സണ്‍ ലിങ്‌ദോയ്ക്ക് പിഴച്ചില്ല. പുണെയ്ക്ക് സമനില. സ്‌കോര്‍: 1-1.
പിന്നീട് ഗോവയും പുണെയും നിരവധി മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കൃത്യമായി ഫിനിഷ് ചെയ്യുന്നതില്‍ ഇരുടീമുകളും പിഴവുകള്‍ വരുത്തി. ഗോള്‍ ക്ഷാമം അനുഭവപ്പെട്ടതോടെ കളി പലപ്പോഴും പരുക്കനായി.
മത്സരം സമനിലയിലായെങ്കിലും 13 പോയന്റോടെ പുണെ ഒന്നാംസ്ഥാനം നിലനിര്‍ത്തി. മത്സരത്തിലെ ഒരു പോയന്റോടെ 11 പോയന്റ് നേടിയ ഗോവ മുംബൈയെ മറികടന്ന് മൂന്നാംസ്ഥാനത്തെത്തി.





Match 24: Atletico de Kolkata 1-0 Delhi Dynamos

KOLKATA: Gustavo dos Santos scored in the fourth minute of added time as 10-man Delhi Dynamos got the better of Atletico de Kolkata 1-0 in the Hero Indian Super League clash at Salt Lake Stadium here on Thursday.

Atletico de Kolkata believed they had the upperhand when they were handed a numerical advantage for the last ten minutes of the match.

Delhi Dynamos defender Souvik Chakraborty, previously booked, was issued the marching orders in the 80th minute for a foul on Jaime Gaivilan. It was his second booking of the match but the hosts could not pounce on the numerical advantage for the rest of the match.

It were Delhi Dynamos who had the last laugh at the death. In the fourth minute of added time, Florent Malouda worked his magic inside the danger zone, kept his composure even though several defenders crowded him and then laid the ball for Dos Santos, who coolly slammed the ball inside the goal.

The end was dramatic but even with a player down, Delhi had created another goal-scoring opportunity and came closest to breaking the deadlock in the closing stages of the match. A cut back from Gustavo Dos Santos from the right was turned powerfully by Malouda but Atletico de Kolkata defender Arnab Mondal put his body on the line to avert the danger.

Kolkata will be disappointed with the result. They have now lost three matches in a row but the defending champions have themselves to blame for not making their home advantage count.

They did not create too many chances either and the only chance in the first session was in the 37th minute when a freekick from Gaivilan needed only a touch but Baljit Sahni turned wide from close range.

For Delhi Dynamos, Malouda was the most dangerous player. He saw an early header miss the target narrowly and in the 39th minute, he cut past Augustin Fernandes and crossed inside the box where Robin Singh’s header sailed wide.

The second half was a repeat of the first with both teams guarded in their approach. The 80th minute sending off of Souvik appeared to turn the match in Kolkata’s favour, until Gustavo dos Santos snatched full points from right under Kolkata’s nose.

The win meant Delhi Dynamos are now level on points (12) with leaders FC Pune City but are placed second due to goal difference. Atletico de Kolkata have seven points and are placed sixth.

ISL 2015 POINTS TABLE
NO
TEAMS
M
W
D
L
GD
PTS
1
FC Pune City
6
4
0
2
3
12
2
Delhi Dynamos FC
6
4
0
2
0
12
3
Mumbai City FC
6
3
1
2
4
10
4
FC Goa
6
3
1
2
-1
10
5
Chennaiyin FC
6
3
0
3
3
9
6
Atletico de Kolkata
6
2
1
3
-1
7
7
NorthEast United FC
6
2
0
4
-6
6
8
Kerala Blasters FC
6
1
1
4
-2
4
* Undated after Match 24 ATK v DDFC

ഇഞ്ച്വറി ടൈം ഗോളില്‍ ഡല്‍ഹി കൊല്‍ക്കത്തെ വീഴ്ത്തി

ഇഞ്ച്വറി ടൈമില്‍ പകരക്കാരന്‍ ഗുസ്താവോ ഡോസ് സാന്റോസ് നേടിയ ഗോളില്‍ ഡല്‍ഹി ഡയനാമോസ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ വീഴ്ത്തി.
കൊല്‍ക്കത്ത: സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ ഇഞ്ച്വറി ടൈമില്‍ പകരക്കാരന്‍ ഗുസ്താവോ ഡോസ് സാന്റോസ് നേടിയ ഗോളില്‍ ഡല്‍ഹി ഡയനാമോസ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ വീഴ്ത്തി. അവസാന പതിനാല് മിനിറ്റ് പത്തു പേരുമായി കളിച്ചതാണ് ഡല്‍ഹി കൊല്‍ക്കത്തയെ വീഴ്ത്തിയത്.
ഡല്‍ഹിയുടെ നാലാം ജയമാണിത്. ഇതോടെ ഇവരുടെ പോയിന്റ് സമ്പാദ്യം പന്ത്രണ്ടായി. ആറു കളികളില്‍ കൊല്‍ക്കത്തയുടെ തുടര്‍ച്ചായ മൂന്നാം തോല്‍വിയാണിത്. എട്ട് പോയിന്റാണ് അവര്‍ക്കുള്ളത്.
ഇരുപക്ഷവും അവസരങ്ങള്‍ യഥേഷ്ടം കളഞ്ഞുകുളിച്ച മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിക്കും എന്നു കരുതിയിരിക്കുമ്പോഴായിരുന്നു സാന്റോസിന്റെ ഗോള്‍. വലതു പാര്‍ശ്വത്തില്‍ മനോഹരമായ നീക്കം നടത്തി മലൗദ നല്‍കിയ ക്രോസാണ് സംശയലേശമന്യോ സാന്റോസ് വലയിലേയ്ക്ക് വഴിതിരിച്ചുവിട്ടത്.

അവസാന മിനിറ്റിലെ ഗോളിൽ കൊൽക്കത്തയെ വീഴ്ത്തി ഡൽഹി രണ്ടാമത്


കൊൽക്കത്ത∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ നിലവിലെ ചാംപ്യൻമാരായ അത്‍ലറ്റിക്കോ ഡി കൊൽക്കത്തയ്ക്കെതിരെ അവസാന 10 മിനിറ്റിൽ 10 പേരുമായി പോരാടിയ ബ്രസീലിയൻ സൂപ്പർതാരം റോബർട്ടോ കാർലോസിന്റെ ഡൽഹി ഡൈനാമോസിന് ഒരു ഗോൾ വിജയം. കളി തീരാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ ഇൻജുറി ടൈമിൽ ‍‍ഡോസ് സാന്റോസ് നേടിയ ഗോളാണ് ഡൽഹിക്ക് വിജയം നേടിക്കൊടുത്തത്. ബോക്സിന് പുറത്ത് നിന്നും ഫ്ലോറന്റ് മലൂദ ഉയര്‍ത്തി നൽകിയ പന്ത് പിഴവറ്റ ഫിനിഷിങ്ങിലൂടെ സാന്റോസ് കൊൽക്കത്ത വലയിൽ എത്തിക്കുകയായിരുന്നു. ലീഗിൽ കൊൽക്കത്തയുടെ തുടർച്ചയായ മൂന്നാം തോൽവിയാണിത്.
വിജയത്തോടെ 12 പോയിന്റുമായി ഡൽഹി പോയിന്റ് പട്ടികയിൽ രണ്ടാമതെത്തി. ഒന്നാം സ്ഥാനത്തുള്ള പുണെയ്ക്കും 12 പോയിന്റാണെങ്കിലും ഗോൾശരാശരയുടെ മികവിലാണ് അവർ ഒന്നാം സ്ഥാനം നിലനിർത്തിയത്. അതേസമയം, തോൽവി വഴങ്ങിയ കൊൽക്കത്ത 6-ാം സ്ഥാനത്ത് തുടരുന്നു.
ഗോൾമഴ കണ്ട തുടർച്ചയായ രണ്ട് മൽസരങ്ങൾക്ക് ശേഷമാണ് ഐഎസ്എല്ലിൽ വീണ്ടും ഏകഗോൾ വിജയം പിറന്നത്. 80-ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട സൗവിക് ചക്രവർത്തി പുറത്തുപോയതിനെ തുടർന്ന് 10 പേരുമായാണ് ഡൽഹി മൽസരം പൂർത്തിയാക്കിയത്. ഗോളൊഴിഞ്ഞുനിന്ന് 90 മിനിറ്റുകൾക്ക് ശേഷം കളിയുടെ ഇൻജുറി ടൈമിലാണ് ‍ഡൽഹി വിജയഗോൾ നേടിയത്. അവസാന 10 മിനിറ്റിൽ 10 പേരായി ചുരുങ്ങിയിട്ടും പോരാട്ടവീര്യം ചോരാതെ നിലനിർത്തിയ ഡൽഹി നിർണായക വിജയം സ്വന്തം പേരിലെ‌ഴുതുകയായിരുന്നു.

Wednesday, October 28, 2015

തുടർ തോല്‍വികളില്‍ മനംമടുത്ത് ബ്ലാസ്‌റ്റേഴ്‌സ് കോച്ച് പീറ്റര്‍ ടെയ്‌ലര്‍ രാജിവച്ചു

കൊച്ചി∙ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മുഖ്യ പരിശീലകന്‍ പീറ്റര്‍ ടെയ്‌ലര്‍ രാജിവച്ചു. ലീഗിലെ ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ച്ചയായ തോല്‍വികളെത്തുടര്‍ന്നാണ് ടെയ്‌ലറിന്റെ രാജി. ടെയ്‌ലര്‍ ടീം വിടുന്നതോടെ നിലവില്‍ ടീമിന്റെ സഹപരിശീലകനായ ട്രെവര്‍ മോര്‍ഗന്‍ മുഖ്യ പരിശീലകനാകും. ടെയ്‌ലര്‍ ടീം വിടുന്ന കാര്യം ടീം ഉടമകള്‍ തന്നെയാണ് അറിയിച്ചത്. പരസ്പര ധാരണപ്രകാരമുള്ള തീരുമാനമാണിതെന്നും വാര്‍ത്ത പുറത്തുവിട്ട ഉടമകള്‍ വ്യക്തമാക്കി.
ലീഗില്‍ തുടര്‍ച്ചയായി വഴങ്ങിയ നാലു തോല്‍വികളാണ് ടെയ്‌ലറിന്റെ രാജിയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുണെ സിറ്റി എഫ്‌സിക്കെതിരെ ഇന്നലെ നടന്ന എവേ മല്‍സരത്തിലും ബ്ലാസ്റ്റേഴ്‌സ് തോല്‍വി വഴങ്ങിയിരുന്നു. തോല്‍വികള്‍ തുടര്‍ക്കഥയായതോടെ ടെയ്‌ലറിന്റെ തന്ത്രങ്ങള്‍ കളിക്കളത്തില്‍ ഉദ്ദേശിച്ച ഫലം കാണുന്നില്ലെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. മാത്രമല്ല, ടീം ഘടനയില്‍ നിരന്തരം മാറ്റം വരുത്തുന്നതും ടീമിന്റെ മൊത്തത്തിലുള്ള പ്രകടനത്തെ ബാധിക്കുന്നതായി ആക്ഷേപമുയര്‍ന്നു. ഇതോടെയാണ് ലീഗ് മല്‍സരങ്ങള്‍ പാതിവഴിയിലെത്തി നില്‍ക്കെ ടെയ്‌ലര്‍ ടീം വിടുന്നത്.
അതേസമയം, പുണെ സിറ്റി എഫ്‌സിക്കെതിരായ മല്‍സരം വരെയാണ് ടെയ്‌ലറിന് ടീമിനെ വിജയവഴിയിലേക്ക് തിരികെയെത്തിക്കാന്‍ ടീം ഉടമകള്‍ സമയമനുവദിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ മല്‍സരവും തോറ്റതോടെ നേരത്തെ പറഞ്ഞുറപ്പിച്ചതു പ്രകാരം ടെയ്‌ലര്‍ മുഖ്യ പരിശീലകസ്ഥാനം ഒഴിയുകയായിരുന്നുവെന്നാണ് സൂചന.
രണ്ടാംനിര കളിക്കാരില്‍നിന്നും ഒന്നാംനിര ടീമിനെ വാര്‍ത്തെടുക്കുന്നയാളെന്ന വിശേഷണവുമായെത്തിയ ഇംഗ്ലണ്ടിന്റെ മുന്‍ ദേശീയ താരം കൂടിയായ പീറ്റര്‍ ടെയ്‌ലര്‍ ഈ സീസണിലാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായി ചുമതലയേറ്റത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വിവിധ ക്ലബ്ബുകളുടെയും ബഹ്‌റൈന്‍ ദേശീയ ടീമിന്റെയും മുന്‍ പരിശീലകന്‍ കൂടിയായിരുന്നു പീറ്റര്‍ ടെയ്‌ലര്‍. 2013ല്‍ ഇംഗ്ലണ്ട് അണ്ടര്‍20 ടീമിന്റെ പരിശീലകനായിരുന്നു. 1976ല്‍ ഇംഗ്ലണ്ടിനുവേണ്ടി നാലു മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
ലീഗ് ഘട്ടത്തിലെ ആറു മല്‍സരങ്ങള്‍ പിന്നിട്ടിട്ടും മുഖ്യ പരിശീലകന് കൃത്യമായ ഒരു ടീം ഫോര്‍മേഷന്‍ കണ്ടെത്താന്‍ സാധിക്കാതിരുന്നത് കടുത്ത വിമര്‍ശനത്തിന് കാരണമായിരുന്നു. ആദ്യ മല്‍സരം മുതല്‍ത്തന്നെ ടീം ഘടനയില്‍ തുടര്‍ച്ചയായി പരീക്ഷണങ്ങള്‍ നടത്തിവന്ന ടെയ്‌ലറിന് ഇതുവരെയും കൃത്യമായ ഒരു പ്ലേയിങ് ഇലവനെ കണ്ടെത്താനായിരുന്നില്ല. ഇന്നലെ നടന്ന മല്‍സത്തില്‍തന്നെ മൂന്നു മാറ്റങ്ങളുമായാണ് ടെയ്‌ലര്‍ ടീമിനെ ഇറക്കിയത്. മല്‍സരത്തില്‍ ടീം തോല്‍ക്കുകയും ചെയ്തു. ആറു മല്‍സരങ്ങളില്‍ മൂന്നു തവണ മാത്രം ടെയ്‌ലര്‍ അവസരം നല്‍കിയ മലയാളി താരം മുഹമ്മദ് റാഫി മൂന്നു കളികളില്‍നിന്നും നാലു ഗോളുകളുമായി ടീമിന്റെ ഗോള്‍സ്‌കോറര്‍മാരുടെ പട്ടികയില്‍ മുന്നിലെത്തുകയും ചെയ്തു. ഗോളി സ്റ്റീഫന്‍ ബൈവാട്ടര്‍, നായകന്‍ പീറ്റര്‍ റാമേജ് എന്നിങ്ങനെ ഏതാനും പേര്‍ക്കൊഴികെ മറ്റാര്‍ക്കും തന്നെ ടെയ്‌ലറിന്റെ ടീമില്‍ സ്ഥാനം ഉറപ്പായിരുന്നില്ല.
ഐഎസ്എല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമായ കേരളാ ബ്ലാസ്റ്റേഴ്‌സ് കളിക്കളത്തിലെ നിരാശാജനകമായ പ്രകടനങ്ങളിലൂടെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ ഹോം മല്‍സരത്തില്‍ വിജയത്തോടെ തുടങ്ങിയ കേരളാ ബ്ലാസ്‌റ്റേഴ്‌സ് കൊച്ചിയില്‍ത്തന്നെ നടന്ന അടുത്ത മല്‍സരത്തില്‍ മുംബൈ സിറ്റി എഫ്‌സിക്കെതിരെ ഗോള്‍രഹിത സമനില വഴങ്ങിയിരുന്നു. തുടര്‍ന്ന് നടന്ന മൂന്നു എവേ മല്‍സരങ്ങളിലും കൊച്ചിയില്‍ നടന്ന അവസാന മല്‍സരത്തിലും തോല്‍വി വഴങ്ങുകയും ചെയ്തു. അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത (2-1), ഗോവ എഫ്‌സി (2-1), പുണെ സിറ്റി എഫ്‌സി (3-2) എന്നിവര്‍ക്കെതിരെ അവരുടെ മൈതാനങ്ങളില്‍ തോല്‍വി വഴങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് കൊച്ചിയില്‍ നടന്ന അവസാന മല്‍സരത്തില്‍ റോബര്‍ട്ടോ കാര്‍ലോസിന്റെ ഡല്‍ഹി ഡൈനാമോസിനോടും തോല്‍വി (1-0) വഴങ്ങി.

കൊച്ചി: തുടര്‍ച്ചയായ തോല്‍വികളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ പീറ്റര്‍ ടെയ്‌ലര്‍ പരിശീലകസ്ഥാനത്ത് നിന്ന് രാജിവച്ചു. സഹപരിശീലകനായിരുന്ന ട്രവര്‍ മോര്‍ഗനായിരിക്കും ഇനിമുതല്‍ ടീമിന്റെ ചുമതല. പരസ്പരധാരണയോടെയാണ് മോര്‍ഗന്‍ അടിന്തിരമായി പരിശീലകസ്ഥാനം ഒഴിഞ്ഞതെന്ന് ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചു. രണ്ടാം അധ്യായത്തിലെത്തിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് ഇതാദ്യമായാണ് ടൂര്‍ണമെന്റിനിടെ ഒരു പരിശീലകന്‍ രാജിവയ്ക്കുന്നത്.
കളിക്കാരെ വിശ്വാസത്തിലെടുക്കാതെ ടെയ്‌ലര്‍ നിരന്തരമായി നടത്തിയ മാറ്റങ്ങളും പരീക്ഷണങ്ങളുമാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വിക്ക് വഴിവച്ചതെന്ന് വ്യാപകമായ വിമര്‍ശമുണ്ടായിരുന്നു. ആറു കളികളില്‍ ആറു ഫോര്‍മേഷനിലാണ് ടീം കളിച്ചത്. എല്ലാ മത്സരങ്ങളിലും മധ്യനിര അമ്പേ പരാജയപ്പെട്ടു. ഗോളുകള്‍ ഒഴിഞ്ഞുനിന്നതിന്റെ പ്രധാന കാരണം ഇതാണെന്നും ആക്ഷേപമുണ്ടായിരുന്നു. പുണെയില്‍ ഒന്നാം മിനിറ്റില്‍ തന്നെ ലീഡ് നേടിയശേഷം തോല്‍വി വഴങ്ങിയതുമുതല്‍ തന്നെ ടെയ്‌ലറുടെ തലയ്ക്ക് മുറവിളി ഉയര്‍ന്നിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പുകളായിരുന്ന ബ്ലാസ്‌റ്റേഴ്‌സ് ഈ സീസണില്‍ ആറു മത്സരങ്ങളില്‍ നാലെണ്ണവും തോറ്റ് എട്ടാം സ്ഥാനത്ത് ഏറ്റവും അവസാനക്കാരാണ്. ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റിനെ തോല്‍പിക്കുകയും രണ്ടാം മത്സരത്തില്‍ മുംബൈ സിറ്റിയോട് ഗോള്‍രഹിത സമനില വഴങ്ങുകയും ചെയ്ത ടീം പിന്നീടുള്ള നാലു മത്സരങ്ങളിലും തോല്‍ക്കുകയായിരുന്നു. കൊല്‍ക്കത്തയില്‍ ത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയോടും കൊച്ചിയില്‍ ഡല്‍ഹി ഡയനാമോസിനോടും ഗോവയില്‍ എഫ്.സി. ഗോവയോടും പുണെയില്‍ എഫ്.സി. പുണയോടുമാണ് തോറ്റത്. ഏഴ് കളികളില്‍ നിന്ന് ഏഴ് ഗോളാണ് ടീമിന് ഇതുവരെ നേടാനായത്. ഇതില്‍ തന്നെ നാലെണ്ണം മലയാളി താരം മുഹമ്മദ് റാഫിയുടെ വകയാണ്.
ഇംഗ്ലീഷുകാരനായ ടെയ്‌ലര്‍ ഇംഗ്ലണ്ട് സീനിയര്‍ ടീമിന്റെ താത്കാലിക പരിശീലകനും അണ്ടര്‍-21 ടീമിന്റെ പരിശീലകനുമായിരുന്നു. പതിനഞ്ചിലേറെ ക്ലബുകളെ പരിശീലിപ്പിച്ചശേഷമാണ് ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്. ക്രിസ്റ്റല്‍ പാലസ്, ടോട്ടനം ഹോട്‌സ്പര്‍ എന്നിവയ്ക്കുവേണ്ടി കളിച്ചിട്ടുമുണ്ട്.
ഒക്‌ടോബര്‍ 31ന് കൊച്ചിയില്‍ ചെന്നൈയിന്‍ എഫ്.സി.ക്കെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.

Match 23: Mumbai City FC 5 - 1 NorthEast United F

നോർത്ത് ഈസ്റ്റിനെ ഗോൾമഴയിൽ മുക്കി മുംബൈ (5-1); ഛേത്രിക്ക് ഹാട്രിക്ക്

മുംബൈ∙ തുടർച്ചയായ മൂന്നാം മൽസരത്തിലും മുംബൈയുടെ മണ്ണിൽ ഭാഗ്യതാരമായി ഉദിച്ചുയർന്ന ഇന്ത്യൻ ദേശീയ ടീം നായകൻ സുനിൽ ഛേത്രിയുടെ ഹാട്രിക് മികവിൽ നോർത്ത് ഈസ്റ്റ് യുണൈറ്റ‍ഡിനെതിരെ മുംബൈ സിറ്റി എഫ്സിക്ക് തകർപ്പൻ വിജയം. മൽസരത്തിന്റെ 25, 40, 48 മിനിറ്റുകളിലായിരുന്നു ഛേത്രിയുടെ ഗോളുകൾ. പെനൽറ്റിയിൽ നിന്നായിരുന്നു ഛേത്രിയുടെ രണ്ടു ഗോളുകൾ. ഐഎസ്എല്ലിൽ ഒരു ഇന്ത്യൻ താരം നേടുന്ന ആദ്യ ഹാട്രിക്കാണിത്.
57-ാം മിനിറ്റിൽ ഛേത്രി തൊടുത്ത ഷോട്ട് ക്രോസ് ബാറിൽത്തട്ടി തെറിച്ചത് മൽസരത്തിലെ നാലാം ഗോൾ നേടാനുള്ള അവസരം ഇന്ത്യൻ താരത്തിന് നഷ്ടമാക്കി. ഇതുൾപ്പെടെ മൂന്ന് ഉറച്ച അവസരങ്ങൾ ഗോളിന് മുന്നിൽ ഛേത്രി പാഴാക്കുകയും ചെയ്തു. സീസണിലെ മൂന്നാം വിജയത്തോടെ 10 പോയിന്റുമായി മുംബൈ സിറ്റി എഫ്സി പോയിന്റ് പട്ടികയിൽ രണ്ടാമതെത്തി. നോർത്ത് ഈസ്റ്റ് ആകട്ടെ ഏഴാം സ്ഥാനത്ത് തുടരുന്നു. നാലു പോയിന്റുള്ള കേരളാ ബ്ലാസ്റ്റേഴ്സ് മാത്രമെ അവർക്ക് പിന്നിലുള്ളൂ.
ഇന്ത്യൻ സൂപ്പർ ലീഗിൽ നാലാമത്തെ മാത്രം മൽസരം കളിക്കുന്ന സുനിൽ ഛേത്രി ആറു ഗോളുകളുമായി ചെന്നൈയിൻ എഫ്സിയുടെ സ്റ്റീവൻ മെ‍ൻഡോസയ്ക്കൊപ്പം ലീഗിലെ ടോപ് സ്കോറർ സ്ഥാനത്തുമെത്തി. ഛേത്രിയുടെ മുന്നേറ്റ നിര പങ്കാളിയായ ഹെയ്തി താരം സോണി നോർദെയുടെ വകയായിരുന്നു മുംബൈയുടെ നാലാം ഗോൾ (51). അഞ്ചാം ഗോൾ ഫ്രാന്റ്സ് ബെർട്ടിൻ (86) നേടി. നോർത്ത് ഈസ്റ്റ് യുണൈറ്റ‍ഡിന്റെ ആശ്വാസ ഗോൾ ബോയ്താങ് ഹിക്കോപ്പ് (29) സ്വന്തമാക്കി.
തുടർച്ചയായ മൂന്നാം മൽസരത്തിലും മുന്നേറ്റത്തിൽ സോണി നോർദെ - സുനിൽ ഛേത്രി സഖ്യം ക്ലിക്കായതാണ് മുംബൈ വിജയത്തിൽ നിർണായകമായത്. തുടക്കം മുതൽ ആക്രമിച്ചു കളിച്ച മുംബൈ 25-ാം മിനിറ്റിൽത്തന്നെ ലീഡെടുത്തു. വലതുവിങ്ങിൽ നിന്നും സുഭാഷ് സിങ് നൽകിയ ക്രോസ് തടയാൻ നോർത്ത് ഈസ്റ്റ് താരം കാർലോസ് ലോപ്പസ് നടത്തിയ ശ്രമം കൈയിൽത്തട്ടിയതിനെ തുടർന്ന് റഫറി പെനൽറ്റി വിധിക്കുകയായിരുന്നു. പന്ത് വലയിലാക്കാൻ പനേങ്കാ കിക്ക് തിരഞ്ഞെടുത്ത ഛേത്രിക്ക് പിഴിച്ചില്ല. വല കാത്ത മലയാളി താരം ടി.പി. രഹനേഷിനെ മറികടന്ന് പന്ത് വലയിൽ.
എന്നാൽ നാലാം മിനിറ്റിനുള്ളിൽത്തന്നെ നോർത്ത് ഈസ്റ്റ് ഗോൾ മടക്കി. ഒരു 'കൈസ്പർശ'മുള്ളതായിരുന്നു മറുപടി ഗോളും. ബോക്സിന് പുറത്ത് ഒ‍ഡിയ പന്ത് കൈകൊണ്ട് തൊട്ടതിനെ തുടർന്ന് നോർത്ത് ഈസ്റ്റിന് അനുകൂലമായി ഫ്രീകിക്ക്. ഹോക്കിപ്പെടുത്ത ഷോട്ട് മുംബൈ ഗോളി സുബ്രതോ പോളിന് ഒരു അവസരവും നൽകാതെ വലയിൽ. ഇന്ത്യൻ ദേശീയ ടീം ഗോളി കൂടിയായ സുബ്രതോ പോളിന്റെ മോശം പ്രകടനങ്ങളിൽ ഒന്ന്. സ്കോർ 1-1.
നോർത്ത് ഈസ്റ്റ് യുണൈറ്റ‍ഡിന് സന്തോഷിക്കാനുള്ള അവസരം പക്ഷേ അവിടെ തീർന്നു. തുടർച്ചയായ ആക്രമണങ്ങൾക്കൊടുവിൽ 40-ാം മിനിറ്റിൽ ഛേത്രിയിലൂടെ മുംബൈ ലീഡെടുത്തു. ഛേത്രി-നോർദെ സഖ്യത്തിന്റെ മുന്നേറ്റത്തിനൊടുവിൽ പന്ത് സുഭാഷ് സിങ്ങിലേക്ക്. ബോക്സിന് മുന്നിലെത്തിയ ഛേത്രിയെ ലക്ഷ്യമാക്കി സുഭാഷ് സിങ്ങിന്റെ സുന്ദരൻ ക്രോസ്. പോസ്റ്റിന്റെ ഇടത്തേമൂലയിലൂടെ പുറത്തേക്ക് പോകുന്ന പന്തിനെ ഗോളിലേക്ക് തിരിച്ചുവിടേണ്ട ചുമതല മാത്രമേ ഛേത്രിക്കുണ്ടായിരുന്നുള്ളൂ. സ്കോർ 2-1.
ഇടവേളയ്ക്ക് ശേഷം മൂന്നാം മിനിറ്റിൽത്തന്നെ ഛേത്രി മൂന്നാം ഗോളും നേടി. മൽസരത്തിലെ 'കൈസ്പർശ'മുള്ള മൂന്നാം ഗോൾ. ബോക്സിനുള്ളിൽ പന്ത് കൈകൊണ്ട് തൊട്ട നോർത്ത് ഈസ്റ്റ് താരം ബിക്കെയാണ് ഗോളിന് ഉത്തരവാദി. മൽസരത്തിലെ രണ്ടാം പെനല്‍റ്റിയെടുത്ത ഛേത്രിക്ക് പിഴച്ചില്ല. സ്കോർ 3-0. പിന്നാലെ രണ്ട് മിനിറ്റിനുള്ളിൽ മുംബൈ ലീഡ് ഉയർത്തി. മുന്നിലേക്ക് ഓടിക്കയറിയ നോർദയെ ലക്ഷ്യമാക്കി അഗ്വിലേറോയുടെ നെടുനീളൻ പാസ്. പന്ത് ഓടിപ്പിടിച്ച നോർദെ രഹനേഷിനെ കാഴ്ചക്കാരനാക്കി പന്ത് വലയിൽ നിക്ഷേപിച്ചു. സ്കോർ 4-1.
പിന്നീടങ്ങോട്ട് അവസരങ്ങളുടെ പെരുമഴയായിരുന്നു. ഛേത്രി തന്നെ പാഴാക്കിയത് മൂന്ന് ഉറച്ച അവസരങ്ങൾ. 56-ാം മിനിറ്റിൽ ഗോളി മാത്രം മുന്നിൽ നിൽക്കെ ഛേത്രി തൊടുത്ത ഷോട്ടിന് ക്രോസ് ബാർ വിലങ്ങു തടിയായപ്പോൾ 78-ാം മിനിറ്റിൽ നോർദെയുടെ ക്രോസ് തലകൊണ്ട് കുത്തി വലയിലിടാനുള്ള ശ്രമം ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തുപോയി. 86-ാം മിനിറ്റിൽ മുംബൈ അഞ്ചാം ഗോളും നേടി. കോർണറിൽ നിന്നും നോർദെ ഉയർത്തി വിട്ട പന്തിൽ ഫ്രാന്റ്സ് ബെർട്ടിന്റെ തകർപ്പൻ ഹെഡർ. സ്കോർ 5-1. തൊട്ടുപിന്നാലെ ഗോളിമാത്രം മുന്നിൽനിൽക്കെ ഛേത്രിക്ക് ലഭിച്ച മറ്റൊരു സുന്ദരൻ ചാൻസ് ഗോളിയുടെ കാലിൽത്തട്ടി തെറിച്ചു.




ഗോളുകളിൽ 'ആറാടി' ഛേത്രി; ഐഎസ്എല്ലിൽ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യൻ താരം


ഐഎസ്എല്ലിൽ ഇതുവരെ കളിച്ചത് നാലു മൽസരങ്ങൾ. നേടിയ ഗോളുകൾ ആറ്. ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് വരാനൽപം വൈകിയെങ്കിലും വന്നപ്പോഴിതാ വെടിക്കെട്ട് കളിയുമായി കളം നിറയുകയാണ് ഇന്ത്യയുടെ ദേശീയ ടീം നായകനായ സുനിൽ ഛേത്രി. ലീഗിൽ ആറു മൽസരങ്ങൾ കളിച്ച കേരളാ ബ്ലാസ്റ്റേഴ്സ് ആകെ നേടിയത് ഏഴു ഗോളുകൾ ആണെന്നോർക്കുക! ഇവിടെയാണ് സുനിൽ ഛേത്രിയുടെ വില മനസിലാകുന്നത്. ഫുട്ബോൾ പ്രേമികളെ ത്രസിപ്പിക്കുന്ന പ്രകടനത്തിലൂടെ ഇന്ത്യൻ സൂപ്പർ ലീഗിന്റെയും സുവർണതാരമായി മാറുകയാണ് ഇന്ത്യയുടെ റെക്കോർഡ് ഗോൾ സ്കോറർ കൂടിയായ സുനിൽ ഛേത്രി. കഴിഞ്ഞ സീസണിൽ കളിക്കാനാകാത്തതിന്റെ ദുഃഖം മുഴുവൻ തീർക്കുന്ന വെടിക്കെട്ട് പ്രകടനം.
ഓരോ തവണ ഛേത്രി പന്തു തൊടുമ്പോഴും അതിലൊരു 'ഇന്റർനാഷനൽ ടച്ച്' ഒളിപ്പിക്കും. ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളിലൊരാളാക്കി ഛേത്രിയെ മാറ്റുന്നതും ഛേത്രിയുടെ ഈ 'ഇന്റർനാഷനൽ ടച്ചാണ്'. ഐഎസ്എൽ രണ്ടാം പതിപ്പിൽ ഇതുവരെ ആറു വട്ടമാണ് ഛേത്രി ഗോൾവല കുലുക്കിയത്. ഛേത്രിയുടെ വരവോടെ വിജയവഴിയിലേക്കെത്തിയ മുംബൈ സിറ്റി എഫ്സിയുടെ വിജയങ്ങൾക്ക് നട്ടെല്ലായി ഈ ഗോളുകൾ മാറുകയും ചെയ്തു. ഛേത്രിയുടെ നേട്ടത്തിനു കൂടുതൽ നിറച്ചാർത്തേകി നോർത്ത് ഇൗസ്റ്റ് യുണൈറ്റഡിനെതിരെ ഹാട്രിക്കും പിറന്നു. ലീഗിലെ ഏതൊരു വിദേശ താരവുമായി കിടപിടക്കുന്ന നേട്ടം.
ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പോസ്റ്റർ ബോയ് തന്റെ പ്രതിഭ മങ്ങിയിട്ടില്ലെന്ന് തെളിയിച്ചുകൊണ്ടേയിരിക്കുകയാണ്. ആറു ഗോളുകളുമായി ഛേത്രിയും ചെന്നൈയിന്റെ മെൻഡോസയുമാണ് ഗോൾ പട്ടികയിൽ ഇപ്പോൾ മുന്നിൽ. ഛേത്രിയുടെ നേട്ടം നാലുകളികളിൽനിന്നും മേൻഡോസയുടേത് ആറു കളികളിൽനിന്നും.
ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാം മൽസരത്തിൽ രണ്ടു ഗോളുകൾ വലയ്ക്കുള്ളിലാക്കിയാണ് ഛേത്രി തന്റെ വരവറിയിച്ചത്. ആ ഗോളുകളുടെ ബലത്തിലായിരുന്നു മുംബൈ സിറ്റി എഫ്സിയുടെ സീസണിലെ ആദ്യ വിജയം. മൂന്നാം കളിയിൽ പെനൽറ്റി കിക്ക് വലയ്ക്കുള്ളിലാക്കി മുംബൈയെ മുന്നിലെത്തിക്കാനും ഛേത്രിക്ക് കഴിഞ്ഞു. നാലാം കളിക്കായിരുന്നു ഹാട്രിക് തിളക്കം. സ്പോട് കിക്കുകളിൽനിന്നായിരുന്നു ഒന്നാമത്തെയും മൂന്നാമത്തെയും ഗോളുകൾ. സ്പോട് കിക്ക് വിദഗ്ധരായ വിദേശ താരങ്ങൾ ടീമിലുണ്ടെങ്കിലും ആ ഉത്തരവദിത്തം ഛേത്രിയെ ഏൽപ്പിച്ചത് ടീമിന് ഛേത്രിയിലുള്ള വിശ്വാസത്തിന്റെ തെളിവായി. ഛേത്രി നേടിയ രണ്ടാം ഗോളാകട്ടെ മികച്ചൊരു വോളി ഗോളിന്റെ തിളക്കമാർന്ന ഉദാഹരണവുമായി.
രക്തത്തിൽ ഫുട്ബോൾ പാരമ്പര്യവുമായിട്ടായിരുന്നു ഛേത്രിയുടെ ജനനം. നേപ്പാളി വംശജരായ അച്ഛനും അമ്മയും ഫുട്ബോൾ താരങ്ങൾ. അച്ഛൻ ഇന്ത്യൻ ആർമി ടീമിൽ അംഗം. അമ്മയും ഇരട്ടസഹോദരിയും നേപ്പാൾ വനിതാ ദേശീയ ടീം താരങ്ങൾ. പക്ഷേ അവരെക്കാളേറെ ഛേത്രി മുന്നേറി. രാജ്യാന്തര തലത്തിൽ ഇന്ത്യൻ ഫുട്ബോളിന്റെ മേൽവിലാസമായി ഛേത്രി മാറി. 50 രാജ്യാന്തര ഗോളുകൾ നേടിയ ഏക ഇന്ത്യക്കാരനുമാണ്. രാജ്യത്ത് സാങ്കേതികമായി ഏറ്റവും മികച്ച താരമായാണ് ഛേത്രിയെ ഫുട്ബോൾ വിദഗ്ധർ കണക്കാക്കുന്നത്.

ബഗാനിൽ തുടങ്ങിയ പ്രഫഷനലിസം
2002–03 സീസൺ ദേശീയ ലീഗിൽ മോഹൻ ബഗാനു വേണ്ടി ബൂട്ടണിഞ്ഞായിരുന്നു ഛേത്രിയുടെ പ്രഫഷനൽ അരങ്ങേറ്റം. 2005 പകുതിയോടെ ജെസിടിയിലേക്ക് ചേക്കേറി. അരങ്ങേറ്റ സീസണിൽ മൂന്നു ഗോളുകൾ നേടി. 2006 –07 ൽ മൊത്തം 11 ഗോളുകളാണ് ജെസിടിക്കായി അടിച്ചു കൂട്ടിയത്. ഇന്ത്യയിൽ ഐ–ലീഗ് അവതരിപ്പിക്കപ്പെട്ട ആ വർഷം ക്ലബിനായി ഏഴു ഗോളുകൾ ഛേത്രിയുടെ വകയായി ഉണ്ടായിരുന്നു. 2008ൽ ഇൗസ്റ്റ് ബംഗാളിലും പിന്നീടുള്ള രണ്ടു സീസൺ ഡെംപോ ഗോവയ്ക്കും വേണ്ടി ബൂട്ടുകെട്ടി. തുടർന്ന് ചിരാഗ് യുണൈറ്റഡിലും തന്റെ ആദ്യ ക്ലബായ ബഗാനും വേണ്ടി കളിച്ചു. 2012ൽ പോർച്ചുഗലിലെ സ്പോർട്ടിങ് ക്ലബ് ഡി പോർച്ചുലിന്റെ റിസർവ് ടീമിൽ അംഗമായി.
അടുത്ത വർഷം ലോൺ അടിസ്ഥാനത്തിൽ ചർച്ചിൽ ബ്രദേഴ്സിൽ എത്തി. സ്പോർട്ടിങ് ക്ലബ് ഡി പോർച്ചുഗലിൽനിന്ന് നേരെയെത്തിയത് ഇന്ത്യയിൽ അടിമുടി പ്രഫഷനൽ പാത പിന്തുടരുന്ന ബെംഗളൂ‌രു എഫ്സിയിൽ. ആദ്യ സീസണിൽ 23 കളികളിൽനിന്നായി 14 ഗോളുകൾ നേടുകയും ഏഴു ഗോളുകൾക്ക് വഴിവയ്ക്കുകയും ചെയ്തു. ആ വർഷം ഐഎസ്എൽ തുടങ്ങിയെങ്കിലും താരങ്ങളെ വിട്ടുനൽകാൻ ക്ലബ് തയാറാകാതിരുന്നതിനാൽ ഛേത്രിക്ക് ആദ്യ സീസൺ നഷ്ടമായി. ഐഎസ്എൽ രണ്ടാം സീസണിൽ പങ്കെടുക്കാൻ താരങ്ങൾക്ക് അനുമതി നൽകിക്കൊണ്ടുള്ള ബംഗളൂരു എഫ്സിയുടെ തീരുമാനിച്ചതോടെ ഛേത്രിയെ മുംബൈ എഫ്സി സ്വന്തമാക്കുകയായിരുന്നു.
വിദേശ സ്വപ്നങ്ങൾ
ചേത്രിയുടെ ഫുട്ബോൾ മികവ് വിദേശ ക്ലബുകളിലേക്ക് വഴിതുറക്കുന്നെന്ന വാർത്ത പലവട്ടം പ്രചരിച്ചു. 2008ൽ ഇംഗ്ലണ്ടിലെ ലീഡ്സ്, പോർച്ചുഗൽ രണ്ടാം ഡിവിഷൻ ക്ലബായ സ്റ്റോറി പ്രയ തുടങ്ങിയവ ഛേത്രിയിൽ ആഗ്രഹം പ്രകടപ്പിച്ചിട്ടുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ. 2009 ൽ യുഎസിലെ മേജർ ലീഗ് സോക്കർ ക്ലബുകളായ ലോസാഞ്ചൽസ് ഗ്യാലക്സി, ഡിസി യുണൈറ്റഡ് എന്നിവ ഛേത്രിയിൽ കണ്ണുവയ്ക്കുന്നെന്നായി വാർത്തകൾ. പക്ഷേ ഛേത്രി ആ വർഷം ഇംഗ്ലണ്ട് ഫുട്ബോൾ ലീഗ് ചാംപ്യൻഷിപ് ടീമായ കവൻട്രി സിറ്റിയിൽ ട്രയൽസിനായി പോയി. എന്നാൽ ട്രയൽസിൽ വേണ്ടപോലെ ശോഭിക്കാൻ കഴിയാത്തതിനാൽ ആ വഴിയും അടഞ്ഞു.
തുടർന്ന് സ്കോട്ടിഷ് പ്രീമിയർ ലീഗ് ക്ലബായ കെൽറ്റിക് ഛേത്രിയെ കൂടെക്കൂട്ടുന്നു എന്ന വാർത്തകളും പ്രചരിച്ചു. ഇംഗ്ലണ്ടിലെ ക്വീൻസ് പാർക്ക് റേഞ്ചേഴ്സ് ഛേത്രിയെ ടീമിലെടുക്കുന്നെന്ന വാർത്തകളും ശക്തമായി. എന്നാൽ ഇന്ത്യ ഫിഫ റാങ്കിങ്ങിൽ 70നു താഴെയായതിനാൽ ഛേത്രിക്ക് അവസരം നഷ്ടപ്പെട്ടു. 2010ൽ മേജർ ലീഗ് സോക്കറിലെ കൻസാസ് സിറ്റി വിസാർഡ് ക്ലബുമായി കരാറൊപ്പിട്ടു. ഏഷ്യയ്ക്കു പുറത്തുകളിക്കുന്ന മൂന്നാമത്തെയും മേജർ ലീഗ് സോക്കറിൽ കളിക്കുന്ന ആദ്യത്തെയയും ഇന്ത്യാക്കാരനായി ഛേത്രി. 2011ൽ ഏഷ്യൻ കപ്പിൽ പങ്കെടുക്കേണ്ടതിനാൽ ഛേത്രി ക്ലബ് വിട്ട് ഇന്ത്യയിൽ തിരിച്ചെത്തി.
ഇന്ത്യയ്ക്കായി എന്നും
ക്ലബുകൾക്കായി കളിച്ചപ്പോൾ കിട്ടിയതിനേക്കാൾ പ്രശസ്തി ഇന്ത്യൻ കുപ്പായത്തിൽ ഛേത്രിക്കു ലഭിച്ചു. രാജ്യാന്തര തലത്തിൽ ഇന്ത്യൻ ഫുട്ബോളിന്റെ മുഖമായി ഛേത്രി മാറിയത് വളരെ പെട്ടെന്നാണ്. 2004 സാഫ് ഗെയിംസിൽ പാക്കിസ്ഥാനെതിരെ അണ്ടർ–20 ടീമിൽ കളിച്ചാണ് ഛേത്രിയുടെ ഇന്ത്യൻ അരങ്ങേറ്റം. ഛേത്രിയുടെ ആദ്യ ഇന്റർനാഷനൽ ഗോൾ 2007 നെഹ്റു കപ്പിൽ കംപോഡിയയ്ക്ക് എതിരെയായിരുന്നു. 2008 സാഫ് ഗെയിംസിൽ നോപ്പാളിനെതിരെയും സെമിയിൽ ഭൂട്ടാനെതിരെയും ഗോൾ നേടി. ആ വർഷം തന്നെ നടന്ന എഎഫ്സി ചാലഞ്ച് കപ്പ് ഫൈനലിൽ ഛേത്രിയുടെ ഹാട്രിക്കിന്റെ ബലത്തിൽ ഇന്ത്യ തജിക്കിസ്ഥാനെ തോൽപ്പിച്ച് കപ്പ് നേടി.
2011 ലെ സാഫ് ഗെയിംസിൽ ഇന്ത്യ കപ്പുയർത്തിയപ്പോൾ ഛേത്രിയുടെ ഗോൾപട്ടികയിൽ ഒൻപതു ഗോളുകളാണ് ഉണ്ടായിരുന്നത്. 2007, 11,13,14 വർഷങ്ങളിൽ അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പ്ലയർ ഓഫ് ദ് ഇയർ പുരസ്കാരവും നേടിയിട്ടുണ്ട്. 2018 റഷ്യ ലോകകപ്പ് യോഗ്യതാമൽസരങ്ങളിൽ ഇന്ത്യയ്ക്കു ശോഭിക്കാനിയല്ലെങ്കിലും എട്ടു മൽസരങ്ങളിൽനിന്ന് ഛേത്രി നാലു ഗോളുകൾ നേടി.