Monday, October 26, 2015

Match 22 : FC Pune City 3 Kerala Blasters FC 2

റാഫിയുടെ ഇരട്ടഗോളും രക്ഷിച്ചില്ല; ബ്ലാസ്റ്റേഴ്സ് വീണ്ടും തോറ്റു


ആക്രമണ ഫുട്ബോളിന്റെ മനോഹാരിത ആവോളം വെളിപ്പെടുത്തിയ ആദ്യ പകുതി. കളി തുടങ്ങി ആദ്യ മിനിറ്റിൽത്തന്നെ മുഹമ്മദ് റാഫിയിലൂടെ ലീഡെടുത്ത് കേരളാ ബ്ലാസ്റ്റേഴ്സ്. ഏഴു മിനിറ്റിനിടെ രണ്ടു ഗോളുകൾ തിരിച്ചടിച്ച് ലീഡ് പിടിച്ച് പുണെ സിറ്റി എഫ്സി. മൽസരത്തിന്റെ ആദ്യ 30 മിനിറ്റിനുള്ളിൽ വീണത് നാലു ഗോളുകൾ! ഇരട്ട ഗോളുകളുമായി (1-ാം മിനിറ്റ്, 30) മലയാളികളുടെ പ്രതീക്ഷയത്രെയും 'ശിരസി'ലേറ്റി മലയാളി താരം മുഹമ്മദ് റാഫി. പുണെയുടെ മറുപടിക്ക് നേതൃത്വം നൽകി ഇരട്ടഗോളുകളുമായി കളം നിറഞ്ഞ് കാലു ഉച്ചെ (16, 23). സ്ട്രൈക്കർമാരുടെ മികവിനേക്കാളേറെ ഇരുടീമുകളുടെയും പ്രതിരോധപ്പിഴവുകൾ ഫലം നിർണയിച്ച മൽസരം ഗോൾമഴകൊണ്ടും ഫുട്ബോൾ ആരാധകരുടെ മനസു നിറച്ചു.
ഗോളൊഴിഞ്ഞുനിന്ന രണ്ടാം പകുതിയിൽ ടൂങ്കെ സാൻലി നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്സിന്റെ വിധി നിശ്ചയിച്ചത്. ഇടതുവിങ്ങിൽനിന്നും നിക്കി ഷൂറെ ഉയർത്തി നൽകിയ പന്തിൽ ടൂങ്കെ സാൻലിയുടെ കിടിലൻ ഹെഡർ ബ്ലാസ്റ്റേഴ്സിന്റെ വിധി നിർണയിക്കുകയായിരുന്നു.
കേരളാ ബ്ലാസ്റ്റേഴ്സ് - ആദ്യ ഗോൾ (മുഹമ്മദ് റാഫി - 49-ാം സെക്കൻഡ്)
ആക്രമണമാണ് കേരളാ ബ്ലാസ്റ്റേഴ്സിന് ഏറ്റവും അഭികാമ്യം എന്നു വെളിപ്പെടുത്തുന്നതായിരുന്നു തുടക്കം മുതലുള്ള മൽസരത്തിന്റെ ഗതി. പുണെ ആരാധകർ സ്റ്റേഡിയത്തിൽ ഇരിപ്പുറപ്പിക്കുന്നതിന് മുൻപുതന്നെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. ഐഎസ്എല്ലിലെ ഏറ്റവും വേഗമേറിയ ര​ണ്ടാമത്തെ ഗോൾ എന്ന ലേബലോടെ ആദ്യ മിനിറ്റിൽത്തന്നെ ആദ്യ വെടി പൊട്ടിച്ച് മുഹമ്മദ് റാഫി സാന്നിധ്യമറിയിച്ചു. വലതു ഭാഗത്തുകൂടി പന്തുമായി മുന്നേറിയ ഇംഗ്ലീഷ് താരം ക്രിസ് ‍ഡാഗ്നൽ ബോക്സിന് പുറത്തുനിന്നും ഉയർത്തി നൽകിയ പന്തിൽ മുഹമ്മദ് റാഫിയുടെ തകർപ്പൻ ഹെ‍ഡർ. സീസണിൽ കളത്തിലിറങ്ങിയ മൂന്നാം മൽസരത്തിൽ റാഫിയുടെ മൂന്നാം ഗോൾ. മൂന്നും ഹെഡറിലൂടെ. സ്കോർ 1-0.
പുണെ സിറ്റി എഫ്സി - ആദ്യ ഗോൾ (കാലു ഉച്ചെ - 16-ാം മിനിറ്റ്)
16-ാം മിനിറ്റിൽത്തന്നെ പുണെ ഗോൾ മടക്കി. മുഹമ്മദ് റാഫി നേടിയ സ്വദേശി ഹെഡർ ഗോളിന് കാലു ഉച്ചെയിലൂടെ പുണെയുടെ വിദേശി ഹെഡർ മറുപടി. ബോക്സിലേക്ക് നിക്കി ഷൂറെ ഉയർത്തി നൽകിയ പന്ത് ക്ലിയർ ചെയ്യുന്നതിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധം കാത്ത നായകൻ പീറ്റർ റാമേജിനും മാർക്കസ് വില്യംസിനും പിഴച്ചപ്പോൾ അവസരം മുതലെടുത്ത് കാലു ഉച്ചെയുടെ പിഴവുകളില്ലാത്ത ബുള്ളറ്റ് ഹെ‍ഡർ. ബൈവട്ടറെ കബളിപ്പിച്ച് പന്ത് വലയിൽ. സ്കോർ 1-1.
പുണെ സിറ്റി എഫ്സി- രണ്ടാം ഗോൾ (കാലു ഉച്ചെ - 23-ാം മിനിറ്റ്)
ആദ്യ ഗോളിന് ശേഷം ഏഴാം മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് പുണെ ലീ‍ഡെടുത്തു. ഇത്തവണയും ഗോൾ വന്നത് ഷൂറെ-ഉച്ചെ വഴി. ഗോൾ നേടിയത് കാലു ഉച്ചെയാണെങ്കിലും ഗോളിന്റെ 'ക്രെഡിറ്റ'ത്രയും പന്ത് ക്ലിയർ ചെയ്യുന്നതിൽ രണ്ടാമതും പിഴവു വരുത്തിയ നായകൻ പീറ്റർ റാമേജിന്. ത്രോ ഇന്നിൽ നിന്നും കിട്ടിയ പന്ത് ഭേക്കെയെയും മെഹ്താബ് ഹുസൈനെയും മറികടന്ന് ഷൂറെ ബോക്സിൽ നിന്ന ഉച്ചെയ്ക്ക് മറിച്ചു. ഉച്ചെയുടെ ഷോട്ട് വലയിൽ. സീസണിൽ ഉച്ചെയുടെ നാലാം ഗോൾ. സ്കോർ 2-1.
ബ്ലാസ്റ്റേഴ്സ് - രണ്ടാം ഗോൾ (മുഹമ്മദ് റാഫി - 30-ാം മിനിറ്റ്)
ഐഎസ്എൽ രണ്ടാം പതിപ്പിലെ ഏറ്റവും വിലയേറിയ 'തല'യ്ക്കുടമ മുഹമ്മദ് റാഫി തന്നെയെന്ന് വെളിവാക്കിയ ഗോൾ. ബോക്സിനുള്ളിലേക്ക് ഹോസു പ്രീറ്റോ മറിച്ച പന്തിൽ റാഫിയുടെ ഹെ‍ഡർ. പോസ്റ്റിലിടിച്ച പന്ത് നേരെ വലയിൽ. സീസണിൽ റാഫിയുടെ നാലാം ഗോൾ. നാലും ഹെഡറിലൂടെ. സ്കോർ 2-2.
പുണെ സിറ്റി എഫ്സി- മൂന്നാം ഗോൾ (ടൂങ്കെ സാൻസി - 72-ാം മിനിറ്റ്)
ആദ്യ 30 മിനിറ്റിലെ നാലു ഗോളുകൾക്ക് ശേഷം ഗോളൊഴിഞ്ഞ 40 മിനിറ്റ്. 72-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് പുണെയ്ക്ക് ലീഡ്. മൂന്നാം ഗോളും വന്നത് നിക്കി ഷൂറെയിലൂടെ. ഇടതുവിങ്ങിൽനിന്നും ഷൂറെയുടെ തകർപ്പൻ ക്രോസ്. കേരളാ ഗോൾമുഖത്ത് ആളൊഴിഞ്ഞ നിന്ന ടൂങ്കെ സാൻലിയുടെ പിഴവറ്റ ഫിനിഷിങ്. സീസണിൽ സാൻലിയുടെ മൂന്നാം ഗോൾ. സ്കോർ 3-2.
പുണെ: ഛത്രിപതി ശിവജി സ്‌റ്റേഡിയത്തില്‍ തകര്‍ത്തു പെയ്ത ഗോള്‍മഴയിലും ബ്ലാസ്‌റ്റേഴ്‌സ് കരപറ്റിയില്ല. ഒന്നാം മിനിറ്റില്‍ തന്നെ ഗോള്‍ നേടി ആതിഥേയരായ പുണയെ ഞെട്ടിച്ചവര്‍ സൂപ്പര്‍ലീഗില്‍ തുടര്‍ച്ചയായ നാലാം പരാജയം ഏറ്റുവാങ്ങിയാണ് മടങ്ങുന്നത്. ഒന്നാം മിനിറ്റില്‍ തന്നെ ലീഡ് നേടിയ ബ്ലാസ്‌റ്റേഴ്‌സ് രണ്ടിനെതിരെ മൂന്ന് ഗോളിനാണ് പുണെയോട് തോറ്റത്.
നാലാം ജയത്തോടെ പുണെ ഗോവയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തേയ്ക്ക് കുതിച്ചപ്പോള്‍ ഏറ്റവും അവസാനക്കാരായി തുടരാനാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിധി. ആറു കളികളില്‍ നിന്ന് നാലു പോയിന്റ് മാത്രമാണ് അവരുടെ സമ്പാദ്യം. പുണെയ്ക്ക് പന്ത്രണ്ട് പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള ഗോവയ്ക്ക് പത്ത് പോയിന്റാണുള്ളത്.

മുപ്പത്ത് മിനിറ്റില്‍ നാല് തവണ വല കുലുക്കി പകുതി സമയത്ത് ഒപ്പത്തിനൊപ്പമായി പരിഞ്ഞശേഷമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. 71-ാം മിനിറ്റില്‍ തുന്‍ജെ സാന്‍ലിയാണ് വിജയഗോള്‍ വലയിലാക്കിയത്. രണ്ടാം പകുതിയില്‍ വീണ ഏക ഗോളും ഇതാണ്.

ബ്ലാസ്‌റ്റേഴ്‌സിന്റെ ഗോളുകള്‍ രണ്ടും മലയാളിതാരം റാഫിയുടെ വകയായിരുന്നു. പുണേയുടെ ആദ്യ രണ്ട് ഗോളുകള്‍ നൈജീരിയന്‍ താരം ഉചെയുടെ സംഭാവനയും.
56-ാം സെക്കന്‍ഡില്‍ വല കുലുക്കിയ മുഹമ്മദ് റാഫിയാണ് ഗോള്‍വര്‍ഷത്തിന് തുടക്കമിട്ടത്. വലതു പാര്‍ശ്വത്തില്‍ നിന്ന് സ്‌ട്രൈക്കിങ് പങ്കാളി ക്രിസ് ഡാഗ്‌നല്‍ നല്‍കിയ മനോഹരമായ ക്രോസ് ചാടി പിഴയ്ക്കാതെ കുത്തി വലയിലിടുയായിരുന്നു. അധികം കാക്കേണ്ടിവന്നില്ല. ഉജ്വലമായി തന്നെ ഉചെ പകരം വീട്ടി. അതും അടിക്കടി എന്നതുപോലെ. നിക്കി ഷൂറെ ബോക്‌സിലേയ്ക്ക് കോരിയിട്ട പന്ത്  മൂന്ന് വാര അകലെവച്ച് വെടിയുണ്ട കണക്ക് പോസ്റ്റിലേയ്ക്ക് തിരിച്ചുവിടുകയായിരുന്നു കാലു ഉചെ.
ഉചെ തന്നെ വീണ്ടും ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ചു. ഇത്തവണയും തുടക്കമിട്ടത് ഷുറെ തന്നെ. രണ്ട് കളിക്കാരെ വെട്ടിച്ച് ബോക്‌സിലേയ്ക്ക് ഊളിയിട്ടിറങ്ങിയ ഷുറെ പന്ത് രണ്ടാമതൊന്ന് ആലോചിക്കാതെ ഉചയ്ക്ക് കൊടുത്തു. ഉചെ-ഷുറെ കൂട്ടുകെട്ടിന്റെ ഈ നീക്കത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനും ഗോളി ബൈവാട്ടര്‍ക്കും ഉത്തരമുണ്ടായിരുന്നില്ല. പുണെ മുന്നില്‍.
ബ്ലാസ്‌റ്റേഴ്‌സ് മറ്റൊരു പരാജയത്തിലേയ്ക്ക് നീങ്ങുകയാണെന്ന് ആരാധകരെങ്കിലും മനസ്സില്‍ കണക്കുകൂട്ടിയിരിക്കെ വീണ്ടും റാഫിയുടെ തല രക്ഷയ്‌ക്കെത്തി. വലതു പോസ്റ്റില്‍ നിന്നു പറന്നിറങ്ങിയ ക്രോസ് റാഫി ആദ്യം കുത്തിയപ്പോള്‍ വിലങ്ങുതടിയായി വലതു പോസ്റ്റ് നിന്നു. അവിടെ നിന്ന് തട്ടിത്തെറിച്ച് ഇടതു പോസ്റ്റിന് സമീപത്തൂടെ വലയിലേയ്ക്ക് നീങ്ങുമ്പോള്‍ തടയാന്‍ പുണെ പ്രതിരോധത്തിന് കഴിഞ്ഞില്ല. മത്സരം വീണ്ടും ഒപ്പത്തിനൊപ്പം. ബ്ലാസ്‌റ്റേഴ്‌സിനുവേണ്ടി മൂന്ന് മത്സരം കളിച്ച റാഫിയുടെ ലീഗിലെ നാലാം ഗോളായിരുന്നു ഇത്.
ഒപ്പത്തിനൊപ്പം ആക്രിച്ചുകളിച്ച ഇരു ടീമുകളും ഒരുപോലെ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോള്‍ മാത്രം ഒഴിഞ്ഞുനില്‍ക്കുന്നതാണ് രണ്ടാം പകുതിയുടെ തുടക്കത്തില്‍ കണ്ടത്. ഹൊസ്സുവിനെയും കോയിമ്പ്രയെയും അണിനിരത്തിയ ബ്ലാസ്‌റ്റേഴ്‌സിന്റെ ആക്രമണത്തിന് പതിവില്‍ ൂടുതല്‍ മൂര്‍ച്ചയുണ്ടായിരുന്നു. എന്നാല്‍, ഒരോ ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റത്തിനും അതേ നാണയത്തില്‍ മറുപടി നല്‍കുന്നതായിരുന്നു പുണെയുടെ ശൈലി. മാരകമായിരുന്നു ഉചെ-സാന്‍ലി-ഷുറെ കൂട്ടുകെട്ട്. കേരള പ്രതിരോധവും മധ്യനിരയും പലപ്പോഴും ഇതില്‍ തകര്‍ന്നു തരിപ്പണമായി. ഇതിന്റെ ഫലമാണ് 72-ാം മിനിറ്റില്‍ അവരുടെ വിജയഗോളും. ഇക്കുറിയും ഗോളിനുള്ള പാസ് തളികയില്‍ എന്നോണം നല്‍കിയത് നിക്കി ഷുറെ തന്നെ. ബോക്‌സിന്റെ മധ്യത്തിലേയ്ക്ക് അളന്നുമുറിച്ചാണ് ഷുറെ പന്ത് ചെത്തിപ്പറത്തിക്കൊടുത്തത്. ഉയര്‍ന്നുചാടിയ ഷുറെയുടെ കണിശയക്ക്ക്ക് മുന്നില്‍ ബൈവാട്ടര്‍ക്ക് ഒരിക്കല്‍ക്കൂടി ഉത്തരം മുട്ടി.
 വീണ്ടും തോറ്റു ബ്ലാസ്റ്റേഴ്സ്
പുണെ > വീണ്ടും തോറ്റു ബ്ലാസ്റ്റേഴ്സ്. കളിയുടെ ആദ്യ മിനിറ്റില്‍തന്നെ മുന്നിലെത്തിയിട്ടും മലയാളിതാരം മുഹമ്മദ് റാഫിയുടെ രണ്ട്തകര്‍പ്പന്‍ ഗോളുകള്‍ പിറന്നിട്ടും ഒറ്റപോയിന്റ്പോലും നേടാനാകാതെ എഫ്സി പുണെ സിറ്റിക്കു മുന്നില്‍ കേരള ബ്ലാസ്റ്റേഴ്സ് കീഴടങ്ങി (3-2). ത്രസിപ്പിച്ച തുടക്കത്തിനുശേഷം പ്രതിരോധത്തിന്റെ മോശം പ്രകടനത്തിലൂടെ ബ്ലാസ്റ്റേഴ്സ് തുടര്‍ച്ചയായ നാലാം തോല്‍വി വഴങ്ങി. നാലു പോയിന്റുമായി അവസാന പടിയില്‍ തുടര്‍ന്നു. ആദ്യ അരമണിക്കൂറില്‍ നാലു ഗോള്‍ പിറന്ന മത്സരത്തില്‍ പുണെയുടെ കളിമികവിനൊപ്പം മോശം പ്രതിരോധവും ബ്ലാസ്റ്റേഴ്സിനെ ചതിക്കുകയായിരുന്നു. കളിച്ച മൂന്നു കളിയില്‍ നാലു ഗോള്‍ നേടിയ റാഫി മാത്രമായിരുന്നു മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ ഓര്‍മ. പരിശീലകന്‍ പീറ്റര്‍ ടെയ്ലര്‍ക്കുള്ള സമ്മര്‍ദം ഇതോടെ കൂടി. ജയത്തോടെ 12 പോയിന്റുമായി പുണെ ഒന്നാമതെത്തി.
അത്ഭുതപ്പെടുത്തുന്ന തുടക്കമായിരുന്നു പുണെ ബാലെവാടി സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന്. ഈ സീസണില്‍ കിട്ടിയ ഏറ്റവും സുന്ദരമായ തുടക്കം. കളി തുടങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ പന്ത് വലതുപാര്‍ശ്വത്തിലൂടെ പറന്ന് ക്രിസ് ഡഗ്നലിന്റെ കാലിലെത്തി. പുണെയുടെ രണ്ടു പ്രതിരോധതാരങ്ങളെ വെട്ടിയൊഴിഞ്ഞ് ഡഗ്നല്‍ മുന്നേറി. ബോക്സിന്റെ വലതുമൂലയില്‍വച്ച് ക്രോസ്. വലയ്ക്കുമുന്നില്‍ ഒഴിഞ്ഞുനില്‍ക്കുകയായിരുന്ന റാഫിയുടെ തലയ്ക്കു കൃത്യമായി അതു കിട്ടി. 49-ാം സെക്കന്‍ഡില്‍ ബ്ലാസ്റ്റേഴ്സ് മുന്നില്‍. ഗോളാരവം നിലയ്ക്കുംമുമ്പെ മറുപാതിയില്‍നിന്ന് പുണെയുടെ ലക്ഷ്യബോധമുള്ള നീക്കങ്ങള്‍ ബ്ലാസ്റ്റേഴ്സ് ഗോള്‍മേഖലയുടെ മുന്നിലെത്തി. ആദ്യ ഗോളിന്റെ ആലസ്യത്തില്‍നിന്ന് ഉണരുംമുമ്പെ പന്ത് ബ്ലാസ്റ്റേഴ്സ് വലയിലുമെത്തി. നിരന്തരം നടത്തിയ പ്രത്യാക്രമണങ്ങള്‍ക്കൊടുവിലായിരുന്നു ഗോള്‍.
ഇടതുഭാഗം തുറന്നുകിടന്നപ്പോള്‍ പുണെയ്ക്ക് മുന്നേറാന്‍ വേറെ പഴുതുകള്‍ അന്വേഷിക്കേണ്ടിവന്നില്ല. ഇടതുഭാഗത്ത് രാഹുല്‍ ബെക്കെയ്ക്കും സന്ദേശ് ജിങ്കനും തീരെ ഒത്തിണക്കം കാട്ടാനായില്ല. കാലു ഉച്ചെയുടെ ശ്രമം നേരിയ വ്യത്യാസത്തില്‍ പുറത്തുപോകുകയും ദിദിയെര്‍ സൊക്കോറയുടെ കനത്ത അടി ഗോളി സ്റ്റീവന്‍ ബൈവാട്ടര്‍ മുഴുനീള ഡൈവില്‍ തട്ടിയകറ്റിയപ്പോഴും ബ്ലാസ്റ്റേഴ്സിന്റെ ഉള്ളു പിടഞ്ഞു. പിന്നാലെയായിരുന്നു ഗോള്‍. ഇടതുഭാഗത്തുനിന്ന് നിക്കി ഷൊറേയിയുടെ ഒന്നാന്തരം ക്രോസ് ഉച്ചുവിന്റെ തലയില്‍ തട്ടി ബൈവാട്ടറെ മറികടന്നു. അപകടകാരിയായ ഉച്ചെയെ മാര്‍ക്ക് ചെയ്യാന്‍ പീറ്റര്‍ റമേജിനും സംഘത്തിനും കഴിഞ്ഞില്ല.
പുണെ സമനിലകൊണ്ട് അടങ്ങിയില്ല. ഇടതുവശത്തൂടെ വീണ്ടും ഷെറോയും തുങ്ചായ് സാന്‍ലിയും നിരന്തരം മുന്നേറി. ബ്ലാസ്റ്റേഴ്സ് പ്രതിരോധം ചിതറി. ഒരിക്കല്‍പ്പോലും ഒത്തിണക്കം കാട്ടിയില്ല ജിങ്കനും റമേജും മാര്‍കസ് വില്യംസും ഉള്‍പ്പെട്ട സംഘം. ഇക്കുറിയും പുണെയുടെ ആക്രമണപാത ഇടതുവശമായിരുന്നു. ഷെറോയുടെ ബോക്സിനു സമീപത്തേക്കുള്ള നീക്കം തടയാന്‍ ശങ്കര്‍ സാമ്പിങ്കിരാജിനും രാഹുലിനും കഴിഞ്ഞില്ല. ഇരുവരെയും കട്ട് ചെയ്ത ഷെറോയ് ബോക്സിനകത്തേക്ക് പന്തൊഴുക്കി. ഉച്ചെ സമര്‍ഥമായി വലയിലേക്ക് തൊടുത്തു. മുന്നിലുണ്ടായിരുന്ന റമേജിനും വില്യംസിനും നോക്കിനില്‍ക്കാന്‍ മാത്രമാണ് കഴിഞ്ഞത്. പിന്നാലെ ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചടി. ഹോസുവിന്റെ കോര്‍ണര്‍ റാഫിയുടെ തലയിലേക്ക്. ഒപ്പത്തിനൊപ്പം.
സമനില മതിയാകില്ലെന്ന ബോധ്യം ബ്ലാസ്റ്റേഴ്സിന് ഉണ്ടായിരുന്നു. പക്ഷേ, കളത്തില്‍ ആസൂത്രണമില്ലാതെ അവര്‍ ഉഴറി നടന്നു. ഇടവേളയ്ക്കുശേഷം തളര്‍ന്ന ബ്ലാസ്റ്റേഴ്സിനെയാണ് കണ്ടത്. പരിക്കേറ്റ റാഫി തിരിച്ചുകയറി. മുന്‍നിരയിലേക്ക് പന്തു കയറിയതേയില്ല. എല്ലാ മേഖലയിലും പുണെ ഒരുപടി മുന്നില്‍ നിന്നു. അവര്‍ പ്രതിരോധം ശക്തിപ്പെടുത്തി. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന്റെ ദൗര്‍ബല്യം തിരിച്ചറിഞ്ഞു. ഉയര്‍ന്നുവരുന്ന പന്തുകള്‍ക്കുമുന്നില്‍ റമേജും കൂട്ടരും പതറുന്നത് സ്ഥിരം കാഴ്ചയായി. പന്തു കിട്ടിയാല്‍ എങ്ങോട്ട് നീങ്ങണമെന്നറിയാതെ മധ്യനിര കുഴങ്ങി. മുന്നേറുന്നതിനു പകരം ബാക് പാസുകളായിരുന്നു കൂടുതലും. പുണെയുടെ തന്ത്രം മികച്ചതായിരുന്നു. പഴുതു കണ്ടെത്തി മുന്നേറുക. അത് അവര്‍ നന്നായി നടപ്പാക്കി. പുണെയുടെ കളി മനസ്സിലായതോടെ ചെറുത്തുനിന്ന് ഒരു പോയിന്റെങ്കിലും സ്വന്തമാക്കാനായി ബ്ലാസ്റ്റേഴ്സിന്റെ ശ്രമം. പക്ഷേ, 69-ാം മിനിറ്റില്‍ ഷെറോയ് ആ മോഹവും തകര്‍ത്തു. ഇടതുവശത്തൂടെയുള്ള ഈ വിങ്ങറുടെ മറ്റൊരു സുന്ദരമായ മുന്നേറ്റം. അളന്നുമുറിച്ചൊരു ക്രോസ്.
സാന്‍ലി ആഞ്ഞൊന്ന് തലകൊണ്ട് കുത്തി. ബൈവാട്ടറുടെ ശ്രമം പാഴായി. ആ ഗോളില്‍ എല്ലാം അവസാനിച്ചു. വീണ്ടും തിരിച്ചടിക്കാനുള്ള ഊര്‍ജം ബ്ലാസ്റ്റേഴ്സിനുണ്ടായില്ല. ഷെറോയും സാന്‍ലിയും ഉള്‍പ്പെടെ പ്രതിരോധജോലിക്ക് എത്തിയപ്പോള്‍ ബ്ലാസ്റ്റേഴ്സിന് ദുഷ്കരമായിരുന്നു. തുടര്‍ച്ചയായ നാലാം തോല്‍വിയോടെ അവസാനസ്ഥാനത്ത് തുടര്‍ന്നു. ഇനി ശനിയാഴ്ച ചെന്നൈയിന്‍ എഫ്സിയുമായാണ് അടുത്ത മത്സരം.

 6:00 pm.

No comments:

Post a Comment