Thursday, November 19, 2015

Match 41 : Delhi Dynamos 3 FC Pune City 1

അനസിന് ഗോള്‍; പുണെയ്‌ക്കെതിരെ ഡല്‍ഹിക്ക് ജയം

ഫ്‌ളോറന്റെ മലൂദ തന്നെയെടുത്ത കോര്‍ണര്‍ കിക്കില്‍ നിന്ന് മനോഹരമായ ഒരു ഹെഡ്ഡറിലൂടെയാണ് ഇന്ത്യന്‍ താരം അനസ് ഇടത്തൊടിക ഗോള്‍ നേടിയത്



പൂണെ: റോബര്‍ട്ടോ കാര്‍ലോസിന്റെ കീഴില്‍ മികവുറ്റ പ്രകടനങ്ങള്‍ പുറത്തെടുത്തുവെങ്കിലും കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും സമനില വഴങ്ങേണ്ടി വന്ന ഡല്‍ഹി സമനില കുരുക്കഴിക്കുകയെന്ന ലക്ഷ്യവുമായാണ് വ്യാഴാഴ്ച്ച പൂണൈ സിറ്റിക്കെതിരെയുള്ള മത്സരത്തിന് ഇറങ്ങിയത്. അവര്‍ മനോഹരമായി ലക്ഷ്യം നിറവേറ്റുകയും ചെയ്തു. 3-1നാണ് ഡല്‍ഹി പൂണൈയെ തോല്‍പ്പിച്ചത്.
ഇരു ടീമുകളും ആദ്യ പകുതിയില്‍ മികച്ച മുന്നേറ്റങ്ങളാണ് നടത്തിയതെങ്കിലും ഫോളോറന്റ് മലൂദയുടെ കോര്‍ണര്‍ കിക്കുകള്‍ തന്നെയായിരുന്നു ഇരു ടീമുകള്‍ക്കുമിടിയിലെ അന്തരം. മലൂദയെടുത്ത മനോഹരമായ ഫ്രീകിക്കുകളിലാണ് ഡല്‍ഹിയുടെ രണ്ടു ഗൊളുകളും പിറന്നത്. മത്സരത്തിന്റെ ആദ്യ മിനുട്ടു മുതല്‍ ഡല്‍ഹി ആക്രമിച്ചാണ് കളിച്ചത്.
ഒമ്പതാം മിനുട്ടില്‍ അഡ്രിയാന്‍ മുട്ടു നടത്തിയ ഒരു പ്രത്യാക്രമണം ഗോളാവുമെന്ന് തോന്നിച്ചെങ്കിലും പന്ത് കിട്ടിയ കാലു ഉച്ചെക്ക് ഷോട്ടു തൊടുക്കാന്‍ ബോക്‌സില്‍ അവശ്യത്തിന് സ്ഥലം ലഭിച്ചില്ല. താരതമ്യോന ദുര്‍ബലമായ ഷോട്ട് ലക്ഷ്യം തെറ്റി പുറത്തേക്ക് പോയി. 36ാം മിനുട്ടില്‍ ഡല്‍ഹിക്ക് ലഭിച്ച കോര്‍ണര്‍ ഫ്‌ളോരന്റ് മലൂദ പോസിറ്റിനുള്ളിലേക്ക് ഇറക്കി നല്‍കിയപ്പോള്‍ അദില്‍ നബിക്ക് പേരിന് പന്തിലൊന്ന് തൊട്ടു കൊടുക്ക മാത്രമേ വേണ്ടി വന്നൊള്ളു. ഡല്‍ഹിയുടെ ആദ്യ ഗോള്‍ പിറന്നതോടെ പുണൈ കൂടുതല്‍ ഉണര്‍ന്നു കളിച്ചെങ്കിലും ഗോള്‍ വിട്ടുനിന്നു. 
40ാം മിനുട്ടില്‍ ഡല്‍ഹിയുടെ രണ്ടാം ഗോളും പിറന്നു. ഫ്‌ളോറന്റെ മലൂദ തന്നെയെടുത്ത മറ്റൊരു കോര്‍ണര്‍ കിക്കില്‍ നിന്ന് മനോഹരമായ ഒരു ഹെഡ്ഡറിലൂടെ ഇന്ത്യന്‍ താരം അനസ് ഇടത്തൊടികയാണ് രണ്ടാം ഗോള്‍ നേടിയത്. ഇതോടെ മത്സരത്തിന്റെ പൂര്‍ണ്ണ നിയന്ത്രണം ഡെല്‍ഹി ഡയനാമോസ് ഏറ്റെടുത്തു. പിന്നീട് പേരിന് മാത്രമായി പുണൈയുടെ മുന്നേറ്റങ്ങള്‍. 51ാം മിനുട്ടില്‍ പൂണൈ താരം സുശാന്തിനെ ഫൗള്‍ ചെയ്തതിന് ഫ്‌ളോറന്റ് മലൂദക്ക് മഞ്ഞകാര്‍ഡ് ലഭിച്ചു.
കളി തീരാന്‍ ഏതാനും നിമഷങ്ങള്‍ മാത്രം ശേഷിക്കെ പൂണൈ മൂന്നാമതുമൊരു ഗോള്‍ ഡല്‍ഹിയോടു ചോദിച്ചു വാങ്ങി. ഡല്‍ഹിയുടെ റാല്‍ത്തെ അടിങ്ങയെ പെനാല്‍റ്റി ബോക്‌സിനുള്ളില്‍ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ഡല്‍ഹിയുടെ ജോണ്‍ ആര്‍നെ റൈസ് ഗോളിയെ മനോഹരമായി കബളിപ്പിച്ച് ഗോളാക്കി മാറ്റി. 93ാം മിനുട്ടില്‍ ലഭിച്ച ഫ്രീകിക്കില്‍ പൂണെ അഡ്രിയാന്‍ മുട്ടുവിലൂടെ ആശ്വാസ ഗോള്‍ നേടി.


ന്യൂ‍ഡൽഹി∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ പുണെ സിറ്റി എഫ്സിയെ തകർത്ത് റോബർട്ടോ കാർലോസിന്റെ ഡൽഹി ഡൈനാമോസ് രണ്ടാം സ്ഥാനത്ത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ‍ഡൽഹി പുണെയെ തകർത്തത്. ആദ്യ പകുതിയിൽ ഡൽഹി രണ്ടു ഗോളിന് മുന്നിലായിരുന്നു. ഡൽഹിക്കായി ആദിൽ നബി (35), മലയാളി താരം അനസ് എടത്തൊടിക (40), ജോൺ ആർനെ റീസെ (87, പെനൽറ്റി) എന്നിവർ ഗോൾ നേടി. പുണെയുടെ റുമാനിയൻ താരം അ‍ഡ്രിയാൻ മുട്ടുവിന്റെ (90+3) വകയായിരുന്നു അവരുടെ ആശ്വാസ ഗോൾ. 

പുണെയുടെ ഗോവിൻ സിങ് രണ്ടാം മഞ്ഞക്കാർഡ് വാങ്ങി പുറത്തുപോയതിനെ തുടർന്ന് 10 പേരുമായാണ് പുണെ സിറ്റി എഫ്സി മൽസരം പൂർത്തിയാക്കിയത്. ഇതോടെ ഡൽഹി ഡൈനാമോസ് 18 പോയിന്റുമായി ഗോവയ്ക്ക് പിന്നിൽ രണ്ടാമതെത്തി. പുണെയാകട്ടെ 11 മൽസരങ്ങളിൽ നിന്നും 15 പോയിന്റുമായി ഒരു സ്ഥാനം താഴേക്കിറങ്ങി നാലാമതായി.

No comments:

Post a Comment