Monday, October 5, 2015

Match 4 : Kerala Blasters FC Vs NorthEast United FC




KOCHI: Kerala Blasters and NorthEast United FC will have to do without their marquee players as the teams prepare to face each other in their opening Indian Super League (ISL) game in Kochi on Tuesday.



Carlos Marchena, the Spanish World Cup winner who is now the marquee player for Kerala, injured himself in training and has returned to Spain for treatment.


Simao, on the other hand, is also injured and his club has confirmed that the winger will be unavailable for at least two games in the ISL.

"Simao will probably miss the first two games. We are taking precautionary measures but we are confident he will be back fitter and stronger,” NorthEast head coach Cesar Farias said during the pre-match press conference on  Monday.

Farias, formerly coach of the Venezuela national team, was not panicking due to the loss of former Barcelona and Portugal winger, instead focusing on those who are available.

“We have excellent players who can take his place and help the team deliver," said the coach.

NorthEast finished at the bottom of the pool last year and are now raring to go. Like the coach said they have enough to take care of injuries as he counts on the likes of French centre-half Cedric Hengbart -- who returns to Kerala Blasters now as an opponent -- former Newcastle United and Fulham striker Diomansy Kamara, Ghanaian Francis Dadzie and River Plate youth product Nicolas Velez.

Kerala Blasters have maintained a low-profile all season but when the first match kicks-off, NorthEast can expect a very hostile Nehru stadium. The stadium is known to attract a full-house for all ISL matches and Kerala’s opener could be just as intimidating for their rivals.

Coach Peter Taylor has carefully handpicked players who he has seen play in England and they are expected to play a significant role for the team this season.

Peter Ramage, a product of the Newcastle United academy, Christopher Dagnall, goalkeeper Stephen Michael Bywater, Bruno Perone, Antonio German and Marcus Williams have all played in England, while Josue Prieto Currais spent time at Barcelona’s academy and Joao Coimbra did the same at Benfica.

Even among the Indian players, Kerala Blasters have enough to carry the team through. Sandesh Jhingan, their star defender, will miss because of national duty but Mehtab Hossain, Cavin Lobo, CK Vineeth and Gurwinder Singh are all available.


വടക്കുകിഴക്കന്‍ കാറ്റിനെതിരെ ഇതാ ബ്ലാസ്റ്റേഴ്സ്


മഴക്കാര്‍ മൂടിയ കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ആത്മവിശ്വാസത്തിന്റെ ആദ്യ ചുവടുവയ്ക്കും. ഐഎസ്എലിലെഒന്നാം പതിപ്പിലെന്നപോലെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്തന്നെയാണ് ഇത്തവണയും എതിരാളികള്‍. പതിഞ്ഞുതുടങ്ങിയ ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനക്കാരായാണ് ബൂട്ടഴിച്ചത്.അന്ന് ഒരുപിടി സാധാരണ കളിക്കാരുടെ അച്ചടക്കവും ഒത്തിണക്കവും ചേര്‍ന്ന നീക്കങ്ങള്‍കൊണ്ടാണ് ബ്ലാസ്റ്റേഴ്സ് കുതിച്ചതെങ്കിലും ഇത്തവണയും അതിന് മാറ്റമില്ല. മിന്നുന്ന താരപരിവേഷം ഇത്തവണയും ഇല്ല. മാര്‍ക്വീതാരം കാര്‍ലോസ് മെര്‍ച്ചേനയും ക്രിസ് ഡഗ്നലും മാത്രമാണ് വമ്പന്‍ പേരുകാര്‍. ഐ ലീഗിലെയും ദേശീയ ടീമിലെയും മികച്ച താരങ്ങളാണ് ബ്ലാസ്റ്റേഴ്സിന്റെ തിളക്കം

കഴിഞ്ഞ പതിപ്പില്‍ വടക്കുകിഴക്കന്മാരെ ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍ നേരിട്ടപ്പോള്‍ സമനിലയായിരുന്നു ഫലം. ഗുവാഹത്തിയില്‍ നടന്ന ആദ്യ മത്സരത്തില്‍ കോക്കെ നേടിയ ഒറ്റഗോളില്‍ പരാജയപ്പെടുകയും ചെയ്തു. രണ്ടു കളിയിലും നിരവധി അവസരങ്ങളുണ്ടാക്കിയെങ്കിലും മുന്നേറ്റനിര ലക്ഷ്യംകാണാനാകാതെ ഉഴറുകയായിരുന്നു. അത്ലറ്റികോ ഡി കൊല്‍ക്കത്തക്കെതിരെ കലാശക്കളിയിലും മികച്ച നീക്കങ്ങള്‍ ഗോളിലെത്താതെ പോയി. മുന്നേറ്റത്തിലെ പിഴവുകള്‍ പരിഹരിച്ചുകഴിഞ്ഞെന്ന് ബ്ലാസ്റ്റേഴ്സ് മുഖ്യപരിശീലകന്‍ പീറ്റര്‍ ടെയ്ലര്‍ പറഞ്ഞു. എങ്കിലും നോര്‍ത്ത് ഈസ്റ്റ് ശക്തരായ എതിരാളികളാണെന്ന് ടെയ്ലര്‍ സമ്മതിച്ചു.
ബ്ലാസ്റ്റേഴ്സിന്റെയും നോര്‍ത്ത് ഈസ്റ്റിന്റെയും മാര്‍ക്വീതാരങ്ങള്‍ ഇന്നത്തെ മത്സരത്തിനില്ല. പരിശീലനത്തിനിടെ പുറത്ത് പരിക്കേറ്റ ബ്ലാസ്റ്റേഴ്സിന്റെ മാര്‍ക്വീതാരം മെര്‍ച്ചേന ചികിത്സക്കായി സ്പെയ്നിലാണ്. ആദ്യ രണ്ടു മത്സരങ്ങള്‍ക്കുശേഷം മാത്രമേ മെര്‍ച്ചേനയ്ക്ക് ടീമിനൊപ്പം ചേരാന്‍ സാധിക്കുകയുള്ളൂ. 10ന് മുംബൈ സിറ്റി എഫ്സിയോടും 13-ന് കൊല്‍ക്കത്തയോടുമുള്ള മത്സരങ്ങള്‍ ഈ സ്പാനിഷ് താരത്തിന് നഷ്ടമാകും. ടീമിന്റെകൂടെ ഉണ്ടെങ്കിലും വിരുന്നുകാരുടെ മാര്‍ക്വീതാരം സിമാവോ സബ്രോസയും കളത്തിലിറങ്ങില്ല. കാലിനു പരിക്കേറ്റ പോര്‍ച്ചുഗീസ് മധ്യനിരതാരം വിശ്രമത്തിലാണ്. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധക്കാരന്‍ സന്ദേശ് ജിങ്കനും കാവിന്‍ ലോബോയും ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ദേശീയ ക്യാമ്പിലാണ്. മെര്‍ച്ചേനയുടെയും സന്ദേശ് ജിങ്കന്റെയും അസാന്നിധ്യം പ്രതിരോധത്തില്‍ പ്രശ്നമുണ്ടാക്കുമെങ്കിലും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ യുവതാരങ്ങളോട് പോരിനിറങ്ങുമ്പോള്‍ മുന്‍തൂക്കം ബ്ലാസ്റ്റേഴ്സിനുതന്നെ. മലയാളികളായ മുഹമ്മദ് റാഫിയും സി കെ വിനീതും ആദ്യ പതിനൊന്നില്‍ ഇറങ്ങിയേക്കും.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ യുവതാരങ്ങളില്‍ കൂടുതല്‍ ആശ്രയിക്കുന്ന രീതി തുടര്‍ന്നാല്‍ നോര്‍ത്ത് ഈസ്റ്റിന് തുടക്കം കടുപ്പമാകും. മലയാളിയായ ഒന്നാം ഗോള്‍ കീപ്പര്‍ ടി പി രഹ്നേഷടക്കം ഇന്ത്യന്‍താരങ്ങളുടെ കഴിവില്‍ പൂര്‍ണവിശ്വാസമുണ്ടെന്ന് പരിശീലകന്‍ സെസാര്‍ ഫരിയാസ് പറഞ്ഞു. ജയിക്കാനാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ ആരാധകരുടെ മുന്നില്‍ കളിക്കുന്നത് വെല്ലുവിളിയാണെന്നാണ് ഈ വെനസ്വേലക്കാരന്റെ പക്ഷം. മഴ പരിശീലനം മുടക്കികൊച്ചി > രണ്ടുദിവസമായി തുടരുന്ന കനത്ത മഴയില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെയും പരിശീലനം മുടങ്ങി. ഇതോടെ സ്വന്തം തട്ടകമായ കൊച്ചി ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മത്സരത്തിന് മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ഇറങ്ങാനാവുക. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ പരിശീലനവും സൗഹൃദമത്സരവും. എന്നാല്‍ കൊച്ചിയില്‍ പരിശീലനത്തിനിറങ്ങാത്തത് കളിയുടെ ഫലത്തിനെ ബാധിക്കില്ലെന്ന് പരിശീലകന്‍ ട്രെവര്‍ മോര്‍ഗന്‍ പറഞ്ഞു.
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്ഗോള്‍ കീപ്പര്‍മാര്‍: ബെര്‍സാഗ്ലിയാനോ, ലാല്‍തുംമാവിയ റാല്‍ട്ടെ, ടി പി രഹ്നേഷ്.പ്രതിരോധം: ഐബോര്‍ലങ് കൊങ്ജീ, സെഡ്രിക് ഹെങ്ബാര്‍ട്ട്, മര്‍ലാങ്കി സുട്ടിങ്, മിഗ്വേല്‍ ഏഞ്ചലോ ഗാര്‍ഷ്യ, രാജു യുമ്നം, റീഗന്‍ സിങ്, റോബിന്‍ ഗുരുങ്, സോമിങ്ഗ്ലിയാന റാല്‍ട്ടെ.മധ്യനിര: അലെന്‍ ദിയോറി, ബോയ്താങ് ഹയോകിപ്, ബ്രൂണോ അരിയാസ്, റെബെലോ ഫെര്‍ണാണ്ടസ്, കൊണ്ട്വാനി എംടോംഗ, സഞ്ജു പ്രധാന്‍, സെയ്ത്യസെന്‍ സിങ്, സിയാം ഹങ്ഹാല്‍.മുന്നേറ്റം: സനോഗോ, ഡിയോമന്‍സി കമാറ, ഫ്രാന്‍സിസ് ദാദ്സിയെ, ഹോളിചരണ്‍ നര്‍സാറി, നികോളാസ് വെലെസ്. കോച്ച്: സെസാര്‍ ഫാരിയസ്. കേരള ബ്ലാസ്റ്റേഴ്സ്ഗോള്‍ കീപ്പര്‍മാര്‍: സന്ദീപ് നന്ദി, ഷില്‍ട്ടണ്‍ പോള്‍, സ്റ്റീഫന്‍ ബയ്വാട്ടര്‍.
പ്രതിരോധം: ബ്രൂണോ പെറോണ്‍, ഗുര്‍വിന്ദര്‍ സിങ്, മാര്‍കസ് വില്യംസ്, പീറ്റര്‍ റമെഗെ, രാഹുല്‍ ശങ്കര്‍ ബെകെ, രമണ്‍ദീപ് സിങ്, സൗമിക് ദേ.മധ്യനിര: സി കെ വിനീത്, ഇഷ്ഫാഖ് അഹമ്മദ്, ജാവോ കൊയിംബ്ര, ജോസു കുറിയാസ്, മെഹ്താബ് ഹുസൈന്‍, ശങ്കര്‍ സമ്പിങ്ങിരാജ്, വിക്ടര്‍ ഹെരേര ഫൊകാഡ.മുന്നേറ്റം: അന്റോണിയോ ജര്‍മന്‍, ക്രിസ് ഡഗ്നല്‍, മന്‍ദീപ് സിങ്, മുഹമ്മദ് റാഫി, സാഞ്ചെസ് വാട്ട്. കോച്ച്: പീറ്റര്‍ ടെയ്ലര്‍.

-

No comments:

Post a Comment