ഗോവ: ഗോവയും നോര്‍ത്ത് ഈസ്റ്റും തമ്മിലുള്ള ഐഎസ്എല്‍ മത്സരം സമനിലയില്‍ കലാശിച്ചു. ഗോള്‍രഹിതമായ ആദ്യ പകുതിയ്ക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ ഇരു ഗോളുകളും കലാശിച്ചത്. ഗോവയും നോര്‍ത്ത് ഈസ്റ്റും ഓരോ പോയന്റ് പങ്കിട്ടതോടെ ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സാധ്യതകള്‍ ഉയര്‍ന്നിട്ടുണ്ട്.
ആദ്യ പകുതിയില്‍ ഇരു ടീമുകളുടെയും ഗോള്‍ ശ്രമങ്ങള്‍ ഫലം കാണാതെ പോയതോടെ കൂടുതല്‍ ഊര്‍ജസ്വലതയോടെയാണ് രണ്ടാം പകുതി ആരംഭിച്ചത്. കൂടുതല്‍ ആക്രമണോത്സുകത കാണിച്ച നോര്‍ത്ത് ഈസ്റ്റ് തന്നെയാണ് മത്സരത്തിലെ ആദ്യഗോള്‍ നേടിയത്. 56-ാം മിനിറ്റില്‍ ബോക്‌സില്‍ കൃത്യമായി പറന്നിറങ്ങിയ സിമാവോയുടെ കോര്‍ണര്‍ കിക്ക് ഉജ്ജ്വലമായൊരു ഹെഡ്ഡറിലൂടെ വിക്ടര്‍ മെന്‍ഡി വലയിലെത്തിക്കുകയായിരുന്നു.
സ്വന്തം തട്ടകത്തില്‍ പിന്നിലായതോടെ ഗോവ ഉണര്‍ന്നു കളിച്ചു. ഉജ്ജ്വല ഫോമില്‍ കളിക്കുന്ന മലയാളി ഗോള്‍ കീപ്പര്‍ ടി പി രഹനേഷും നോര്‍ത്ത് ഈസ്റ്റ് പ്രതിരോധവും ഗോവയ്ക്ക് പലപ്പോഴും വിലങ്ങുതടിയായി. എന്നാല്‍ ഗോവന്‍ ആക്രമണങ്ങള്‍ എണ്‍പതാം മിനിറ്റില്‍ ഫലം കണ്ടു. ലിയോ മോറ നല്‍കിയ പാസില്‍ നിന്ന് റെയ്‌നാള്‍ഡോ തൊടുത്ത ഷോട്ട് രഹനേഷിന്റെ പ്രതിരോധം തകര്‍ത്ത് പോസ്റ്റിലെത്തി
ഗോവ സമനില പിടിച്ചതോടെ അവസാന നിമിഷങ്ങളില്‍ കളി ആവേശകരമായി. 87-ാം മിനിറ്റില്‍ താരം നിക്കോളാസ് വെലസ് പന്ത് ഒരിക്കല്‍ കൂടി വലയിലെത്തിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചത് നോര്‍ത്ത് ഈസ്റ്റിന് നിര്‍ഭാഗ്യമായി.
ബ്ലാസ്‌റ്റേഴ്‌സിന്റെ സാധ്യത
ഗോവ-നോര്‍ത്ത് ഈസ്റ്റ് മത്സരം സമനിലയായതോടെ പുതുജീവന്‍ വീണിരിക്കുന്നത് കേരള ബ്ലാസ്‌റ്റേഴ്‌സിനാണ്. മത്സരത്തില്‍ ഒരോ പോയന്റ് ലഭിച്ചതോടെ നോര്‍ത്ത് ഈസ്റ്റ് 17 പോയന്റോടെ ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാമതാണ്. 19 പോയന്റുമായി ഗോവ രണ്ടാമതും 18 പോയന്റുമായി ഡല്‍ഹി മൂന്നാമതുമുണ്ട്. 20 പോയന്റുള്ള കൊല്‍ക്കത്തയാണ് ഒന്നാമത്.
പോയന്റ് പട്ടികയില്‍ മുന്നിലുള്ള ടീമുകളുടെ കുറഞ്ഞ പോയന്റ് വ്യത്യാസമാണ് അവസാന സ്ഥാനത്താണെങ്കിലും ബ്ലാസ്‌റ്റേഴ്‌സിന്റെ സാധ്യത നിലനിര്‍ത്തുന്നത്. 11 മത്സരങ്ങളില്‍ 11 പോയന്റുള്ള ബ്ലാസ്‌റ്റേഴ്‌സിന് ഇനിയുള്ള മൂന്ന് മത്സരങ്ങളും ജയിച്ചാല്‍ 20 പോയന്റ് നേടാനാകും. ഡല്‍ഹി ഒഴികെ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള നാല് ടീമുകളും 12 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
ബ്ലാസ്‌റ്റേഴ്‌സിന് ഇനിയുള്ള മത്സരങ്ങളില്‍ ഒരെണ്ണം ഗോവയ്ക്കും ഒരെണ്ണം ഡല്‍ഹിക്കുമെതിരെയാണ്. പോയന്റ് പട്ടികയില്‍ മുന്നിലുള്ള ഈ ടീമുകളോട് ജയിക്കുന്നത് ബ്ലാസ്‌റ്റേഴ്‌സിന്റെ മുന്നേറ്റത്തിന് ഗുണം ചെയ്യും. നാളെ മുംബൈയില്‍ മുംബൈ സിറ്റി എഫ്‌സിയ്ക്ക് എതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.
അതേസമയം ഇനിയുള്ള മത്സരങ്ങളില്‍ ഒന്നില്‍ തോല്‍ക്കുകയോ സമനിലയാവുകയോ ചെയ്താല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ എല്ലാ സാധ്യതകളും ഇല്ലാതാകും.
ഗോവ എഫ്‌സിയെ സമനിലയില്‍ തളച്ചു
ഫത്തോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡ് ഗോവ എഫ്‌സിയെ സമനിലയില്‍ തളച്ചു. നോര്‍ത്ത് ഈസ്‌റ്റിന്റെ വിജയത്തിനു തടസമായി റഫറി തടസമായ മത്സരത്തില്‍ ഇരു ടീമും ഓരോ ഗോള്‍ വീതം നേടി. അത്യന്തം ആവേശകരമായ മത്സരത്തില്‍ 56-ാം മിനിറ്റില്‍ വിക്ടര്‍ മെന്‍ഡിയിലൂടെ നോര്‍ത്ത് ഈസ്‌റ്റാണ് ആദ്യം മുന്നിലെത്തിയത്.
എന്നാല്‍, മത്സരം സമനിലയിലേക്കെന്നു തോന്നിച്ച ഘട്ടത്തില്‍ ആതിഥേയര്‍ക്കു വേണ്‌ടി റെയ്‌നാള്‍ഡോ ഗോവയ്‌ക്കു സമനില സമ്മാനിച്ചു. 86-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്‌റ്റിനു വേണ്‌ടി നിക്കോളാസ് വെലസ് ഗോള്‍ നേടിയെങ്കിലും ലൈന്‍ റഫറി ഓഫ് സൈഡ് വിളിച്ചു. എന്നാല്‍, അത് ഓഫ് സൈഡായിരുന്നില്ലെന്ന് വീഡിയോ റീപ്ലേയില്‍ വ്യക്തമായിരുന്നു. സമനിലയില്‍ കലാശിച്ചതോടെ നോര്‍ത്ത് ഈസ്‌റ്റ് യുണൈറ്റഡിന് കാര്യമായി മുന്നേറാനായില്ല. 12 മത്സരങ്ങളില്‍ നിന്ന് 17 പോയിന്റുള്ള നോര്‍ത്ത് ഈസ്‌റ്റ് നാലാം സ്ഥാനത്തെത്തി. 12 മത്സരങ്ങളില്‍നിന്ന് 19 പോയിന്റുള്ള ഗോവ രണ്‌ടാം സ്ഥാനത്തുതന്നെയാണ്.

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് നാലാം സ്ഥാനത്തേക്കു കയറി.
മഡ്ഗാവ് ∙ എഫ്സി ഗോവയെ 1–1നു സമനിലയിൽ പിടിച്ച നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്ത്യൻ സൂപ്പർ ലീഗ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്കു കയറി. 56–ാം മിനിറ്റിൽ പകരക്കാരൻ വിക്ടർ മെൻഡിയിലൂടെ നോർത്ത് ഈസ്റ്റ് മുന്നിലെത്തിയെങ്കിലും 80–ാം മിനിറ്റിൽ റെയ്നാൾഡോ ഒളിവേരയുടെ ഗോളിൽ ഗോവ ഒപ്പമെത്തി.
ഒന്നാം സ്ഥാനത്തെത്താനുള്ള അവസരം ഗോവയ്ക്കു നഷ്ടമായി. 12 കളികളിൽ നിന്ന് 19 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് സീക്കോയുടെ ടീം ഇപ്പോൾ. ഒരു പോയിന്റ് വ്യത്യാസത്തിൽ അത്‌ലറ്റിക്കോ ഒന്നാം സ്ഥാനത്ത്. വിരസമായ ആദ്യ പകുതിക്കു ശേഷം സിമാവോ സബ്രോസയുടെ കോർണറിൽ നിന്ന് വിക്ടർ നോർത്ത് ഈസ്റ്റിനെ മുന്നിലെത്തിച്ചു.
ഇന്ത്യൻ താരം പ്രണോയ് ഹാൽദറും ബ്രസീലിയൻ താരം ലിയോ മൗറയുമാണ് റെയ്നാൾഡോയുടെ സമനില ഗോളിനു വഴിയൊരുക്കിയത്.
No comments:
Post a Comment