നോര്‍ത്ത് ഈസ്റ്റിനെ തോല്‍പിച്ച് ഡല്‍ഹി രണ്ടാമത്
മികച്ച പോയന്റുള്ള പട്ടികയിലെ ആദ്യ മൂന്ന് ടീമുകളും പ്ലേ ഓഫ് യോഗ്യത നേടിയാല്‍ അവസാന സ്ഥാനത്തുള്ള ബ്ലാസ്‌റ്റേഴ്‌സ് ഉള്‍പ്പെടെ ഏതു ടീമും അവസാന നാലില്‍ ഇടംപിടിക്കാമെന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്
ഗുവാഹട്ടി: ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തി ഡല്‍ഹി ഡൈനാമോസ് രണ്ടാം സ്ഥാനത്ത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ഡല്‍ഹിയുടെ വിജയം. 13 മത്സരങ്ങളില്‍ 17 പോയന്റുമായി നോര്‍ത്ത് ഈസ്റ്റ് നാലാം സ്ഥാനത്ത് തുടരുകയാണ്.
തുടക്കം മുതല്‍ ആവേശകരമായ മത്സരത്തില്‍ ഡല്‍ഹി തന്നെയാണ് ആദ്യം മുന്നിലെത്തിയത്. 30-ാം മിനിറ്റില്‍ ഇന്ത്യന്‍ താരം റോബിന്‍ സിങ്ങാണ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ച നോര്‍ത്ത് ഈസ്റ്റ് സെയ്ത്യാസെന്‍ സിങിലൂടെ ഏഴു മിനിറ്റിനകം സമനില പിടിച്ചു.
1-1 എന്ന സ്‌കോറില്‍ ആദ്യ പകുതി പിരിഞ്ഞ ശേഷം രണ്ടാം പകുതിയില്‍ ഗോളിനായി ഇരുടീമുകളുടെയും ശ്രമങ്ങളൊന്നും ഫലവത്തായില്ല. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷിച്ചെങ്കിലും കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കവേ 88-ാം മിനിറ്റില്‍ ഡോസ് സാന്റോസിന്റെ ഗോളിലൂടെ ഡല്‍ഹി മുന്നിലെത്തുകയായിരുന്നു.
12 മത്സരങ്ങളില്‍ 21 പോയന്റുമായാണ് ഡല്‍ഹി രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 12 മത്സരങ്ങളില്‍ 19 പോയന്റുമായി ഗോവയാണ് മൂന്നാമത്. 13 മത്സരങ്ങളില്‍ 23 പോയന്റുള്ള കൊല്‍ക്കത്തയാണ് പട്ടികയില്‍ തലപ്പത്ത്.
മികച്ച പോയന്റുള്ള പട്ടികയിലെ ആദ്യ മൂന്ന് ടീമുകളും പ്ലേ ഓഫ് യോഗ്യത നേടിയാല്‍ അവസാന സ്ഥാനത്തുള്ള ബ്ലാസ്‌റ്റേഴ്‌സ് ഉള്‍പ്പെടെ ഏതു ടീമും അവസാന നാലില്‍ ഇടംപിടിക്കാമെന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇന്ന് നോര്‍ത്ത് ഈസ്റ്റ് തോറ്റത് മറ്റു ടീമുകളുടെ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.
ഗുവാഹത്തി∙ ലീഗ് ഘട്ടം അവസാനിക്കാറായതോടെ പോരാട്ടം മുറുകുന്ന ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ വീഴ്ത്തി ഡൽഹി ഡൈനാമോസ് രണ്ടാമത്. സമനിലയിലേക്കെന്ന് കരുതിയ മൽസരത്തിൽ ഡോസ് സാന്റോസ് 88-ാം മിനിറ്റിൽ നേടിയ ഗോളാണ് ഡൽഹിക്ക് വിജയം സമ്മാനിച്ചത്. ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിക്കുകയായിരുന്നു. ഇന്ത്യൻ താരം റോബിൻ സിങ്ങിലൂടെ (30) ആദ്യം ലീഡ് നേടിയത് ഡൽഹിയാണെങ്കിലും ആർത്തു വിളിക്കുന്ന സ്വന്തം കാണികൾക്കു മുന്നിൽ സെയ്ത്യാസെൻ സിങ്ങിലൂടെ (37) മിനിറ്റുകൾക്കുള്ളിൽ തന്നെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് സമനില പിടിച്ചു.
വിജയത്തോടെ 12 മൽസരങ്ങളിൽ നിന്നും 21 പോയിന്റുമായാണ് ഡൽഹി രണ്ടാമതെത്തിയത്. ഒരു മൽസരം കൂടുതൽ കളിച്ച അത്‍ലറ്റിക്കോ ഡി കൊൽക്കത്തയാണ് 23 പോയിന്റുമായി ഒന്നാമത്. 13 മൽസരങ്ങളിൽ നിന്നും 17 പോയിന്റുള്ള നോർത്ത് ഈസ്റ്റ് നാലാം സ്ഥാനത്ത് തുടരുന്നു.
വിജയത്തിലൂടെ ലഭിക്കുന്ന വിലപ്പെട്ട മൂന്നു പോയിന്റും രണ്ടാം സ്ഥാനവും ലക്ഷ്യമിട്ട് ഇരുടീമുകളും ആക്രമണം കനപ്പിച്ചതോടെതുടക്കം മുതൽ തന്നെ മൽസരം ആവേശകരമായി. അടിയും തിരിച്ചടിയുമായി പുരോഗമിച്ച മൽസരത്തിൽ ലീഡ് നേടിയത് ഡൽഹി ഡൈനാമോസ്. ഗോൾ നേടിയത് റോബിൻ സിങ്. റിച്ചാർഡ് ഗാഡ്സെയിൽ നിന്നും ബോക്സിനുള്ളിൽ പന്ത് സ്വീകരിച്ച റോബിൻ സിങ്ങിന്റെ ആദ്യ ഷോട്ട് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മലയാളി ഗോളി ടി.പി. രഹനേഷ് തട്ടിത്തെറിപ്പിച്ചു. റീബൗണ്ടിൽ റോബിൻ തൊടുത്ത തകർപ്പൻ ഷോട്ട് വലയിൽ. സ്റ്റേഡിയം നിശബ്ദമായി. സ്കോർ 1-0. മൽസരം കാണാനെത്തിയ അമ്മയെ സാക്ഷി നിർത്തി ഗോൾ നേടിയ ആവേശത്തിൽ റോബിൻ സിങ്.
തൊട്ടുപിന്നാലെ ഇരുടീമുകൾക്കും രണ്ട് അവസരങ്ങൾ വീതം ലഭിച്ചെങ്കിലും ഒന്നും ഗോളിലേക്കെത്തിയില്ല. ഇതിൽ റോബിൻ സിങ്ങിന് ലീഡ് വർധിപ്പിക്കുന്നതിന് ലഭിച്ച അവസരം ഗോളി ടി.പി. രഹനേഷ് ഉജ്വലമായി രക്ഷപ്പെടുത്തിയത് കാണികൾ കൈയ്യടികളോടെയാണ് സ്വീകരിച്ചത്. 37-ാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തിരിച്ചടിച്ചു. ഗോൾകിക്കിൽ നിന്നും വന്ന പന്ത് ക്ലിയർ ചെയ്യുന്നതിൽ റാൾട്ടെ വരുത്തിയ പിഴവാണ് ഗോളിലേക്ക് നയിച്ചത്. പന്ത് ലഭിച്ച സെയ്ത്യാസിങ് സെൻ രണ്ട് സ്റ്റെപ് വച്ചശേഷം തൊടുത്ത ഇടങ്കാലൻ ഷോട്ട് ഡൽഹി ഗോളി ഡോബ്ലാസിനെ കബളിപ്പിച്ച് വലയിൽ. സ്റ്റേഡിയം ആർത്തിരമ്പി. സ്കോർ 1-1. തുടർന്നും ഇരുടീമുകളും ഒട്ടേറെ അവസരങ്ങൾ തുറന്നെടുത്തെങ്കിലും ഗോൾ ഒഴിഞ്ഞു നിന്നതോടെ സമാസമത്തിൽ ഇടവേള.
തുല്യശക്തികളുടെ പോരാട്ടം തന്നെയായിരുന്നു രണ്ടാം പകുതിയിലും. സമനിലയിലേക്കെന്ന് ഉറപ്പിച്ച മൽസരത്തിൽ ഡൽഹി ഡൈനാമോസ് വിജയഗോൾ നേടിയത് 88-ാം മിനിറ്റിൽ. ബ്രസീലിയൻ താരം ഡോസ് സാന്റോസായിരുന്നു സ്കോറർ. മുൾഡറിൽ നിന്നു ലഭിച്ച പന്തുമായി നോർത്ത് ഈസ്റ്റ് ബോക്സിന് മുന്നിലേക്ക് ഓടിക്കയറി ബോക്സിന് വെളിയിൽനിന്നും സാന്റോസ് തൊടുത്ത ഷോട്ട് മുഴുനീളെ ഡൈവ് ചെയ്ത ഗോളി രഹനേഷിനെയും മറികടന്ന് വലയിൽ. സ്കോർ 2-1.

Gഗോഹട്ടി: അവസാന നിമിഷത്തില്‍ ബ്രസീല്‍ ഗുസ്‌താവോ ഡസ്
സാന്റോസ് നേടിയ ഗോളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തി
റോബര്‍ട്ടോ കാര്‍ലോസിന്റെ ഡല്‍ഹി ഡൈനാമോസ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ
സെമിയിലെത്തുന്ന രണ്‌ടാമത്തെ ടീമായി. ഒന്നിനെതിരേ രണ്‌ടു ഗോളിനായിരുന്നു ഡല്‍ഹിയുടെ
വിജയം.
നേരത്തെ മുന്‍ ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ ഡി കോല്‍ക്കത്തയും
സെമിയിലെത്തിയിരുന്നു. 30-ാം മിനിറ്റില്‍ റോബിന്‍ സിംഗിലൂടെ ഡല്‍ഹിയാണ് ആദ്യം
മുന്നിലെത്തിയത്. എന്നാല്‍, ഏഴു മിനിറ്റിനു ശേഷം സീറ്റിയാസെന്‍ സിംഗ് നോര്‍ത്ത്
ഈസ്‌റ്റിനു സമനില സമ്മാനിച്ചു. എന്നാല്‍, 88-ാം മിനിറ്റില്‍ നോര്‍ത്ത് ഈസ്‌റ്റിനെ
ഞെട്ടിച്ചുകൊണ്‌ട് ഡസ് സാന്റോസ് സെമി ബെര്‍ത്ത് ഉറപ്പിക്കുന്ന ഗോള്‍
സ്വന്തമാക്കി.
വിജയത്തോടെ ഡല്‍ഹി പോയിന്റ് നിലയില്‍ രണ്‌ടാമതെത്തി.
അവര്‍ക്ക് ഇപ്പോള്‍ 12 മത്സരങ്ങളില്‍നിന്ന് 21 പോയിന്റുണ്‌ട്. 23 പോയിന്റുള്ള
അത്‌ലറ്റിക്കോയാണു മുന്നില്‍. 13 മത്സരങ്ങളില്‍നിന്ന് 17 പോയിന്റുമായി നോര്‍ത്ത്
ഈസ്‌റ്റ് നാലാമതാണ്. പൂന സിറ്റിക്കെതിരേയാണ് അവരുടെ അവസാന മത്സരം
No comments:
Post a Comment