Wednesday, November 25, 2015

MATCH 47 : Mumbai City FC vs Kerala Blasters


മുംബൈ∙ ഐഎസ്എൽ രണ്ടാം സീസണിലെ രണ്ടാം മൽസരത്തിലും മുംബൈ സിറ്റി എഫ്സിക്ക് മുന്നിൽ സമനില വഴങ്ങിയ കേരളാ ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ രണ്ടാം സെമിഫൈനൽ മോഹം അവസാനിച്ചു. 25-ാം മിനിറ്റിൽ സ്പാനിഷ് താരം യുവാൻ അഗ്വിലേറ മുംബൈയുടെ ഗോൾ നേടിയപ്പോൾ 88-ാം മിനിറ്റിൽ ഇംഗ്ലീഷ് താരം അന്റോണിയോ ജർമെയ്ൻ നേടിയ ഗോളാണ് കേരളത്തിന് സമനില നേടിക്കൊടുത്തത്. അഗ്വിലേറയുടെ കന്നി ഐഎസ്എൽ ഗോളാണിത്. ജെർമെയിന്റെ അഞ്ചാം ഐഎസ്എൽ ഗോളും. സമനിലയോടെ നിക്കോളാസ് അനൽക്കയുടെ മുംബൈ സിറ്റി എഫ്സിയുെട സെമി സാധ്യതകളും ഏതാണ്ട് അവസാനിച്ചു.

അതിനിടെ കളിയുടെ അവസാന നിമിഷങ്ങളിൽ കേരളാ ബ്ലാസ്റ്റേഴ്സ് രണ്ടാം ഗോൾ നേടിയെങ്കിലും ലൈൻ റഫറി ഡാഗ്നലിനെ ഓഫ്സൈഡ് വിളിച്ചത് തർക്കത്തിനും വഴിവച്ചു. റീപ്ലേയിൽ അത് ഓഫ്സൈഡല്ലെന്ന് വ്യക്തമായതോടെ നിർഭാഗ്യത്തിന്റെ കൂടി അകമ്പടിയോടെയാണ് ബ്ലാസ്റ്റേഴ്സ് രണ്ടാം സീസണിൽ പോരാട്ടം അവസാനിപ്പിക്കുന്നത്. സമനിലയോടെ മുംബൈ സിറ്റി എഫ്സി 12 മൽസരങ്ങളിൽ നിന്നും 13 പോയിന്റുമായി 7-ാം സ്ഥാനത്ത് തുടരുമ്പോൾ ബ്ലാസ്റ്റേഴ്സും ഇത്രയും മൽസരങ്ങളിൽ നിന്ന് 12 പോയിന്റുമായി അവസാന സ്ഥാനവും 'നിലനിർത്തി'. 

സീസണിലാദ്യമായി ഇന്ത്യൻ ഗോൾകീപ്പർ സന്ദീപ് നന്ദിക്കും പ്രതിരോധനിരതാരം ദീപക് മൊണ്ഡലിനും അവസരം നൽകിയാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്. ജാവോ കോയിമ്പ്രയും ആദ്യ ഇലവനിൽ ഇടം നേടി. അതേസമയം, കഴിഞ്ഞ മൽസരത്തിൽനിന്നും നാലു മാറ്റങ്ങളുമായാണ് മുംബൈ കളത്തിലിറങ്ങിയത്. തുടർച്ചയായ ആക്രമണങ്ങളുമായി ഇരുടീമുകളും കളം നിറഞ്ഞെങ്കിലും ആക്രമണത്തിൽ മുന്നിട്ട് നിന്നത് മുംബൈ സിറ്റി എഫ്സി. 

തുടർച്ചയായ മുന്നേറ്റങ്ങൾക്കൊടുവിൽ മുംബൈ സിറ്റി എഫ്സി സമനിലപ്പൂട്ടു പൊളിച്ചത് 25-ാം മിനിറ്റിൽ. ഗോളിന്റെ തുടക്കം സീസണിന്റെ തുടക്കം മുതൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്ന കോർണർ കിക്കിൽ നിന്ന്. പോസ്റ്റിന് മുന്നിലെ ആൾക്കൂട്ടത്തിലേക്ക് സോണി നോർദെ ഉയർത്തി വിട്ട പന്ത് ബ്ലാസ്റ്റേഴ്സ് ഗോൾവല കാത്ത സന്ദീപ് നന്ദി കുത്തിയകറ്റി. പന്ത് ലഭിച്ച സ്പാനിഷ് താരം അഗ്വിലേറയുടെ തകർപ്പൻ ഷോട്ട് ബ്ലാസ്റ്റേഴ്സ് നായകൻ പീറ്റർ റാമേജിന്റെ കാലിൽത്തട്ടി നേരെ വലയിൽ. സ്കോർ 1-0.

34-ാം മിനിറ്റിൽ കേരളം ഗോൾ മടക്കിയെന്ന് ഉറപ്പിച്ചതാണ്. ഹോസു പ്രീറ്റോ മുംൈബ ബോക്സ് ലക്ഷ്യമാക്കി ഉയർത്തി നൽകിയ പന്ത് ഇംഗ്ലീഷ് താരം ക്രിസ് ഡാഗ്നൽ ഓടിപ്പിടിച്ചു. തടയാനെത്തിയ മുംബൈ ഗോളി സുബ്രതോ പോളിനെ മറികടന്ന് ഷോട്ട് പായിക്കാനുള്ള ഡാഗ്നലിന്റെ ശ്രമം പാളി. പന്ത് തടയാൻ വീണുകിടന്ന സുബ്രതോ പോളിനെ മറികടന്ന ഡാഗ്നലിന് പന്ത് ക്രോസ് നൽകാനേ കഴിഞ്ഞുള്ളൂ. പന്ത് പക്ഷേ മുംബൈ പ്രതിരോധം അടിച്ചകറ്റി. ലഭിച്ച അവസരങ്ങളെല്ലാം പാഴാക്കിയ കേരളം ഒരു ഗോൾ ലീഡ് വഴങ്ങി ഇടവേളയ്ക്ക് കയറി.

രണ്ടാം പകുതിയുടെ തുടക്കം മുതൽ കേരളം ഗോൾ തിരിച്ചടിക്കാൻ തീവ്രശ്രമം തുടർന്നതോടെ മൽസരം ആവേശകരമായി. ആദ്യമിനിറ്റുകളിൽത്തന്നെ അന്റോണിയോ ജെർമെയിന് ലഭിച്ച മികച്ച അവസരം പാഴായി. അതിനിടെ ആദ്യപകുതിയിൽ ക്രിസ് ഡാഗ്നലുമായി കൂട്ടിയിടിച്ച് പരുക്കേറ്റ സുബ്രതോ പോളിന് പകരം ദേബ്ജിത് മജുംദാർ മുംബൈ ഗോൾവല കാക്കാനെത്തി. തൊട്ടുപിന്നാലെ മൽസരത്തിൽ ബ്ലാസ്റ്റേഴ്സിന് ലഭിച്ച അവസരം. മുംബൈ ബോക്സ് ലക്ഷ്യമാക്കി മുന്നേറി അന്റോണിയോ ജർമെയ്ൻ പോസ്റ്റിന് സമാന്തരമായി പന്ത് മറിച്ചു. ഓടിയെത്തിയ പോർച്ചുഗീസ് താരം ജാവോ കോയിമ്പ്രയ്ക്ക് പന്ത് കണക്ട് ചെയ്യാനാകാതെ പോയതോടെ ഉറച്ച ഗോൾ നഷ്ടം!

പിന്നാലെ സുനിൽ ഛേത്രിക്കും സുഭാഷ് സിങ്ങിനും ലഭിച്ചു രണ്ട് മികച്ച അവസരങ്ങൾ. ഇരുവർക്കും ലക്ഷ്യം പിഴച്ചത് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഭാഗ്യം. ഛേത്രിക്ക് ബ്ലാസ്റ്റേഴ്സ് ഗോളി സന്ദീപ് നന്ദി തടയിട്ടപ്പോൾ 64-ാം മിനിറ്റിൽ സുഭാഷ് സിങ് തൊടുത്ത ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തേക്ക്. 71-ാം മിനിറ്റിൽ കോയിമ്പ്രയ്ക്ക് പകരം മലയാളി താരം മുഹമ്മദ് റാഫി കളത്തിലിറങ്ങി. 77-ാം മിനിറ്റിൽ കേരളത്തിന് ലഭിച്ച മറ്റൊരു സുവർണാവസരം. ബോക്സിന് മുന്നിൽ ബ്ലാസ്റ്റേഴ്സ് താരം പീറ്റർ റാമേജിനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് ഹോസു പ്രീറ്റോ ഉജ്വലമായി ഉയർത്തിവിട്ടെങ്കിലും മുംബൈ ഗോളി അതിലും തകർപ്പനൊരു സേവിലൂടെ കോർണർ വഴങ്ങി അത് രക്ഷപ്പെടുത്തി.

നിരന്തരമായ ആക്രമണങ്ങൾക്കൊടുവിൽ 88-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ഗോൾ മടക്കി. ദീപക് മൊണ്ഡലിന്റെ ദുർബലമായൊരു ക്രോസ് ക്ലിയർ ചെയ്യുന്നതിൽ സുഭാഷ് സിങ് വരുത്തിയ പിഴവാണ് ഗോളിലേക്ക് നയിച്ചത്. പന്ത് ലഭിച്ച ജെർമെയ്ന്റെ ഷോട്ട് ഗോളിയെ കബളിപ്പിച്ച് മുംബൈ വലയിൽ. സ്കോർ 1-1. അവസാന മിനിറ്റിൽ ഡാഗ്നലിന്റെ ഷോട്ട് തടുത്തിട്ട മുംബൈ ഗോളിയുടെ പിഴവ് മുതലെടുത്ത് ബ്രൂണോ പെറോൺ വീണ്ടും വല ചലിപ്പിച്ചെങ്കിലും ആദ്യം ഷോട്ട് ഉതിർത്ത ഡാഗ്നലിനു നേരെ ലൈൻ റഫറി ഓഫ്സൈഡ് വിസിൽ മുഴക്കിയതോടെ സമനിലയുമായി ബ്ലാസ്റ്റേഴ്സ് പുറത്ത്


മുംബൈ: ഐ.എസ്.എല്ലിലെ നിര്‍ണായക മത്സരത്തില്‍ മുംബൈ എഫ്.സിക്കെതിരെ സമനില (11) വഴങ്ങേണ്ടി വന്നതോടെ കേരളത്തിന്റെ സെമിഫൈനല്‍ സ്വപ്‌നങ്ങള്‍ അവസാനിച്ചു. കളിയുടെ 25 ാം മിനിട്ടില്‍ യുവാന്‍ അഗ്വിലേറ മുംബൈയ്ക്ക് വേണ്ടി ഗോള്‍ നേടിയപ്പോള്‍ 88ാം മിനിട്ടില്‍ അന്റോണിയോ ജര്‍മെയ്്‌നാണ് കേരളത്തിനെ പരാജയത്തില്‍ നിന്നും രക്ഷിച്ചത്. കളി സമനിലയിലായതോടെ മുംബൈയുടെയും ലീഗിലെ സ്വപനങ്ങള്‍ പൊലിഞ്ഞു. 

ഇഞ്ചുറി ടൈമിന്റെ അവസാന സെക്കന്‍ഡില്‍ ബ്രൂണോ പെറോണ്‍ കേരളത്തിന് വേണ്ടി ഗോളടിച്ചെങ്കിലും ലൈന്‍ റഫറി ഓഫ് സൈഡ് വിളിച്ചതോടെ കേരളത്തിന്റെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. കളിയുടെ അവസാനം ഇത് റഫറിയുമായുള്ള തര്‍ക്കത്തിനും വഴിതെളിച്ചു. അവശേഷിക്കുന്ന കളികളില്‍ ജയിച്ചാല്‍ പോലും സെമിസാധ്യത വിദൂരമായിരുന്ന ബ്ലാസ്റ്റേഴ്‌സും തൊട്ടു മുന്നിലുള്ള മുംബൈയും തമ്മിലുള്ള കളി നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവരുടെ പോരാട്ടമായിരുന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അവസാനസ്ഥാനത്താണ് സച്ചിന്റെ ബ്ലാസ്റ്റേഴ്‌സ്. മുംബൈയ്ക്ക് കേരള ടീമിനേക്കാള്‍ ഒരു പോയന്റ് മാത്രമാണ് കൂടുതലുള്ളത്.
ആദ്യ മിനിട്ടുകളില്‍ തന്നെ കേരളത്തിന് ഗോളവസരം ലഭിച്ചെങ്കിലും, ഹോസുവിന് ഫ്രീകിക്ക് മുതലാക്കാനായില്ല. ഒമ്പതാം മിനിട്ടില്‍ ഹോസുവിന്റെ ലോംഗ് റേഞ്ചര്‍ ഗോളാകുമെന്ന് തോന്നിച്ചെങ്കിലും ഗോളിയുടെ കൈയില്‍ തട്ടി പന്ത് പുറേത്തേക്ക് പോയി. 34 ാം മിനിട്ടില്‍ ക്രിസ് ഡാഗ്‌നലിന്റെ ഒരു മുന്നേറ്റം കേരളത്തിന് ഏറെ പ്രതീക്ഷ നല്‍കിയെങ്കിലും അതും ഗോളിലെത്തിയില്ല.
44 ാം മിനിട്ടില്‍ ഹൊസുവിന്റെ ലോംഗ് റേഞ്ച് ബോള്‍ മുംബൈ ഗോളി സുബ്രതോ പോള്‍ പിടിയിലൊതുക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പുറത്തേക്ക് തെറിച്ച ബോള്‍ എടുക്കാന്‍ ഡാഗ്‌നല്‍ ഓടിയെത്തിയെങ്കിലും ബോള്‍ ഗോളി തട്ടിയകറ്റി. രണ്ടാം പകുതിയുടെ ആദ്യം കേരളത്തിന്റെ അന്റോണിയോ ജര്‍മന്‍ ഒറ്റയ്ക്ക് ഒരു മുന്നേറ്റം നടത്തിയെങ്കെിലും നേരിയ വ്യത്യാസത്തില്‍ പന്ത് ഗോള്‍ പോസ്റ്റിന് പുറത്തേക്ക് പോയി. 50 ാം മിനിട്ടില്‍ പരിക്കേറ്റ മുംബൈ ഗോളി സുബ്രതോ പോളിന് പകരം മജുംദാര്‍ മുംബൈയുടെ ഗോള്‍ വല കാക്കാനിറങ്ങി. 
51 ാം മിനിട്ടില്‍ അന്റോണിയോ ജര്‍മന്റെ ഹെഡര്‍ മജുംദാറിനെ പരീക്ഷിച്ചെങ്കിലും കേരളത്തിന്റെ നിര്‍ഭാഗ്യം കൊണ്ട് പുറത്തേക്ക് പോയി. 55 ാം മിനിട്ടില്‍ കൊയിമ്പ്രയ്ക്ക് ലഭിച്ച സുവര്‍ണാവസരവും പൊലിഞ്ഞു. അന്റോണിയോ ജര്‍മന്‍ കൊയിന്ബരയ്ക്ക് പന്ത് ബോക്‌സിലേക്ക് താലത്തിലെന്നപോലെ നീട്ടി നല്‍കിയ പന്ത് ഗോളിലേക്ക് തിരിച്ചുവിടാന്‍ കൊയിമ്പ്രയ്ക്കായില്ല.56 ാം മിനിട്ടില്‍ മെഹ്താബ് ഹൊസൈനില്‍ നിന്നും ലഭിച്ച പാസ് ഹെഡ് ചെയ്ത സന്ദേശ് ജിംഗനും പിഴച്ചു. 
61 ാം മിനിട്ടില്‍ ജര്‍മനെ ഫൗള്‍ ചെയ്ത പാവല്‍ മോവ്‌സിന് മഞ്ഞക്കാര്‍ഡ് കിട്ടി. നാല് മഞ്ഞക്കാര്‍ഡുകള്‍ കിട്ടിയ മോവ്‌സിന് അടുത്ത കളി നഷ്ടമാവും. 76 ാം മിനിട്ടില്‍ ബോക്‌സിന് വെളിയില്‍ പീറ്റര്‍ റമേജിനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കിലും നിര്‍ഭാഗ്യം കേരളത്തെ വേട്ടയാടി. ഹോസുവിന്റേത് ഉജ്ജ്വലമായ ഫ്രീകിക്കായിരുന്നുവെങ്കിലും പന്ത് നേരിയ വ്യത്യാസത്തില്‍ പോസ്റ്റിന് തൊട്ടു മുകളിലൂടെ പുറത്തേക്ക് പോയി. 79 ാം മിനട്ടില്‍ ഹോസുവിന് പകരമായി സി.കെ വിനീതിനെ ഇറക്കിയെങ്കിലും കാര്യമായ വ്യത്യസമൊന്നും കണ്ടില്ല. 
88 ാം മിനിട്ടില്‍ അന്റോണിയോ ജര്‍മന്‍ നേടിയ സമനില ഗോളാണ് കേരളത്തിനെ പരാജയത്തില്‍ നിന്നെങ്കിലും രക്ഷിച്ചത്.  ഇഞ്ചുറി ടൈമിന്റെ അവസാന സെക്കന്‍ഡില്‍ ബ്രൂണോ പെറോണ്‍ കേരളത്തിന് വേണ്ടി ഗോളടിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചതോടെ കേരളത്തിന്റെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. 

കഴിഞ്ഞവര്‍ഷം പിന്നില്‍നിന്ന് കയറിവന്ന് ഫൈനല്‍വരെ എത്തിയ ടീമാണ് കേരളം. ഇത്തവണയും ആദ്യ മത്സരമൊഴിച്ചാല്‍ പരാജയങ്ങളായിരുന്നു ഏറെയും. അതോടെ കോച്ച് പീറ്റര്‍ ടെയ്‌ലറെ മാറ്റി കേരളം ഗിയര്‍ മാറ്റി. ഇതോടെ ടൂര്‍ണമെന്റിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയുണര്‍ത്തിയെങ്കിലും കൊല്‍ക്കത്തയോടും ചെന്നൈയോടുമുള്ള തോല്‍വികള്‍ സാധ്യതകളെ തകര്‍ത്തു. എഫ്.സി. ഗോവ, ഡല്‍ഹി ഡൈനമോസ്, എന്നിവര്‍ക്കെതിരെയാണ് കേരളത്തിന്റെ ഇനിയുള്ള മത്സരങ്ങള്‍.





MMUMBAI: Mumbai City FC and Kerala Blasters chances to qualify for the semi-finals in the Hero Indian Super League are still hanging by a thread after a dramatic 1-1 draw in Mumbai on Thursday.

Juan Aguilera put Mumbai City ahead in the 25th minute and the hosts looked like they would stay alive in the competition until Antonio German spoilt the party with a late equalizer in the 88th minute.

The draw almost killed both team’s chances of qualifying for the play-offs. Mathematically both teams still have a faint chance of qualifying but far too many results will have to go their way. The teams still have two matches left to be played and apart from depending on results of other matches in the League stage, they must win both, a big task for someone who have won only three matches out of 12 played so far.

Mumbai City started the match on the front foot, creating many chances in an attempt to stay in the hunt. Kerala Blasters, on the otherhand, took time to get into the groove but their sturdy defence ensured that there were no early hiccups.

Josu Prieto was the one who was creating all the chances for Kerala Blasters and went close twice in the early stages of the match. Josu’s first attempt was in the eighth minute when his shot from outside the box looked like it was headed for goal but Mumbai defender Pavel Cmovs put his body on the line.

A minute later, Mumbai survived again, with Josu at the centre of it all, curling a ball that beat the goalkeeper but missed the target by a whisker.

Mumbai City FC opened their account in the 25th minute from a corner-kick. Kerala goalkeeper Sandip Nandy, replacing regular Stephen Bywater for the first time, parried away a corner-kick by Sony Norde but the weak clearance landed well for Aguilera who struck it into the back of the net from inside the box.

It looked like Kerala Blasters had got their equalizer in the 34th minute. Chris Dagnall made a fine run inside the danger zone all by himself, cut past the goalkeeper as well but the angle was too acute for him to beat Cmovs, who had by that time got into position to defend.

Just when it seemed like Mumbai City would walk away with three points, Kerala Blasters struck the equalizer in the 89th minute. Deepak Mondal sent in a cross from the right which was headed away by Subash Singh but it went straight for German, whose low shot sailed into the net.

Mumbai City made a late dash for the winner but Cristian Bustos’s header from point-blank range was stunningly saved by Nandy. It was not to be Mumbai’s night as a minute earlier Frederic Piquionne’s shot was blocked by a Kerala defender.


No comments:

Post a Comment