പുണെ
വിരസമായ മത്സരത്തില്‍ പുണെ എഫ്സി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ ഒരു ഗോളിന് തോല്‍പ്പിച്ചു.
ദാനഗോളിലായിരുന്നു പുണെയുടെ ജയം. ഇതോടെ ഐഎസ്എല്‍ രണ്ടാം പതിപ്പില്‍ പുണെ തുടര്‍ച്ചായ രണ്ടാം ജയവുമായി മുന്നില്‍ക്കയറി. വടക്കുകിഴക്കന്മാരുടെ രണ്ടാം തോല്‍വിയാണിത്.
ഇരുടീമും തുടക്കത്തില്‍ താളംകണ്ടെത്താന്‍ ഏറെ വിഷമിച്ചു. കളിയൊഴുക്കിനെ അതു സാരമായി ബാധിച്ചു. ലക്ഷ്യബോധമുള്ള നീക്കങ്ങള്‍ ഇരുഭാഗത്തുനിന്നും ഉണ്ടായില്ല. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് അല്‍പ്പമെങ്കിലും ഉണര്‍ന്നുകളിച്ചത്. മുന്നേറ്റതാരം നിക്കോളാസ് വെലെസ് രണ്ടുതവണ പുണെ ഗോള്‍മുഖത്തെത്തി. ഒരുതവണ പന്ത് നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. കളി പുരോഗമിക്കുന്തോറും വടക്കുകിഴക്കന്മാരുടെ പിടി അയഞ്ഞു. പ്രതിരോധ കളിക്കിറങ്ങിയ പുണെ സ്വന്തം ഗോള്‍മുഖത്ത് തമ്പടിച്ചു.
കഴിഞ്ഞ മത്സരത്തില്‍ ഇരട്ടഗോള്‍ നേടിയ ടുങ്കായ് സാന്‍ലിയെ പുറത്തിരുത്തി മുന്നേറ്റത്തില്‍ മാര്‍ക്വീ താരം അഡ്രിയാന്‍ മുട്ടുവിനെയാണ് പുണെ പരീക്ഷിച്ചത്. ആ തീരുമാനം പക്ഷേ പുണെയ്ക്ക് ഗുണകരമായില്ല. പുണെയ്ക്ക് കിട്ടിയ ഏറ്റവും മികച്ച അവസരം ഈ റുമേനിയക്കാരന്‍ പാഴാക്കി. ദുര്‍ബലമായ ഷോട്ടുകളും വേഗമില്ലായ്മയുംകൊണ്ട് പരാജയമായ മുട്ടുവിനെ രണ്ടാംപകുതിയുടെ തുടക്കത്തില്‍ത്തന്നെ മാറ്റി.
ഇടവേളയ്ക്കുശേഷം വടക്കുകിഴക്കന്മാര്‍ക്ക് തുറന്ന അവസരം കിട്ടി. വെലെസ് പന്തുമായി പുണെ ബോക്സില്‍ കയറുമ്പോള്‍ ഗോളി മാത്രമായിരുന്നു മുന്നില്‍. ഇടതുവശത്തായിരുന്നു വെലെസ്. ഗോള്‍വലയ്ക്ക് മുന്നിലുണ്ടായിരുന്ന കമാറയ്ക്ക് ഈ അര്‍ജന്റീനക്കാരന്‍ പന്തു നല്‍കി. പക്ഷേ, കമാറയുടെ അടി വലയുടെ അരികിലാണ് തട്ടിയത്. വെലെസ് മത്സരത്തിലുടനീളം നന്നായി കളിച്ചു. പക്ഷേ, പിന്തുണയ്ക്ക് ആരുമില്ലായിരുന്നു. വിരസമായ സമനിലയിലേക്കു നീങ്ങിയ മത്സരത്തിന് 73-ാം മിനിറ്റില്‍ ജീവന്‍കിട്ടി. ലാല്‍റെംപുയ ഇടതുഭാഗത്തുനിന്ന് തൊടുത്ത കോര്‍ണര്‍ നോര്‍ത്ത് ഈസ്റ്റ് പ്രതിരോധതാരം സോമിങ്കിലാന റാല്‍ട്ടെയുടെ തലയില്‍ തട്ടി വലയില്‍ കയറി. തിരിച്ചടിക്കാന്‍ പൊരുതിക്കയറിയെങ്കിലും നോര്‍ത്ത് ഈസ്റ്റിന് നിരാശയോടെ അവസാനിപ്പിക്കേണ്ടിവന്നു.
No comments:
Post a Comment