Sunday, October 4, 2015

കൊച്ചി ഫുട്‌ബോള്‍ ലഹരിയില്‍


കൊച്ചി: ഇടതടവില്ലാതെ മഴ പെയ്യുന്നുണെ്‌ടങ്കിലും കൊച്ചിയുടെ അന്തരീക്ഷത്തിന്‌ ഫുട്‌ബോളിന്റെ ചൂടും ചൂരുമാണ്‌. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യമത്സരത്തിനായി നഗരം ഒരുങ്ങി കഴിഞ്ഞു. അമ്പതിനായിരത്തിലധികം കാണികളെ ഉള്‍ക്കൊള്ളാനാകുന്ന കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തില്‍ നാളെ കേരള ബ്ലാസ്റ്റേഴ്‌സ്‌ നോര്‍ത്ത്‌ ഈസ്‌റ്റ്‌ യുണൈറ്റഡ്‌ എഫ്‌സിയെ നേരിടുകയാണ്‌. ഇരു ടീമും കൊച്ചിയിലെത്തിക്കഴിഞ്ഞു. ഇന്നും നാളെയുമായി വിഐപികളുടെ പട കൊച്ചിയിലേക്കൊഴുകും. ബ്ലാസ്റ്റേഴ്‌സിന്റെ ഉടമ സച്ചിന്‍ തെണ്‌ടുല്‍ക്കര്‍, നോര്‍ത്ത്‌ ഈസ്‌റ്റിന്റെ ഉടമയായ ജോണ്‍ ഏബ്രഹാം എന്നിവര്‍ തങ്ങളുടെ ടീമുകളുടെ ആദ്യമത്സരം കാണാനുണ്‌ടാകും. സിനിമ, രാഷ്ട്രീയ, വ്യവസായരംഗത്തെ പ്രമുഖരും ഫുട്‌ബോള്‍ മാമാങ്കത്തിന്റെ കൊച്ചിയിലെ തുടക്കം കാണാനെത്തും. സ്‌റ്റേഡിയത്തിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്‌ട്‌. നഗരത്തിലെ മാളുകളില്‍ മുതല്‍ വഴിയോര കച്ചവടകേന്ദ്രങ്ങളില്‍ വരെ മഞ്ഞപ്പടയുടെ ജഴ്‌സി സ്ഥാനം പിടിച്ചിരിക്കുന്നു. 

ടിക്കറ്റ്‌ വില്‍പ്പന പുരോഗമിക്കുകയാണെന്നു ബ്ലാസ്റ്റേഴ്‌സ്‌ ടീം ടെക്‌നിക്കല്‍ ഡയറക്ടര്‍ വിറൈന്‍ ഡിസില്‍വ വ്യക്തമാക്കി. മുത്തൂറ്റ്‌, ഫെഡറല്‍ ബാങ്ക്‌ എന്നിവയുടെ ശാഖകളിലൂടെയുള്ള ടിക്കറ്റ്‌ വില്‍പ്പന കഴിഞ്ഞ ഒന്നിന്‌ ആരംഭിച്ചിരുന്നു. ഓണ്‍ലൈനിലൂടെയും ടിക്കറ്റുകള്‍ വാങ്ങാം. കൊച്ചി മെട്രോ റെയില്‍ നിര്‍മാണം പുരോഗമിക്കുന്നത്‌ കളി കാണാനെത്തുന്നവര്‍ക്ക്‌ ബുദ്ധിമുട്ടാകാന്‍ സാധ്യതയുണ്‌ട്‌. 

No comments:

Post a Comment