നൂറാം മൽസരത്തിന് ഗോൾമഴയുടെ നിറച്ചാർത്ത്
മഡ്ഗാവ്∙ ഇന്ത്യൻ സൂപ്പർ ലീഗിലെ നൂറാം മൽസരത്തിന് ഗോൾമഴയുടെ നിറച്ചാർത്ത് നൽകി ഫത്തോർഡ സ്റ്റേഡിയത്തിൽ ഗോളുകളുടെ ഗോവൻ കാർണിവൽ. ഐഎസ്എൽ രണ്ടാം സീസണിലെ നൂറാം ഗോളും ആദ്യ ഇരട്ട ഹാട്രിക്കും നിറം പകർന്ന മൽസരത്തിൽ ഗോവയുടെ വിജയം എതിരില്ലാത്ത ഏഴു ഗോളുകൾക്ക്. ഗോവയ്ക്കായി നൈജീരിയൻ താരം ഡുഡുവും (42, 64, 67) ഇന്ത്യൻ താരം ഹോക്കിപ്പും (34, 52, 79) ഹാട്രിക് നേടി. ബ്രസീലിയൻ താരം റെയ്നാൾഡോ ഇൻജുറി ടൈമിൽ നേടിയ ഗോളോടെ ഗോവയുടെ ഗോൾപട്ടിക തികച്ചു. ഇതോടെ ഐഎസ്എൽ രണ്ടാം സീസണിൽ പിറന്ന ഹാട്രിക്കുകളുടെ എണ്ണം അഞ്ചായി. ഹോക്കിപ്പ് നേടിയ മൽസരത്തിലെ ആദ്യ ഗോളിന് സീസണിലെ നൂറാം ഗോൾ എന്ന പ്രത്യേകതയുമുണ്ട്. മുൻപ് മുംബൈയുടെ തട്ടകത്തിൽ നടന്ന മൽസരത്തിൽ വഴങ്ങിയ എതിരില്ലാത്ത രണ്ടു ഗോൾ തോല്‍വിക്ക് ഗോവയുടെ മധുരപ്രതികാരവുമാണിത്.
10-ാം മൽസരത്തിൽ നേടിയ അഞ്ചാം വിജയത്തോടെ 18 പോയിന്റുമായി ഗോവ ലീഗിലെ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു. വിജയത്തോടെ ഗോവയുടെ സെമിഫൈനൽ സാധ്യതകളും സജീവമായി. അതേസമയം, സീസണിലെ നാലാം തോൽവി വഴങ്ങിയ മുംബൈ സിറ്റി എഫ്സി ആറാം സ്ഥാനത്ത് തുടരുന്നു. എതിരാളികളുടെ തട്ടകത്തിൽ ഒരു മൽസരം പോലും ജയിച്ചിട്ടില്ലെന്ന തങ്ങളുടെ 'റെക്കോർഡും' മുംബൈ ഭദ്രമാക്കി.
ഇരുടീമുകളും തുല്യ ആധിപത്യം പുലർത്തിയ അരമണിക്കൂറിന് ശേഷമായിരുന്നു കളിയിലെ വഴിത്തിരിവായി ഇന്ത്യൻ താരം ഹോക്കിപ്പിന്റെ ഗോളെത്തിയത്. 34-ാം മിനിറ്റിലായിരുന്നു ഐഎസ്എൽ രണ്ടാം സീസണിലെ 100-ാം ഗോളെന്ന പെരുമയുമായി ഹോക്കിപ്പിന്റെ ആദ്യ ഗോളെത്തിയത്. പന്തുമായി മുംബൈ ബോക്സിലെത്തിയ ഡുഡുവിനെ തടയാനായി എത്തിയത് ഗോളി സുബ്രതോ പോളും മെഹ്തയും. ഡുഡുവിനെ വീണുകിടന്നു തടയുന്നതിൽ ഇരുവരും വിജയിച്ചെങ്കിലും പന്ത് നേരെ ഗോളിലേക്ക്. ഓടിയെത്തിയ ഹോക്കിപ്പ് പന്തിന്റെ ദിശയ്ക്ക് വേഗം പകർന്നതോടെ ഗോവ ഒരു ഗോളിന് മുന്നിൽ.
തുടർന്നങ്ങോട്ട് മുംബൈ താരങ്ങളും ആരാധകരും മറക്കാൻ ആഗ്രഹിക്കുന്ന പ്രകടനമായിരുന്നു കളത്തിലേത്. ഗോവൻ താരങ്ങളും ആരാധകരും എക്കാലവും ഓർമിക്കാൻ ആഗ്രഹിക്കുന്ന മൽസരവും. ഇടവേളയ്ക്ക് തൊട്ടുമുൻപ് 42-ാം മിനിറ്റിൽ രണ്ടാം ഗോൾ നേടിക്കൊണ്ട് ഡുഡുവും രണ്ടാം പകുതിയിൽ വരാനിരിക്കുന്ന വൻവിപത്തിന്റെ സൂചന നൽകി. ലൂസിയോയിൽ നിന്നും മൗറ വഴിയെത്തിയ പന്തിൽ ഡുഡുവിന്റെ തകർപ്പൻ ഫിനിഷിങ്. സ്കോർ 2-0.
ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ ഗോവൻ താരങ്ങൾ നിർബാധം ആക്രമണം തുടർന്നതോടെ മൽസരം ആവേശകരമായി. 52-ാം മിനിറ്റിൽത്തന്നെ തന്റെ രണ്ടാം ഗോൾ നേടി ഹോക്കിപ്പ് വരവറിയിച്ചു. ജോഫെ ഇടംകാലുകൊണ്ട് മുംബൈ ബോക്സിലേക്ക് ഉയർത്തിക്കൊടുത്ത പന്തിൽ ഹോക്കിപ്പിന്റെ തകർപ്പൻ ഫിനിഷിങ്. സ്കോർ 3-0. പിന്നാലെ മൂന്നു മിനിറ്റിന്റെ ഇടവേളയിൽ രണ്ടു ഗോൾ നേടിക്കൊണ്ട് ഡുഡു സീസണിലെ നാലാം ഹാട്രിക്ക് തികച്ചു. 64-ാം മിനിറ്റിൽ ജോഫ്രയുടെ ഫ്രീകിക്കിൽ നിന്നും ലൂസിയോ തൊടുത്ത ഷോട്ട് മുംബൈ ഗോളി സുബ്രതോ പോൾ തട്ടിയകറ്റിയെങ്കിലും പന്ത് നേരെയെത്തിയത് ഡുഡുവിലേക്ക്. വീണുകിടന്ന സുബ്രതോ പോളിന് മുകളിലൂടെ ഡുഡുവിന്റെ ഫിനിഷിങ്. സ്കോർ 4-0. 67-ാം മിനിറ്റിൽ ഡുഡു ഹാട്രിക് തികച്ചു. ബെനാഷോറിൽനിന്നും കിട്ടിയ പന്തുമായി മൂന്നു മുംബൈ താരങ്ങളെ മറികടന്നു കയറിയ മൗറ പന്ത് ഡുഡുവിന് മറിച്ചു. പിഴവുകളില്ലാതെ ഡുഡുവിന്റെ തകർപ്പൻ ഫിനിഷിങ്. സ്കോർ 5-0.
ഗോളൊഴിഞ്ഞ ചെറിയ ഇടവേളയ്ക്ക് ശേഷം 79-ാം മിനിറ്റിൽ ഹോക്കിപ്പും ഹാട്രിക് തികച്ചു. പന്തുമായി മുംബൈ ബോക്സിലേക്ക് അതിവേഗം കുതിച്ചെത്തിയ റോമിയോ ഫെർണാണ്ടസ് തൊടുത്ത ഷോട്ട് സുബ്രതോ പോൾ തട്ടിയകറ്റി. റീബൗണ്ടിൽ ഹോക്കിപ്പിന്റെ കിടയറ്റ ഫിനിഷിങ്. ഐഎസ്എല്ലിലെ അഞ്ചാം ഹാട്രിക്ക്. സ്കോർ 6-0. ഗോളുകളുടെ ആറാട്ടുകൊണ്ടും അവസാനിപ്പിക്കാതെ 100-ാം മൽസരത്തിന് മഴവില്ലിന്റെ ഏഴഴകു നൽകി അവസാന ഗോളെത്തിയത് ഇൻജുറി ടൈമിൽ. മന്ദാറിന്റെ ക്രോസ് മൗറ തലകൊണ്ട് ചെത്തി റെയ്നാൾഡോയുടെ കാൽപ്പാകത്തിന് ബോക്സിലേക്ക് മറിച്ചു. മൽസരത്തിലെ ഏഴാം ഗോളുമായി റെയ്നാൾഡോയുടെ തകർപ്പൻ ഫിനിഷിങ്.
മഡ്ഗാവ്: പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുകയെന്ന ലക്ഷ്യവുമായാണ് എഫ്സി ഗോവ മുംബൈ എഫ്.സിക്കെതിരെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചൊവ്വാഴ്ച്ച കളിക്കാനിറങ്ങിയത്. മുംബൈയെ 7-0ത്തിന് കെട്ടുകെട്ടിച്ച് ആവരത് മനോഹരമായി നിറവേറ്റുകയും ചെയ്തു. നൈജീരിയന്‍ താരം ഡുഡുവിന്റെയും ഇന്ത്യന്‍ താരം ഹവോകിപ്പിന്റെയും ഹാട്രിക്കുകളില്‍ ഗോവ മുംബൈയെ എതിരില്ലാത്ത ഏഴു ഗോളുകള്‍ക്ക് മുട്ടുകുത്തിച്ചു. ആദ്യ പകുതിയില്‍ രണ്ടു ഗോളുകള്‍ക്ക് മുന്നിട്ടു നിന്ന ഗോവ രണ്ടാം പകുതിയില്‍ അഞ്ചു ഗോളുകള്‍ കൂടി നേടി.
34-ാം മിനിറ്റില്‍ ഡുഡുവിന്റെ മുന്നേറ്റത്തിലൂടെയാണ് ഗോവയുടെ ഗോള്‍വേട്ട ആരംഭിച്ചത്. പന്തുമായി മുന്നോട്ട് നീങ്ങുകയായിരുന്ന ഡുഡുവിന് ഗോളിയെ മാത്രം മറികടന്നാല്‍ മതിയെന്ന സാഹചര്യത്തില്‍ ദൗര്‍ഭാഗ്യകരമായി ഒരു ടാക്കിളില്‍ വീണു പോവുകയായിരുന്നു. ഗോളിയെയും മറികടന്ന മുന്നോട്ട് പോവുകയായിരുന്ന പന്ത് ഗോള്‍ മുഖത്തോടിയെത്തിയ ഹവോകിപ്പ് വലയിലേക്ക് തട്ടിയിട്ടു. (സ്കോര്‍: 1-0).
തുടര്‍ന്നും അക്രമിച്ച കളിച്ച ഗോവ ഏത് നിമിഷവും ലീഡുയര്‍ത്തുമെന്ന് തോന്നിച്ചു. ഗോവയുടെ ശ്രമങ്ങള്‍ വീണ്ടും ഫലം കാണാന്‍ ഏതാനും മിനുട്ടുകളെ വേണ്ടിവന്നൊള്ളു. 42ാം മിനുട്ടില്‍ ഡുഡു ഗോവക്കായി ലീഡുയര്‍ത്തി. ലീയോ മൗറ ബോക്സിലേക്ക് നീട്ടി നല്കിയ ഒരു ത്രൂബോള്‍ ഒന്ന് ടച്ച് ചെയ്തതിന് ശേഷം വലംകാല് കൊണ്ട് ഡുഡു ഷോട്ടുതിര്‍ത്തപ്പോള്‍ മുംബൈ ഗോളി സുബ്രതോ പോളിന് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. (സ്കോര്‍: 2-0).
രണ്ടാം പകുതിയിലും ഗോവ വ്യക്തമായ മേധാവിത്വം പുലര്‍ത്തി. 52ാം മിനുട്ടില്‍ ഹവോകിപ്പ് രണ്ടാം ഗോളും നേടി ഗോവയുടെ മേധാവിത്ത്വം ഉറപ്പിച്ചു. ജോഫ്രെ ലോബ് ചെയ്തു കൊടുത്ത പന്ത് ഗോളാക്കാന്‍ ഹാവോക്കിപ്പിന് ഒന്നു തൊട്ടുകൊടുത്താല്‍ മാത്രം മതിയായിരുന്നു. (സ്കോര്‍: 3-0).
64ാം മിനുട്ടില്‍ ഗോവയുടെ നാലാം ഗോള്‍ ഡുഡു നേടി. 67ാം മിനുട്ടില്‍ ഡുഡു മറ്റൊരു ഗോളും ഒപ്പം ഹാട്രിക്കും നേടി ഗോവയെ മുംബൈയ്ക്ക് ഒരിക്കലും എത്തിപ്പിടിക്കാനാവാത്ത ഉയരത്തിലെത്തിച്ചു.
അഞ്ച് ഗോളുകളില്‍ നിര്‍ത്താനും ഗോവ തയ്യാറല്ലായിരുന്നു. മുംബൈയുടെ ഗോള മുഖത്തേക്ക് ഇരമ്പിക്കയറിക്കൊണ്ടിരുന്ന ഗോവ ഹാവോകിപ്പിന്റെ ഗോളിലൂടെ വീണ്ടും ലക്ഷ്യം കണ്ടു. ഹാവോക്കിപ്പും ഹാട്രിക്ക് നേടിയതോടെ ഡുഡുവിന് ശേഷം അദ്ദേഹത്തെയും കൊച്ച് പിന്‍വലിച്ചു. പക്ഷെ ഇവര്‍ കയറിയതും ഗോവയെ തളര്‍ത്തിയില്ല. ഗോവ തുര്‍ച്ചായായി മുംബൈയുടെ ഗോള്‍മുഖം വിറപ്പിച്ചു കൊണ്ടിരുന്നു. 89ാം മിനുട്ടില്‍ റീനാള്‍ഡോ ഗോവയുടെ ഏഴാം ഗോളും നേടിയതോടെ മുംബൈയുടെ പരാജയം സമ്പൂര്‍ണമായി.
No comments:
Post a Comment