Oct 20, 2015. Indira Gandhi Stadium. Attendance: 19,272
SIMAO (P)90'
VELÉZ90'
Match awards:
Club Award: NorthEast United FC
Swift Moment of the Match: Simao (NorthEast United FC) (Watch here)Amul Fittest Player of the Match: Jayesh Rane (Chennaiyin FC)
ISL Emerging Player of the Match: Boithang Haokip (NorthEast United FC)
Hero of the Match: Apoula Edel (Chennaiyin FC) (Watch here)
അവസാന മിനിട്ടിലെ ഇരട്ട ഗോളുകളിൽ ചെന്നൈ വീണു; നോർത്ത് ഈസ്റ്റിന് ആദ്യ ജയം
ഗുവാഹത്തി ∙ സംഘർഷഭരിത മുഹൂർത്തങ്ങൾ കൊണ്ടു ശ്രദ്ധേയമായ മത്സരത്തിൽ നോർത്ത് ഈസ്റ്റിന് സീസണിലെ ആദ്യ ജയം. ആദ്യ പകുതി സമനിലയിൽ കലാശിച്ചതിനു ശേഷം രണ്ടാം പകുതിയിലാണ് ഇരുഗോളുകളും പിറന്നത്. ഇരു ടീമുകളും സംഘർഷാവസ്ഥ സൃഷ്ടിക്കുന്നതിൽ മുന്നിട്ടു നിന്നപ്പോൾ പിറന്നത് ഒമ്പതു മഞ്ഞക്കാർഡുകൾ, ഒരു ചുവപ്പുകാർഡ്. നോർത്ത് ഈസ്റ്റിനു വേണ്ടി അവസാന മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിൽ നിന്നു സിമാവോയും കളി തീരാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ വെലെസുമാണു നിറയൊഴിച്ചത്. സ്കോർ: നോർത്ത് ഈസ്റ്റ് - 2, ചെന്നൈ -0.
കളിയുടെ തുടക്കം മുതൽ നോർത്ത് ഈസ്റ്റ് ആക്രമിച്ചു കളിച്ചെങ്കിലും ആദ്യ പകുതിയിൽ ഗോളൊന്നും നേടാനായില്ല. 38 ാം മിനിട്ടിൽ ലഭിച്ച പെനാൽറ്റി മുതലാക്കാനും നോർത്ത് ഈസ്റ്റിനു കഴിഞ്ഞില്ല. പെനാൽറ്റി ഷോട്ടെടുത്തതു കമാറ. വലതു മൂല ലക്ഷ്യമാക്കി കമാറയെടുത്ത ഷോട്ട് ഗോളി എപോള മികച്ചൊരു ഡൈവിലൂടെ രക്ഷപ്പെടുത്തി.
ആദ്യ പകുതിയിൽ നഷ്ടപ്പെട്ട ഭാഗ്യം 90 ാം മിനിട്ടിൽ വീണ്ടും പെനാൽറ്റിയുടെ രൂപത്തിലെത്തി. ഇക്കുറി ഷോട്ടെടുത്ത സിമാവോ നോർത്ത് ഈസ്റ്റിനെ 1-0 നു മുന്നിലെത്തിച്ചു. സ്കോർ 1-0.
തങ്ങളുടെ വലയിൽ ഗോൾ വീണതിനു ശേഷം അവസാന മിനിട്ടുകളിൽ ആക്രമണത്തിൽ മാത്രം ശ്രദ്ധിച്ച ചെന്നൈയ്ക്കു പിഴച്ചു. നോർത്ത് ഈസ്റ്റ് രണ്ടാം ഗോളും നേടി. സഞ്ജു വലതു വശത്തു കൂടെ നടത്തിയ മുന്നേറ്റത്തിനൊടുവിൽ പന്തു കൃത്യമായി ഇടതു വശം ചേർന്നു മുന്നേറുകയായിരുന്ന നിക്കോളസ് വലേസയ്ക്കു നൽകി. മുന്നിലുണ്ടായിരുന്ന ഗോളിയെ നിഷ്പ്രഭനാക്കി വലേസ പന്തു വലയിലാക്കി. വെറും ഭാഗ്യം കൊണ്ടു മാത്രമല്ല തങ്ങളുടെ വിജയമെന്നു തെളിയിക്കാനെന്ന പോലെയായിരുന്നു ഈ ഗോൾ. സ്കോർ 2-0.
41 ാം മിനിട്ടിൽ ഖാബ്ര ചുവപ്പു കാർഡു കണ്ടു പുറത്തു പോയതിനു ശേഷം 10 പേരുമായാണു ചെന്നൈ കളിച്ചത്. ഇതും ചെന്നൈയ്ക്കു തിരിച്ചടിയായി. അഞ്ചു മത്സരങ്ങളിൽ മൂന്നു തോൽവിയും രണ്ടു ജയവുമായി ആറു പോയിന്റോടെ അഞ്ചാം സ്ഥാനത്താണു ചെന്നൈ. തുടര്‍ച്ചയായ മൂന്നു തോല്‍വികൾക്കു ശേഷം നാലാം കളിയിൽ നിന്ന് സീസണിലെ ആദ്യ ജയവും മൂന്നു വിലപ്പെട്ട പോയിന്റുകളും സ്വന്തമാക്കിയ നോർത്ത് ഈസ്റ്റ് ഏഴാം സ്ഥാനത്താണ്. ഒരു സമനില മാത്രം സ്വന്തമായുള്ള മുംബൈയാണ് അവസാന സ്ഥാനക്കാർ.
നാലു കളികളിൽ മൂന്നു ജയം വീതം സ്വന്തം പേരിൽ കുറിച്ച പുണെ, മുംബൈ ടീമുകളാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ഇരുവർക്കും ഒമ്പതു വീതം പോയിന്റ്. ഗോൾ ശരാശരിയിലാണ് പുണെ തലസ്ഥാന നഗരിയിൽ നിന്നെത്തുന്ന ടീമിനെ പിന്തള്ളിയിരിക്കുന്നത്. ഒരു ജയം, ഒരു സമനില, രണ്ടു തോൽവിയുമായി 4 പോയിന്റോടെ ആറാം സ്ഥാനത്താണു കേരള ബ്ലാസ്റ്റേഴ്സ്.

No comments:
Post a Comment