Thursday, November 26, 2015

Match 48 ATK 3 FC Pune City 0


കൊൽക്കത്ത ∙ ഇയാൻ ഹ്യൂമിന്റെ ഹാട്രിക്കും സാൾട്ട്‌ലേക്കിലെ അരലക്ഷത്തോളം കാണികളെ 90 മിനിറ്റും ആവേശഭരിതരാക്കിയ മാന്ത്രികക്കളിയുമായി അത്‌ലറ്റിക്കോ ഡി കൊൽക്കത്ത ഐഎസ്എൽ രണ്ടാം സീസണിന്റെ സെമിയിലെത്തുന്ന ആദ്യ ടീമായി. എഫ്സി പുണെ സിറ്റിയെ 4–1നു മുട്ടുകുത്തിച്ച നിലവിലെ ചാംപ്യന്മാർ തുടക്കം മുതൽ ഒടുക്കം വരെ തകർപ്പൻ കളിയുമായി കളം വാണു. ഒൻപത്, 48, 83 മിനിറ്റുകളിലായിരുന്നു കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനൽ വരെ എത്തിക്കാൻ നിർണായക പങ്കുവഹിച്ച ഇയാൻ ഹ്യൂമിന്റെ കൊൽക്കത്ത ഗോളുകൾ. 

ഈ സീസണിൽ ഹ്യൂമിന്റെ രണ്ടാമത്തെ ഹാട്രിക്. 86–ാ‌ം മിനിറ്റിൽ പുണെയ്ക്കായി അഡ്രിയാൻ മുട്ടു ആശ്വാസ ഗോൾ നേടിക്കഴിഞ്ഞ് 90–ാം മിനിറ്റിൽ ഡെജാൻ ലെകിച്ചിലൂടെ കൊൽക്കത്ത പുണെയുടെ തോൽവിയുടെ മുറിവിൽ ഒരു ആണി കൂടി അടിച്ചുകയറ്റി (4–1). മുംബൈ സിറ്റി എഫ്സിയുമായാണു കൊൽക്കത്തയ്ക്ക് ഇനി ശേഷിക്കുന്ന കളി. ജാപ്പനീസ് താരം അറാട ഇസുമി വഴിയൊരുക്കിയ പന്തിലായിരുന്നു കളി ഉണർത്തിയ ഹ്യൂമിന്റെ ആദ്യഗോൾ. അതോടെ, പന്ത് അപ്പാടേ കൊൽക്കത്തക്കാരുടെ കാലുകളിലേക്കു വന്നു. 

പുണെ കളിക്കാരെ മൈതാനത്തിനു നാലുചുറ്റും ഓടിച്ചു ബോൾ പൊസെഷൻ നിലനിർത്താനായിരുന്നു കൊൽക്കത്തയുടെ ശ്രമം. അതു വിജയിക്കുകയും ചെയ്തു. 48–ാം മിനിറ്റിൽ ഹ്യൂമിന്റെ രണ്ടാം ഗോൾ. വഴിയൊരുക്കിയ ബോർജ ഫെർണാണ്ടസിനു വേണം മുഴുവൻ മാർക്കും കൊടുക്കാൻ. ബോക്സിലേക്കു കൊൽക്കത്ത പ്രതിരോധനിരയ്ക്കു മുകളിലൂടെ ഉയർത്തിവിട്ട പന്ത് മൈതാനത്ത് ഒന്നു കുത്തിപ്പൊങ്ങി. ഹ്യൂമിന്റെ ഹാഫ് വോളി നേരെ വലയിൽ (2–0). 83–ാം മിനിറ്റിൽ ഹാട്രിക് ഗോൾ. സമീഹ് ദൗത്തിയാണു വഴിയൊരുക്കിയത്. 

ബോക്സിലേക്കു വലിച്ചിട്ട പന്ത് ഹ്യൂം ഓടിയെത്തി മനോഹരമായി ഗോളിലേക്കു തട്ടിയിട്ടു (3–0). പിന്നാലെ അഡ്രിയാൻ മുട്ടുവിന്റെ ആശ്വാസഗോൾ. ഇയാൻ ഹ്യൂമിന്റെ മൂന്നു ഗോളുകളോളം ഭംഗിയുള്ളതായിരുന്നു അതും. ആദ്യ ഷോട്ട് റീബൗണ്ട് ചെയ്തുവന്നത് മുട്ടു നാലു കളിക്കാർക്കിടയിലൂടെ മനോഹരമായി അത്‌ലറ്റിക്കോ ഗോൾമുഖത്തേക്കു പ്ളേസ് ചെയ്തു. 90–ാം മിനിറ്റിൽ മൈതാനപ്പകുതിയിൽനിന്നു ഗോൾമുഖം വരെ ഓടിയെത്തിയാണു സെർബിയൻ താരം ഡെജാൻ ലെകിച്ച് ഗോൾ നേടിയത്. സോളോ ഗോൾ. കളി പൂർണം (4–1).

No comments:

Post a Comment