അവസരങ്ങൾ മൽസരിച്ചു പാഴാക്കിയ ബ്ലാസ്റ്റേഴ്സിന് രണ്ടുഗോൾ വിജയം
കൊച്ചി∙ ഐഎസ്എൽ രണ്ടാം സീസണിൽ പ്രതീക്ഷ നിലനിർത്താൻ പെടാപ്പാടു പെടുന്ന കേരളാ ബ്ലാസ്റ്റേഴ്സിന് പുതിയ പരിശീലകൻ ടെറി ഫീലാന്റെ വരവ് ശുഭസൂചനയായി. ആറു മൽസരങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ കൊച്ചിയിലെ സ്വന്തം കാണികൾക്കു മുന്നിൽ കേരളാ ബ്ലാസ്റ്റേഴ്സ് വീണ്ടും വിജയമധുരം നുണഞ്ഞു. മൽസരത്തിലുടനീളം അവസരങ്ങളുടെ ചാകര തീർത്ത ബ്ലാസ്റ്റേഴ്സിന്റെ വിജയം രണ്ടു ഗോളിന്. ഇംഗ്ലീഷ് താരങ്ങളായ ക്രിസ് ഡാഗ്നൽ (45), സാഞ്ചസ് വാട്ട് (60) എന്നിവരുടെ വകയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഗോളുകൾ.
ലീഗിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന പുണെ സിറ്റിയെ നിഷ്പ്രഭരാക്കുന്ന പ്രകടനത്തോടെയാണ് ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവെന്നത് വിജയത്തിന്റെ തിളക്കമേറ്റുന്നു. വിജയത്തോടെ എട്ടു കളികളിൽനിന്ന് എട്ടു പോയിന്റുമായി ബ്ലാസ്റ്റേഴ്‍സ്‍ ഒരു പടി കയറി ഏഴാമതെത്തി. പുണെയാകട്ടെ, ഗോൾ ശരാശരിയിൽ ഡൽഹിക്ക് പിന്നിൽ രണ്ടാമതായി. എങ്കിലും, നേടിയ രണ്ടു ഗോളുകളേക്കാൾ ഈ മൽസരം ഓർമിക്കപ്പെടുക ബ്ലാസ്റ്റേഴ്സ് താരങ്ങൾ പാഴാക്കിക്കളഞ്ഞ ഒരു ഡസനിലേറെ അവസരങ്ങളുടെ പേരിലാവും. ചുരുങ്ങിയത് എട്ടു ഗോളിനെങ്കിലും ജയിക്കേണ്ട മൽസരത്തിലാണ് അവസരങ്ങൾ മൽസരിച്ചു പാഴാക്കിയ ബ്ലാസ്റ്റേഴ്സ് രണ്ടു ഗോളുകൾക്ക് ജയിച്ചത്. ടീമുകൾ ഒപ്പത്തിനൊപ്പം മുന്നേറുന്ന ലീഗിൽ പാഴാക്കിക്കളഞ്ഞ ഈ അവസരങ്ങൾ ഗോൾശരാശരി നിർണയിക്കുമ്പോൾ ബ്ലാസ്റ്റേഴ്സിനെ തിരിഞ്ഞുകൊത്തുമോയെന്ന് കാത്തിരുന്നു കാണാം.
മൽസരത്തിന്റെ ഇരുപകുതികളിലുമായിട്ടായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഗോളുകൾ. എപ്പോൾ വേണമെങ്കിലും പുണെയ്ക്കെതിരെ കേരളം ഗോൾ നേടുമെന്ന സ്ഥിതിയിലായിരുന്നു മൽസരത്തിന്റെ പോക്ക്. എങ്കിലും, ആദ്യ പകുതി തീരുന്നതിന് തൊട്ടുമുൻപായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഗോൾ. വലതുവിങ്ങിൽ നിന്നും രാഹുൽ ഭേക്കെ ഉയർത്തി നൽകിയ പന്ത് പുണെ പ്രതിരോധത്തിലെ ജോൺസൻ തലകൊണ്ടു കുത്തിയകറ്റാൻ ശ്രമിച്ചെങ്കിലും പന്ത് എത്തിയത് ഡാഗ്നലിന്റെ കാൽപാകത്തിൽ. ഗോളിന് മുന്നിൽ ഡാഗ്നലിന്റെ കരുത്തൻ ഷോട്ട് ഗോളിക്ക് യാതൊരു അവസരവും നൽകാതെ പുണെ വലയിൽ. സ്കോർ: 1-0. സ്റ്റേഡിയം ആർത്തിരമ്പി.
രണ്ടാം പകുതിയുടെ തുടക്കം മുതൽ ഗോളിനായി ബ്ലാസ്റ്റേഴ്സ് ചെലുത്തിയ സമ്മർദങ്ങൾക്കൊടുവിൽ രണ്ടാം ഗോൾ വന്നത് 60-ാം മിനിറ്റിൽ. ക്രിസ് ഡാഗ്നൽ നൽകിയ പാസ് പുണെ ഗോളി പോലുമറിയാതെ ഗോളിലേക്ക് തിരിച്ചുവിട്ട സാഞ്ചസ് വാട്ടായിരുന്നു സ്കോറർ. വാട്ടിന്റെ പ്രതിഭ തെളിയിച്ച ഗോൾ. സ്കോർ 2-0.
പതിവുപോലെ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തോടെയായിരുന്നു മൽസരത്തിന്റെ തുടക്കം. നാലാം മിനിറ്റിൽത്തന്നെ കഴിഞ്ഞ പുണെ-ബ്ലാസ്റ്റേഴ്സ് മൽസരത്തിലെ ഹെഡർ മഴയെ ഓർമിപ്പിക്കുന്നൊരു ഹെഡറുമായി റാഫി ഗ്യാലറികളിൽ അനക്കമുണ്ടാക്കി. പന്തു പക്ഷേ, പുറത്തേക്ക് പോയി. തൊട്ടടുത്ത മിനിറ്റിൽ ഗ്യാലറികളെ നിശബ്ദമാക്കി പുണെ ബ്ലാസ്റ്റേഴ്സ് വല ചലിപ്പിച്ചതാണ്. റഫറിയുടെ ഓഫ്സൈഡ് വിസിൽ വന്നതോടെ ഗ്യാലറികളിൽ വീണ്ടും ആവേശത്തിരയിളക്കം.
അടുത്ത മിനിറ്റിൽ റാഫിക്ക് കിട്ടിയ അവസരം പുറത്തടിച്ചു കളഞ്ഞു. പിന്നാലെ, ഗോളി മാത്രം മുന്നിൽ നിൽക്കെ കിട്ടിയ രണ്ടു സുവർണാവസരങ്ങൾ സന്ദേശ് ജിങ്കാനും സാഞ്ചസ് വാട്ടും തുലച്ചു കളഞ്ഞു. ഹോസുവിന്റെ കോർണർ കിക്കിൽ നിന്നു കിട്ടിയ പന്ത് കൊയിമ്പ്ര മെഹ്താബിനും മെഹ്താബ് ജിങ്കാനും മറിച്ചെങ്കിലും ജിങ്കാന്റെ ഷോട്ട് പോസ്റ്റിനു മുകളിലൂടെ പറന്നു. പിന്നാലെ ഡാഗ്നലിനിന്റെ തളികയിലെന്നവണ്ണമുള്ള ക്രോസിൽ വാട്ട് കാലുവച്ചാൽ മാത്രം മതിയായിരുന്നു ഗോളിലെത്താൻ. വാട്ടിന്റെ നീട്ടിയ കാലുകളെ കടന്ന് പന്ത് പക്ഷേ പുറത്തേക്ക്.
21, 22 മിനിറ്റുകളിലും കിട്ടി ബ്ലാസ്റ്റേഴ്സിന് തകർപ്പൻ രണ്ട് അവസരങ്ങൾ. 21-ാം മിനിറ്റിൽ ഹോസുവിൽ നിന്ന് ലഭിച്ച പാസിൽ വാട്ട് തൊടുത്ത ഷോട്ട് പുറത്തുപോയി. 22-ാം മിനിറ്റിൽ യൂജിൻസണിൽനിന്നും തട്ടിയെടുത്ത പന്തുമായി ബോക്സിനു മുന്നിലേക്ക് ഓടിക്കയറിയ കൊയിമ്പ്ര പുണെ പ്രതിരോധത്തെ നെടുകെ പിളർത്തി പന്ത് ഡാഗ്നിലിന് നൽകി. ഗോളിമാത്രം മുന്നിൽ നിൽക്കെ ഡാഗ്നൽ തൊടുത്ത ദുർബലമായ ഷോട്ട് പുറത്തുപോയി. കാണികളൊന്നാകെ തലയിൽ കൈവച്ചുപോയ നിമിഷം! 25-ാം മിനിറ്റിലും 26-ാം മിനിറ്റിലും 29-ാം മിനിറ്റിലും, 30-ാം മിനിറ്റിലും കിട്ടി അവസരങ്ങൾ. ഒന്നും ഗോളിലേക്കെത്തിക്കാൻ ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് സാധിക്കാതിരുന്നത് പുണെയുടെ ഭാഗ്യം. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിലും ഗോളിനായി നിരന്തരം സമ്മർദം ചെലുത്തിയ ബ്ലാസ്റ്റേഴ്സ് ഇഞ്ചുറി ടൈമിൽ കാത്തിരിപ്പിന് വിരാമിട്ട് ഗോൾ നേടി.
ഇടവേളയ്ക്കുശേഷം ബ്ലാസ്റ്റേഴ്സ് കുറച്ചൊന്ന് അയഞ്ഞു. പുണെ താരനിരയും കളത്തിലുണ്ടെന്ന് തോന്നലുണർത്തിയ നിമിഷങ്ങൾ. അപ്പോഴും മേൽക്കൈ ബ്ലാസ്റ്റേഴ്സിന്. ആദ്യ മുന്നേറ്റം നടത്തിയതും ബ്ലാസ്റ്റേള്സ്52-ാം മിനിറ്റിൽ രണ്ടാം ഗോൾ നേടുന്നതിന് ബ്ലാസ്റ്റേഴ്സിന് സുവർണാവസരം ലഭിച്ചെങ്കിലും ബോക്സിന് മുന്നിൽ വച്ച് ഗോൾ ലക്ഷ്യമിടുന്നതിന് പകരം റാഫിക്ക് പന്ത് പാസ് ചെയ്യാൻ പോയ ഡാഗ്നൽ ആ അവസരം കളഞ്ഞു. പിന്നാലെ 60-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ലീഡ് വർധിപ്പിച്ചു. ഡാഗ്നലിന്റെ പാസിൽ സാഞ്ചസ് വാട്ട് സ്കോർ ചെയ്യുമ്പോൾ സ്റ്റേഡിയം ആർത്തിരമ്പി. സീസണിൽ വാട്ടിന്റെ രണ്ടാം ഗോൾ. ജാവോ കൊയിമ്പ്രയ്ക്ക് പകരം ഇഫ്താഖ് അഹമ്മദും മുഹമ്മദ് റാഫിക്ക് പകരം അന്റോണിയോ ജർമെയ്നും ഇറങ്ങി. അവസരങ്ങൾ സൃഷ്ടിക്കുന്നത് തുടർന്നെങ്കിലും പോസ്റ്റിനു മുന്നിൽ കളി മറന്നതോടെ വിജയം രണ്ടു ഗോളിലൊതുങ്ങി.
ഉയിര്‍ത്തെഴുന്നേറ്റ് ബ്ലാസ്‌റ്റേഴ്‌സ്; പുണെയ്‌ക്കെതിരെ ഉജ്ജ്വല ജയം
തുടക്കം മുതല്‍ ഒടുക്കം വരെ ആക്രമണോത്സുകത നിലനിര്‍ത്തിയ ബ്ലാസ്‌റ്റേഴ്‌സ് 28 ഗോള്‍ ഷോട്ടുകളാണ് പുണെ പോസ്റ്റിലേക്കുതിര്‍ത്തത്
കൊച്ചി: ടൂര്‍ണമെന്റിലെ ആദ്യ പകുതിയിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം രണ്ടാം പകുതിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഉജ്ജ്വലമായ തിരിച്ചുവരവ്. പോയന്റ് പട്ടികയില്‍ ആദ്യ സ്ഥാനത്തുള്ള പുണെ സിറ്റിയെ തീര്‍ത്തും നിഷ്പ്രഭരാക്കിയാണ് പട്ടികയില്‍ അവസാന സ്ഥാനക്കാരായ ബ്ലാസ്‌റ്റേഴ്‌സ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ജയിച്ചത്.
ആദ്യ പകുതിയില്‍ ക്രിസ് ഡാഗ്നലും (45) രണ്ടാം പകുതിയില്‍ സാഞ്ചസ് വാട്ടുമാണ് (60) കേരള ടീമിനായി ഗോളുകള്‍ നേടിയത്. തുടക്കം മുതല്‍ ഒടുക്കം വരെ ആക്രമണോത്സുകത നിലനിര്‍ത്തിയ ബ്ലാസ്‌റ്റേഴ്‌സ് 28 ഗോള്‍ ഷോട്ടുകളാണ് പുണെ പോസ്റ്റിലേക്കുതിര്‍ത്തത്.
ഗോളെന്നുറച്ച നിരവധി അവസരങ്ങള്‍ പാഴാക്കിയ ശേഷം ഇടവേളയ്ക്ക് മുമ്പുള്ള അധിക സമയത്താണ് ബ്ലാസ്‌റ്റേഴ്‌സിന്‍െ ആദ്യഗോള്‍ പിറന്നത്. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കേ ബോക്‌സിനകത്ത് ലഭിച്ച പന്ത് നിമിഷം കൊണ്ട് കരുത്തുറ്റ ഇടങ്കാലനടിയിലൂടെ ക്രിസ് ഡാഗ്നല്‍ വലയ്ക്കകത്താക്കുകയായിരുന്നു.
രണ്ടാം പകുതിയില്‍ അറുപതാം മിനിറ്റില്‍ ഇംഗ്ലീഷ് താരം സാഞ്ചസ് വാട്ടാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ലീഡുയര്‍ത്തിയത്. ബ്ലാസ്‌റ്റേഴ്‌സ് ആക്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച സാഞ്ചസ് വാട്ടാണ് മത്സരത്തിലെ താരവും.
ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് എഫ്‌സിയെ മറികടന്ന് പോയന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തെത്തി. എട്ടു മത്സരങ്ങളില്‍ എട്ടു പോയന്റാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഇതുവരെയുള്ള സമ്പാദ്യം. തോറ്റെങ്കിലും പുണെ തന്നെയാണ് പട്ടികയില്‍ ഒന്നാമത്.
ഒടുവില്‍ ബ്ലാസ്റ്റേഴ്സ് ജയിച്ചു
കൊച്ചി> തുടര്‍പരാജയങ്ങളുടെ പടുകുഴിയില്‍നിന്ന് ബ്ലാസ്റ്റേഴ്സ് കരകയറി. ടെറി ഫെലാന്‍ വീരനായകനായി. ഉശിരോടെ പോരാടി, പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ പുണെ സിറ്റി എഫ്സിയെ കീഴടക്കിയായിരുന്നു ബ്ലാസ്റ്റേഴ്സ് ഉണര്‍ന്നെണീറ്റത് (2-0). 29 ദിവസത്തെ ഇടവേളയ്ക്കുശേഷമുള്ള ആദ്യ ജയമായി അതു മാറി. ആധികാരിക പ്രകടനത്തോടെ, സുന്ദരമായ കളിയിലൂടെയായിരുന്നു ബ്ലാസ്റ്റേഴ്സ് പുണെയെ തകര്‍ത്തുവിട്ടത്. ഈ ജയം അവസാനസ്ഥാനത്തുനിന്ന് ബ്ലാസ്റ്റേഴ്സിനെ ഒരുപടി ഉയര്‍ത്തി. പീറ്റര്‍ ടെയ്ലറില്‍നിന്ന് പരിശീലകകുപ്പായം ഏറ്റുവാങ്ങിയ ടെറിക്ക് ഇനി ധൈര്യമായി മുന്നോട്ടുപോകാം.
മഴ കുതിര്‍ത്ത മത്സരത്തില്‍ പുണെക്ക് ഒരുപഴുതുപോലും നല്‍കാതെയായിരുന്നു ബ്ലാസ്റ്റേഴ്സ് ജയം. ക്രിസ് ഡഗ്നലും സാഞ്ചെസ് വാട്ടും ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യംകണ്ടു. ഫിനിഷിങ്ങിലെ പോരായ്മയാണ് കൂടുതല്‍ ഗോള്‍ നേടുന്നതില്‍നിന്ന് ബ്ലാസ്റ്റേഴ്സിനെ തടഞ്ഞത്.
ചെന്നൈയിന്‍ എഫ്സിക്കെതിരെ ട്രെവര്‍ മോര്‍ഗന്‍ അണിനിരത്തിയ ടീമില്‍ വലിയ മാറ്റമൊന്നും ടെറി ഫെലാന്‍ വരുത്തിയില്ല. ചുവപ്പുകാര്‍ഡ് കണ്ട് പുറത്തിരിക്കുന്ന ബ്രൂണോ പെറോണിക്കു പകരം ഇടതുപാര്‍ശ്വത്തില്‍ ഹോസു കുറിയാസിനെ ഇറക്കിയതായിരുന്നു ഏകമാറ്റം. ആക്രമണത്തിന് ക്രിസ് ഡഗ്നല്‍-മുഹമ്മദ് റാഫി സഖ്യംതന്നെ. തൊട്ടുപിന്നില്‍ സാഞ്ചെസ് വാട്ടും. പിന്‍നിരയില്‍ പതിവുപോലെ പീറ്റര്‍ റാമേജും സന്ദേശ് ജിങ്കനും നിലയുറപ്പിച്ചു. രണ്ടു മാറ്റങ്ങളുമായാണ് പുണെ എത്തിയത്. ജാക്കിചന്ദ് സിങ്ങും പ്രീതം കോട്ടലും ഇടംപിടിച്ചു.
ഈ പതിപ്പിലെ ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും ആധികാരികമായ പ്രകടനം. ഒന്നിനുപിറകെ ഒന്നായി അവസരങ്ങള്‍. പന്തിന്മേലുള്ള സമ്പൂര്‍ണനിയന്ത്രണം. മത്സരം ബ്ലാസ്റ്റേഴ്സ് മുഴുവനായും സ്വന്തം പേരിലേക്ക് എഴുതിച്ചേര്‍ത്തു. ഇതുവരെ കാണാത്ത മനോഹര നീക്കങ്ങള്‍ നടത്തിയിട്ടും പക്ഷേ, തുടക്കത്തില്‍ ഗോള്‍ മാത്രം ഒഴിഞ്ഞുനിന്നു. എന്നാല്‍ ഇടവേളയ്ക്ക് തൊട്ടുമുമ്പ് കാത്തുകാത്തിരുന്ന ആ നിമിഷം പിറന്നു. 43-ാം മിനിറ്റില്‍ രാഹുല്‍ ബെക്കെയുടെ വലതുവശത്തൂടെയുള്ള മുന്നേറ്റം. ബോക്സിന് അല്‍പ്പം അകലെവച്ച് ബെക്കെയുടെ ക്രോസ്. പുണെ പ്രതിരോധക്കാരന്‍ റോജര്‍ ജോണ്‍സന്റെ തലയിലാണ് പന്തടിച്ചത്. കിട്ടിയത് ഡഗ്നലിന്റെ കാലിലേക്കും. ഗോളി സ്റ്റീവന്‍ സിമന്‍സെണ് എന്തെങ്കിലും ചെയ്യാന്‍കഴിയുംമുമ്പെ ഡഗ്നലിന്റെ വലങ്കാലില്‍നിന്നുള്ള വെടിയുണ്ട വലയുടെ വലതുമൂല തുളച്ചു. പത്തുപേരും ഒരുപോലെ ആക്രമിക്കാനിറങ്ങുന്ന കാഴ്ച. മഴയത്തും സ്റ്റേഡിയത്തിലേക്ക് നിറഞ്ഞൊഴുകിയെത്തിയ ആരാധകര്‍ക്കുള്ള വിരുന്നായിരുന്നു അത്. പുണെക്കെതിരെ ആക്രമണമാണ് ഏറ്റവും നല്ല വഴിയെന്ന് ടെറി കണക്കുകൂട്ടി. ടെറിയുടെ കുട്ടികള്‍ കളത്തില്‍ അതു നടപ്പാക്കി. വാട്ട്-ഡഗ്നല്‍-റാഫി സഖ്യം ജോണ്‍സണും രാവണന്‍ ധര്‍മരാജും കെട്ടിയ പുണെ കോട്ടയിലേക്ക് കൊടുങ്കാറ്റുപോലെ എത്തി.
പിടിച്ചുനില്‍ക്കാന്‍ പാടുപെട്ടു പുണെ പ്രതിരോധം. ഹോസു നീക്കങ്ങള്‍ നെയ്തു. വാട്ട് വേഗംകൊണ്ട് എതിരാളികളെ തളര്‍ത്തി. ഇടയ്ക്ക് പ്രതിരോധം മറന്ന് ക്യാപ്റ്റര്‍ പീറ്റര്‍ റാമേജും കുതിച്ചുകയറി. പുണെ ബാറിനു മുകളിലൂടെയും അരികുരുമ്മിയും പന്തു പറന്നു. എല്ലാ മുന്നേറ്റങ്ങള്‍ക്കും പിന്നില്‍ വാട്ടിന്റെ കാല്‍സ്പര്‍ശം. മധ്യവരയ്ക്കിപ്പുറത്ത് കളി ചുരുങ്ങി. തുങ്ചായ് സാന്‍ലിയും യൂജിന്‍സണ്‍ ലിങ്ദോയും അപൂര്‍വമായി മാത്രം മധ്യവര കടന്ന് ബ്ലാസ്റ്റേഴ്സ് ബോക്സിലേക്കു കയറി. കാലു ഉച്ചെ മുന്നേറ്റത്തില്‍ ഒറ്റപ്പെട്ടു. നാലാം മിനിറ്റില്‍ രാഹുലിന്റെ വലതുഭാഗത്തുനിന്നുള്ള ക്രോസ് റാഫിയുടെ തലയില്‍ തട്ടി പുറത്തുപോയി. പിന്നാലെ ഉച്ചെ വല കുലുക്കിയെങ്കിലും റഫറി ഓഫ്സൈഡ് വിധിച്ചു. ബ്ലാസ്റ്റേഴ്സ് കൈമെയ് മറന്ന് ആക്രമിക്കുകയായിരുന്നു പിന്നീട്. 21 മിനിറ്റ്മുതല്‍ 28 വരെയുള്ള ഏഴു മിനിറ്റില്‍ നാലു സുവര്‍ണാവസരങ്ങളായിരുന്നു ബ്ലാസ്റ്റേഴ്സിനു കിട്ടിയത്. 21-ാം മിനിറ്റില്‍ ഹോസുവിന്റെ മനോഹരമായ പാസ് ബോക്സിനുള്ളില്‍വച്ച് വാട്ട് പുറത്തേക്ക് അടിച്ചുകളഞ്ഞു. തൊട്ടുപിന്നാലെ ഡഗ്നലിന്റെ ശ്രമം ബാറിനു മുകളിലൂടെ പറന്നു. 25-ാം മിനിറ്റില്‍ റാമേജും സൗമിക് ഡേയും ഇടതുവശത്തൂടെ നീക്കത്തിനൊടുവില്‍ പന്ത് ഏറ്റുവാങ്ങിയ വാട്ട് പക്ഷേ, ബോക്സിനുള്ളില്‍വച്ച് പരിഭ്രമിച്ചു. മൂന്നുമിനിറ്റിനുള്ളില്‍ മറ്റൊരു അവസരം. ഹോസു ബോക്സിലേക്ക് കോരിയിട്ട് നല്‍കിയ പന്ത് ഡഗ്നല്‍ ലക്ഷ്യത്തിലേക്കു പായിച്ചെങ്കിലും സിമണ്‍സെണ്‍ തടുത്തിട്ടു. ഇടവേളയ്ക്ക് തൊട്ടുമുമ്പ് ബോക്സിനുള്ളില്‍ കൂട്ടപ്പൊരിച്ചിലില്‍ റാഫിയുടെ കാലില്‍നിന്ന് മൂന്നുതവണ പന്ത് വലയെ ലക്ഷ്യമാക്കി പറന്നു. ഒരേ സ്ഥാനത്തുനിന്ന്. രണ്ടുതവണ സിമണ്‍സെണ്‍ തടുത്തു. മൂന്നാമത്തേത് പുറത്തേക്കു പോയി. ഒരു ഗോള്‍ മുന്‍തൂക്കത്തിന്റെ ആത്മവിശ്വാസവുമായി ഇടവേളയ്ക്ക് പിരിഞ്ഞ ബ്ലാസ്റ്റേഴ്സ് തിരിച്ചെത്തിയത് അതേ ഊര്‍ജം നിലനിര്‍ത്തിയാണ്.
വാട്ട്-ഡഗ്നല്‍ സഖ്യം കുതിച്ചുപാഞ്ഞു. ആദ്യപകുതിയിലേതുപോലെ അവസരങ്ങള്‍ക്ക് പഞ്ഞമുണ്ടായില്ല. ആദ്യപകുതി വാട്ടായിരുന്നുവെങ്കില്‍ ഇടവേളയ്ക്കുശേഷം ഡഗ്നലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഊര്‍ജം. പക്ഷേ, പന്ത് ബോക്സിലേക്ക് കടക്കുന്നതല്ലാതെ ലക്ഷ്യത്തിലേക്കു പോയില്ല. ബോക്സിനകത്തുവച്ച് അടിക്കണോ, പന്ത് കൈമാറണമോ എന്ന ഇരട്ടമനസ്സായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റതാരങ്ങള്‍ക്കെല്ലാം. തുറന്ന അവസരങ്ങള്‍ മുതലാക്കാനായില്ല. പക്ഷേ, രണ്ടാം ഗോള്‍ പിറന്നു. ഡഗ്നല്‍-വാട്ട് സഖ്യംതന്നെ. 60-ാം മിനിറ്റില്‍ മധ്യഭാഗത്തൂടെ ഡഗ്നല്‍ പന്തുമായി മുന്നേറി. ബോക്സിനു മുന്നില്‍ ഇടതുഭാഗത്തുണ്ടായിരുന്ന വാട്ടിന് കൈമാറി. വാട്ട് തിരിഞ്ഞ് വെട്ടിച്ച് ഇടങ്കാലനടിയിലൂടെ സിമണ്‍സെണെ കീഴടക്കി. ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തളര്‍ന്ന കൊയിമ്പ്രക്ക് പകരം ഇഷ്ഫാഖ് അഹമ്മദും റാഫിക്ക് പകരം അന്റോണിയോ ജര്‍മനുമെത്തി. അവസാന നിമിഷങ്ങളില്‍ ഈ രണ്ടു മാറ്റവും ബ്ലാസ്റ്റേഴ്സിന് ഗുണംചെയ്തു. ഇറങ്ങിക്കളിച്ച ഇഷ്ഫാഖ് പുണെ ക്യാപ്റ്റര്‍ ദിദിയെര്‍ സൊകോറയുടെ ചുമതലയേറ്റെടുത്തു. സൊകോറയുടെ നേതൃത്വത്തിലുള്ള ആക്രമണങ്ങളെ തടുക്കാനും ശ്രമിച്ചു. റമേജും ജിങ്കനും മുന്‍ മത്സരങ്ങളിലെ പിഴവുകള്‍ പരിഹരിച്ചു. പ്രത്യേകിച്ചും റമേജ്. മത്സരത്തിനുശേഷം ഇരുടീമിലെ അംഗങ്ങളും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായി. പുണെ താരങ്ങളായ വെസ്ലി വെര്‍ഹോക്കിനെയും സെക്കോറയെയും റഫറിയും സഹതാരങ്ങളും ചേര്‍ന്ന് പിടിച്ചുമാറ്റുകയായിരുന്നു.
preview
KOCHI: Kerala Blasters start their second leg of the Hero Indian Super League with a new man in-charge and believe they can still find a place among the semifinalists.
Kerala Blasters started their ISL campaign with a win over NorthEast United FC but has since then not won a single game. They are rooted to the bottom of the table with five points and start their campaign under the newly appointed coach Terry Phelan with a clash against table-toppers FC Pune City in Kochi on Wednesday.
Incidentally, Kerala Blasters lost 2-3 against FC Pune City paving the way for the club and coach Peter Taylor to part ways.
“Trust me, grassroot is harder than this job,” said Phelan who is also incharge of Kerala’s youth development programme.
“I want to help as much as I can. I have got great people alongside me, Trevor (Morgan) has great experience and the mentality (of the team) is great. The players want to do their best and we look forward to win the next game,” said the former Manchester City player.
Kerala Blasters lost 2-3 against Pune City in their previous match eight days ago with all goals coming from crosses, assistant coach Trevor Morgan stressed on the need for the team to learn from its mistakes.
“We gave the left back far too much room. We fell short against them and hope the players realize we cannot give them space because if we do, they will hurt us,” said Morgan, who saw his team share the honours with Chennaiyin FC in the last game.
FC Pune City are at the top of the table and coach David Platt is confident that they can seal their place in the semifinal as early as possible, despite having to play five of their matches away.
“I think we are in a healthy position. We still need to get some points to make sure of the play off places. We have played tight matches so far. We have shown huge amount of character. The group believes in itself. So it does not concern me that we have five away games to go,” said Platt.
The clash is between a team placed at the top of the table and one at the bottom of the table but Platt sees it differently.
“Obviously at this moment they have got their backs to the wall and they need points. So that can help them focus. The league position is irrelevant. You have to take each game on its own merit. When we played them last week, it was a difficult match. Terry’s in charge now and I know him well. It’s not going to be an easy match,” said the former Manchester City assistant coach.













No comments:
Post a Comment