Saturday, October 3, 2015

Match 1 - CHENNAIYIN FC vs ATLETICO de KOLKATA

              ഇന്ത്യന്‍ ഫുള്‍ബോളിന്റെ ബ്ലോക്‌ബസ്‌റ്റര്‍ ഷോയ്‌ക്ക്‌ ഇന്നു കിക്കോഫ്‌. ഇനിയുള്ള സന്ധ്യകള്‍ക്ക്‌ ഫുട്‌ബോള്‍ ചാരുതയുടെ ഗരിമ. ഇന്ത്യയുടെ ഫുട്‌ബോള്‍ മുന്നേറ്റങ്ങള്‍ക്ക്‌ ഊര്‍ജമേകി പുതിയ സെറ്റ്‌പീസുകള്‍ സൃഷ്ടിച്ചെടുത്ത ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ രണ്‌ടാം പതിപ്പിന്‌ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ തുടക്കം. ഇന്നു രാത്രി ഏഴിനു നിലവിലെ ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ ഡി കോല്‍ക്കത്ത ആതിഥേയരായ ചെന്നൈയിന്‍ എഫ്‌സിയെ നേരിടുന്നതോടെയാണ്‌ മൂന്നു മാസത്തോളം നീണ്‌ടുനില്‍ക്കുന്ന ഇന്ത്യന്‍ ഫുട്‌ബോളിന്റെ പെരുങ്കളിയാട്ടത്തിനു തുടക്കമാകുന്നത്‌.



56 ലീഗ്‌ മത്സരങ്ങളും നാലു സെമി(ഹോം ആന്‍ഡ്‌ എവേ)യും ഒരു ഫൈനലുമടക്കം 61 മത്സരങ്ങളാണ്‌ എട്ടു വേദികളിലായി അരങ്ങു തകര്‍ക്കാന്‍ പോകുന്നത്‌. എട്ടു ടീമുകള്‍ അണിനിരക്കുമ്പോള്‍ അതില്‍ ഏതു ടീം വിജയിക്കും എന്നു പറയുക അസാധ്യം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഏഷ്യാനെറ്റ്‌ മൂവീ സിലും മത്സരം തത്സമയം.

ചെന്നൈ-കോല്‍ക്കത്ത തുല്യം 

തുല്യശക്തികളുടെ പോരാട്ടം എന്നുതന്നെയാണ്‌ ചെന്നൈയിന്‍- അത്‌ലറ്റിക്കോ മത്സരത്തെ വിശേഷിപ്പിക്കേണ്‌ടത്‌. മികച്ച വിദേശ, ആഭ്യന്തര താരപ്പൊലിമകൊാണ്‌ടു സമ്പന്നമായ ഇരുടീമും മുന്നൊരുക്കത്തിലും മറ്റേതു ടീമിനേക്കാളും മികച്ചുനിന്നു. അത്‌ലറ്റിക്കോ സ്‌പെയിനില്‍ പോയി പരിശീലനം നടത്തിയപ്പോള്‍, ഇറ്റലിയിലെ അനുഭവവുമായാണ്‌ ചെന്നൈയിന്‍ വരുന്നത്‌. കഴിഞ്ഞ സീസണില്‍ ഏറ്റവുമധികം സാധ്യത കല്‌പിച്ചിരുന്ന ചെന്നൈയിന്‍ സെമിഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനു മുന്നില്‍ തകര്‍ന്നടിഞ്ഞത്‌ ഏവരെയും ഞെട്ടിച്ചിരുന്നു. ബ്രസീലിയന്‍ താരം എലാനോ ബ്ലൂമറുടെ നേതൃത്വത്തിലുള്ള ടീം വളരെ ശക്തമാണ്‌. 

സ്‌റ്റീവന്‍ മെന്‍ഡോസ വലന്‍സിയ, ഫക്രു ടഫേര എന്നിവര്‍ക്കൊപ്പം ബ്രൂണോ പെലിസേറിയെന്ന യുവതാരംകൂടി ചേരുമ്പോള്‍ ചെന്നൈയിനെ ഏതു ടീമും ഒന്നു പേടിക്കും. കഴിഞ്ഞ സീസണില്‍ കോല്‍ക്കത്തയ്‌ക്കു വേണ്‌ടി മിന്നും പ്രകടനം കാഴ്‌ചവച്ച ഫിക്രുവിനെ ഇത്തവണ ചെന്നൈയിന്റെ മുന്നേറ്റനിരയിലെത്തിക്കാന്‍ കഴിഞ്ഞത്‌ വലിയ നേട്ടമാണ്‌. കഴിഞ്ഞ തവണ മികച്ച പ്രകടനത്തോടെ ഗോള്‍വല കാത്ത എഡെല്‍ ബെറ്റെയെ ഇത്തവണയും ചെന്നൈയിന്‍ നിലനിര്‍ത്തിയിട്ടുണ്‌ട്‌. അതുകൊണ്‌ട്‌ മലയാളിതാരം നിധിന്‍ ലാലിന്‌ അവസരം കിട്ടാനുള്ള സാധ്യത കുറവാണ്‌. മറ്റൊരു ഗോള്‍ കീപ്പറായ കരണ്‍ജിത്‌ സിംഗ്‌ ദേശീയ ടീമില്‍ കളിക്കുന്നതിനായി പോയി. 

ചെന്നൈയുടെ പ്രതിരോധവും പഴുതുകളില്ലാത്തതാണ്‌. ബെര്‍ണാഡ്‌ മെന്‍ഡി, അഭിഷേക്‌ ദാസ്‌, മൊണെ്‌ടയ്‌റോ ഫെര്‍ണാണ്‌ടസ്‌ എന്നിവര്‍ക്കൊപ്പം മലയാളിയായ ജസ്റ്റിന്‍ സ്റ്റീഫനുമുണ്‌ട്‌. എന്നാല്‍, ആദ്യ ഇലവനില്‍ ജസ്റ്റിനു സ്ഥാനം ലഭിക്കുമോ എന്നതു കണ്‌ടറിയണം. സിനിമാനിര്‍മാതാവ്‌ ലിസ്റ്റിന്‍ സ്റ്റീഫന്റെ സഹോദരനാണ്‌ ജസ്‌റ്റിന്‍. ബര്‍ണാഡ്‌ മെന്‍ഡി ഇന്നലെ മാത്രമാണ്‌ ചെന്നൈയിലെത്തിയത്‌. അതുകൊണ്‌ട്‌ ഇന്നു കളിക്കാന്‍ സാധ്യതയില്ല.

ശക്തമാര്‍ന്ന മധ്യനിരയെ നയിക്കുന്നത്‌ കഴിഞ്ഞ സീസണിലെ ടോപ്‌ സ്‌കോററായ എലാനോയാണ്‌. കൂട്ടിന്‌ ബ്രസീലില്‍നിന്നു തന്നെയുള്ള ബ്രൂണോയും ഇറ്റാലിയന്‍ താരം മാനുവേല ബ്ലാസിയുമുണ്‌ട്‌. സര്‍പ്രൈസായി ഇന്ത്യന്‍ താരം ഹര്‍മന്‍ജോത്‌ ഖബ്രയുണ്‌ട്‌. മാനേജരായ മറ്റെരാസിയുടെ പ്രശംസയ്‌ക്കു പാത്രമായ താരമാണ്‌ ഖബ്ര. കഴിഞ്ഞ തവണ കളിക്കാനിറങ്ങിയ മറ്റെരാസി ഇത്തവണ മാനേജര്‍ മാത്രമാണ്‌. ടീമിലെ മറ്റൊരു മലയാളി മധ്യനിരതാരം സക്കീര്‍ മുണ്‌ടമ്പാറയാണ്‌. 

മുമ്പത്തേക്കാള്‍ കേമം

കിരീടം നിലനിര്‍ത്താനാകുമെന്ന ഉറച്ച ബോധ്യത്തോടെയാണ്‌ അത്‌ലറ്റിക്കോ ഡി കോല്‍ക്കത്ത ഇറങ്ങുന്നത്‌. പോസ്‌റ്റര്‍ ബോയിയായി ഹെല്‍ദര്‍ പോസ്‌റ്റിഗയെ കിട്ടിയത്‌ അവര്‍ക്കു മുതല്‍ക്കൂട്ടാണ്‌. ഫിക്രുവിനെ തഴഞ്ഞാണ്‌ പോസ്‌റ്റിഗയെ അവര്‍ സ്വന്തമാക്കിയത്‌. മികച്ച മുന്നേറ്റവും പ്രതിരോധവുമാണ്‌ കോല്‍ക്കത്തയുടെ കരുത്ത്‌. മെന്‍ഡോസയെ തടയാന്‍ ഇന്ത്യന്‍ താരം അര്‍ണബ്‌ മൊണ്‌ടല്‍ തയാറെടുത്തുകഴിഞ്ഞു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മികച്ച ഗോള്‍ കീപ്പര്‍ എന്ന അവകാശവാദത്തോടെ സ്‌പെയിനില്‍നിന്നു വന്ന യുവാന്‍ ജീസസ്‌ സാഞ്ചസ്‌ ഇറങ്ങും. പകരക്കാരനായ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ അമരീന്ദര്‍ സിംഗും മോശക്കാരനല്ല. ഹൊസെ ലൂയിസ്‌ അരോയോ, ഹൊസെ മിഗ്വല്‍ റേ എന്നിവരും പ്രതിരോധത്തിലെ വന്‍മതിലുകളാണ്‌. 

ഇന്ത്യന്‍ താരവും മലയാളിയുമായ റിനോ ആന്റോ ഇന്നത്തെ മത്സരത്തില്‍ കളിച്ചേക്കില്ല. ലോകകപ്പ്‌ യോഗ്യതാ റൗണ്‌ടില്‍ പങ്കെടുക്കാനായി റിനോ മടങ്ങിയേക്കും. മധ്യനിരയില്‍ ബോര്‍ഹ ഫെര്‍ണാണ്‌ടസിനെ കേന്ദ്രീകരിച്ചാണ്‌ പരിശീലകന്‍ അന്റോണിയോ കളി മെനയുന്നത്‌. ഒപ്പം ക്ലിഫോര്‍ഡ്‌ മിറാന്‍ഡ, ജയ്‌മി ഗാവിലന്‍ മാര്‍ട്ടിനെസ്‌ എന്നിവരുമുണ്‌ട്‌. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയനായ ജ്വല്‍ രാജ ഇത്തവണയും അത്‌ലറ്റിക്കോയുടെ തുരുപ്പുചീട്ടാണ്‌. പോസ്‌റ്റിഗയും ഹ്യൂമും അടങ്ങുന്ന മുന്നേറ്റനിര വളരെ ശക്തമാണ്‌. ഇന്നലെ ഇരുടീമും മറീന അരീനയിലെത്തി പരിശീലനം നടത്തി.


മികച്ച പോരാട്ടം പ്രതീക്ഷിക്കാം: മറ്റെരാസി

പേപ്പറില്‍ ഏറ്റവും മികച്ച കളിക്കാര്‍ അണിനിരക്കുന്ന ടീമുകള്‍ എന്ന നിലയില്‍ അത്‌ലറ്റിക്കോ ഡി കോല്‍ക്കത്ത- ചെന്നൈയിന്‍ എഫ്‌സി പോരാട്ടം വളരെ മികച്ചതായിരിക്കുമെന്ന്‌ ചെന്നൈയിന്‍ മാനേജറും പരിശീലകനുമായ മാര്‍കോ മറ്റെരാസി. ഈ സീസണ്‍ തുടങ്ങുന്നതിനു മുമ്പ്‌ ടീമിന്‌ ഒരുങ്ങാന്‍ ധാരാളം സമയം ലഭിച്ചത്‌ ഗുണകരമാകുമെന്ന്‌ ഇറ്റലിയുടെ ലോകകപ്പ്‌ താരമായ അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സീസണില്‍ സെമിയില്‍ പുറത്തായി എന്നത്‌ വിഷമിപ്പിക്കുന്നില്ല. ഒത്തൊരുമയോടെ കളിച്ചാല്‍ വലിയ വിജയങ്ങള്‍ നേടാനാകും. ഇറ്റലിയിലെ പരിശീലനം താരങ്ങള്‍ക്ക്‌ ആത്മവിശ്വാസം നല്‍കിയിട്ടുണെ്‌ടന്നും ഇന്ത്യയിലെ താരങ്ങള്‍ മികച്ച രീതിയില്‍ കലിക്കുന്നതായും അദ്ദേഹം ചൂണ്‌ടിക്കാട്ടി. കോല്‍ക്കത്ത ടീമില്‍നിന്നെത്തിയ ഫിക്രുവും ബ്രസീലിയന്‍ താരം എലാനോ ബ്ലൂമറുമാണ്‌ പ്രധാനപ്പെട്ട താരങ്ങളെന്ന്‌ അഭിപ്രായപ്പെട്ട മറ്റെരാസി ബ്രൂണോ അഗസ്‌തോ പെലിസേറിയില്‍ വലിയ പ്രതീക്ഷയാണുള്ളതെന്നും പറഞ്ഞു. 

           



Preview 


CHENNAI : Chennaiyin FC will aim to make their title ambitions known right at the start as they take on defending champions Atletico de Kolkata in the Hero Indian Super League (ISL) opener at Jawaharlal Nehru Stadium in Chennai on Saturday.



Chennaiyin FC set the pace last season and were favourites for the title until they were grounded by a resolute Kerala Blasters in the semifinals. Chennaiyin FC took that setback in their stride and are now looking to come back stronger with a squad that many feel has the potential to snatch the title from right under Atletico de Kolkata’s nose.



Having retained players like Elano Blumer, Stiven Mendoza, Bernard Mendy and Bruno Pelissari, Chennaiyin’s foreign spine is very much intact. With the addition of ISL champions like Edel Bete and Fikru Teferra, Chennaiyin FC have a squad that is as good as it could get.



Perhaps that is one reason why Italian World Cup winner Marco Materazzi decided to restrict himself to managing the team.



“We have good quality in the team this year. I don’t see any reason for me to be needed on the field. The boys will do the job,” said Materazzi.



The match provides Ethiopian striker Fikru the opportunity to score in an opener for the second consecutive year, although this time he will be lining up against his former team, Atletico de Kolkata.



Unlike Chennaiyin FC, ATK have undergone a sea change and are now looking much more stronger than the year when they won the inaugural ISL title. Old champions like Josemi, Ofentse Nato and Borja Fernandez are very much there and will hold the team together but it’s the new signings like Portuguese striker Helder Postiga, Iain Hume and Javi Lara that can give them an edge. 



ATK’s stock of quality domestic players have gone up significantly as well, especially after they snatched Izumi Arata and Rino Anto at the player auction



“We had a good pre-season in Madrid. I am very happy with their performance and happy with the my squad. We have a really good team,” said ISL winning coach Antonio Lopez Habas.



Fans waiting for the ISL to kick off after a year of waiting could not have asked for a more explosive line-up in the opener.

                              POST MATCH


അത്‌ലറ്റിക്കോ 3         ചെന്നൈയിന്‍ എഫ്.സി 2


ആദ്യ ജയം നിലവിലെ ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക്


ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്രെ രണ്ടാം പതിപ്പിലെ ആദ്യ ജയം നിലവിലെ ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക്. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്.സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കൊല്‍ക്കത്ത തൊല്‍പ്പിച്ചത്. ഹെല്‍ഡര്‍ പോസ്റ്റിഗയുടെ ഇരട്ട ഗോളാണ് കൊല്‍ക്കത്തയുടെ വിജയത്തില്‍ നിര്‍ണ്ണായകമായത്.
13ാം മിനിട്ടിലാണ് എതിരാളികളുടെ വല പോസ്റ്റിഗ ആദ്യം ചലിപ്പിച്ചത്. 31ാം മിനിട്ടില്‍ ചെന്നൈയ്ക്കു വെണ്ടി ജേജെ ലാല്‍പെഖ്‌ലുവ ഗോള്‍ മടക്കി. മത്സരത്തിന്രെ ആദ്യ പകുതി സമനിലയില്‍ പിരിഞ്ഞു. രണ്ടാം പകുതിയില്‍ എഴുപതാം മിനിട്ടില്‍ പോസ്റ്റിഗ രണ്ടാം ഗോള്‍ കണ്ടെത്തി. എന്നാല്‍,? നാല് മിനിട്ടിനുള്ളില്‍ ചെന്നൈ തിരിച്ചടിക്കുകയായിരുന്നു. വാള്‍ഡോയാണ് ചെന്നൈയുടെ രക്ഷകനായത്. ഒടുവില്‍,? കളി സമനിലയിലേക്കാണ് പോകുന്നതെന്ന പ്രതീക്ഷകള്‍ തെറ്റിച്ച് അറാറ്റയാണ് 89ാം മിനിട്ടില്‍ കൊല്‍ക്കത്തയ്ക്ക് വിജയ ഗോള്‍ സമ്മാനിച്ചത്. അവസാന മിനിട്ടില്‍ കിട്ടിയ പെനാള്‍ട്ടി അറാറ്റ ലക്ഷ്യം തെറ്റാതെ വലയിലേക്ക് പായിക്കുകയായിരുന്നു.


Match awards:
Ozone Group Club Award  Atlético de Kolkata
Swift Moment of the Match – Elano (Chennaiyin FC) 
Amul Fittest Player of the Match – Raphael Augusto (Chennaiyin FC)
Hewlett-Packard Transformer of the Match – Valdo (Atlético de Kolkata)
ISL Emerging Player of the Match – Lalpekhlua Jeje (Chennaiyin FC)
Hero of the Match – Hélder Postiga (Atlético de Kolkata)





T

No comments:

Post a Comment